'ലോകത്തിലെ ഏറ്റവും നല്ല ഭർത്താവ്'; ​ഗോപി സുന്ദറിനെ കുറിച്ച് അമൃത

By Web Team  |  First Published Feb 7, 2023, 12:31 PM IST

​ഗോപി സുന്ദറിന് ഒപ്പമുള്ള ഫോട്ടോയാണ് അമൃത പങ്കുവച്ചിരിക്കുന്നത്.


ഗായികയായും അവതാരകയായും മലയാളികൾക്ക് സുപരിചിതയായ ആളാണ് അമൃത സുരേഷ്. ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാർ സിങ്ങറിലൂടെ കരിയർ ആരംഭിച്ച അമൃത ഇപ്പോൾ ആൽബങ്ങളും സ്റ്റേജ് ഷോകളുമായി മുന്നോട്ട് പോകുകയാണ്. അടുത്തിടെ ആയിരുന്നു സം​ഗീത സംവിധായകൻ ​ഗോപി സുന്ദറുമായുളള അമൃതയുടെ വിവാഹം. പിന്നാലെ ഇരുവരും ഒന്നിച്ചുള്ള വീഡിയോകളും ഫോട്ടോകളും അമൃത സമൂഹമധ്യമങ്ങളിൽ പങ്കുവയ്ക്കുകയും അവ ശ്രദ്ധനേടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ അമൃത പങ്കുവച്ച പുതിയ ഫോട്ടോയാണ് ശ്രദ്ധനേടുന്നത്. 

​ഗോപി സുന്ദറിന് ഒപ്പമുള്ള ഫോട്ടോയാണ് അമൃത പങ്കുവച്ചിരിക്കുന്നത്. 'ലോകത്തിലെ ഏറ്റവും നല്ല ഭർത്താവ്, ഐ ലൗ യു'എന്നാണ് അമൃത ഫോട്ടോയ്ക്ക് ഒപ്പം കുറിച്ചത്. പിന്നാലെ നിരവധി പേർ കമന്റുകളുമായി എത്തിയിരുന്നു. ഇക്കൂട്ടത്തിൽ പരിഹാസ കമന്റുകളും വന്നു. പിന്നാലെ കമന്റ് ബോക്സ് ഓഫാക്കുക ആയിരുന്നു. 

Latest Videos

undefined

ദുബായിൽ ഷോ ചെയ്യാൻ പോയ അമൃതയെ കാണാനാണ് ​ഗോപി സുന്ദർ ദുബായിലെത്തിയത്. ശേഷം ഇരുവരും ചേർന്ന് ദുബായ് എക്സ്പ്ലോർ ചെയ്യുകയും ചെയ്തു. ഇതിന്റെ വീഡിയോകളും ചിത്രങ്ങളും സമൂ​ഹമാധ്യമങ്ങളിൽ വൈറലാണ്. 

2022 മെയ്യിൽ ആണ് ഗോപി സുന്ദറിനൊപ്പമുള്ള അമൃതയുടെ ഫോട്ടോ പുറത്തുവന്നത്. പിന്നിട്ട കാതങ്ങള്‍ മനസ്സില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക് എന്നായിരുന്നു ആ ഫോട്ടോയ്‍ക്ക് ക്യാപ്ഷൻ എഴുതിയത്.  പിന്നാലെ ഇരുവരും ഒന്നിക്കുന്നുവെന്ന തരത്തിൽ വാർത്തളും പുറത്തുവന്നു. ഒപ്പം വിമർശനങ്ങളും. ഒടുവിൽ അമൃതയും ​ഗോപി സുന്ദറും വിവാഹിതർ ആകുകയും ചെയ്തു. 

'സ്ത്രീകളുടെ ഏറ്റവും വലിയ ശത്രു മറ്റൊരു സ്ത്രീ, ഇന്നവർ ഫെമിനിസ്റ്റുകൾ'; തുറന്നടിച്ച് രവീണ ടണ്ടൻ

അടുത്തിടെ മോശം കമന്‍റുകള്‍ക്കെതിരെ അമൃത രംഗത്തെത്തിയിരുന്നു. കമന്‍റുകളൊക്കെയും ശേഖരിച്ചിട്ടുണ്ടെന്നും അതിന്‍റെ ഉടമകളുടെ പ്രൊഫൈലുകള്‍ പൊലീസിന്‍റെ ശ്രദ്ധയില്‍ പെടുത്തുമെന്നും അന്വേഷണവും നടപടിയും ആവശ്യപ്പെടുമെന്നും അമൃത അറിയിച്ചിരുന്നു. 

click me!