ഐശു കരഞ്ഞതൊക്കെ കണ്ടപ്പോള്‍ നേരിട്ടൊന്ന് പോയി കണ്ട് ആശ്വസിപ്പിക്കാം എന്ന് കരുതി ഇറങ്ങിയതാണ് ആലീസ് ക്രിസ്റ്റി
കൊച്ചി: പ്രശസ്ത ടെലിവിഷന്‍ സീരിയല്‍ നടിയാണ് ആലീസ് ക്രിസ്റ്റി. മഞ്ഞുരുകും കാലം എന്ന സീരിയലിലൂടെയാണ് ആലീസ് ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് സ്ത്രീപദം, കസ്തൂരിമാന്‍ തുടങ്ങി നിരവധി സീരിയലുകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.
ഇപ്പോഴിതാ ഐശ്വര്യ രാജീവിന്റെ വിവാഹത്തിന് ശേഷം ആദ്യ രാത്രിയിൽ കൂട്ടുകാരിയെ കാണാൻ എത്തിയ വിശേഷം പങ്കുവെക്കുകയാണ് താരം. മിനിസ്‌ക്രീന്‍ ലോകത്തെ അടുത്ത സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും എല്ലാം വിവാഹത്തിനെത്തി, വധൂ വരന്മാരെ ആശംസിച്ചു. താലികെട്ടുമ്പോഴും, വിവാഹം കഴിഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങുമ്പോഴും എല്ലാം ഐശു ഭയങ്കരമായി കരയുന്നുണ്ടായിരുന്നു. 'വണ്ടി നിര്‍ത്താതെ പോയിക്കോളൂ ചേട്ടാ, എല്ലാവരെയും കണ്ടാല്‍ അവള്‍ കരയും' എന്ന് പറഞ്ഞാണ് കൂട്ടുകാരികള്‍ യാത്രയയച്ചത്.
undefined
ഐശു കരഞ്ഞതൊക്കെ കണ്ടപ്പോള്‍ നേരിട്ടൊന്ന് പോയി കണ്ട് ആശ്വസിപ്പിക്കാം എന്ന് കരുതി ഇറങ്ങിയതാണ് ആലീസ് ക്രിസ്റ്റി. 'എന്റെ നാട്ടില്‍ തന്നെയാണ് ഐശുവിനെ വിവാഹം ചെയ്തുകൊണ്ടു വന്നിരിക്കുന്നത്. കല്യാണം കഴിഞ്ഞഅ വന്ന് ഞങ്ങള്‍ ഉറങ്ങിപ്പോയായിരുന്നു. ഇപ്പോള്‍ നോക്കിയപ്പോഴാണ്, അവള്‍ കരഞ്ഞുകൊണ്ടാണ് പോയത് എന്നൊക്കെ കണ്ടത്. എങ്കില്‍ പിന്നെ ഒന്ന് ചെന്നു കാണാം എന്ന് കരുതി' - എന്ന് പറഞ്ഞാണ് ആലീസ് ക്രിസ്റ്റി രാത്രി ഭര്‍ത്താവ് സജിനൊപ്പം ഐശ്വര്യയുടെ കല്യാണം കഴിച്ചുകൊണ്ടു പോയ വീട്ടിലേക്ക് പോയത്.
പോകുമ്പോള്‍ ഐശുവിന് ആദ്യരാത്രി കഴിക്കാനുള്ള ഫ്രൂട്‌സ് ഒക്കെ വാങ്ങിയിട്ടാണ് ആലീസ് ക്രിസ്റ്റി പോകുന്നത്. 'ഐശുവിന്റെ ആദ്യരാത്രിയില്‍ ഒരു സര്‍പ്രൈസ്' എന്ന തംപ്‌നെയിലോടുകൂടെയാണ് ആലീസ് ക്രിസ്റ്റി വീഡിയോ പങ്കുവച്ചത്. സര്‍പ്രൈസ് ആയി ആലീസിനെ കണ്ടപ്പോള്‍ ഐശുവും ഹാപ്പിയായിരുന്നു. രാത്രി ഒരുപാട് നേരം അല്പ നേരം ഇരുന്ന് വിശേഷങ്ങള്‍ എല്ലാം പങ്കുവച്ചതിന് ശേഷമാണ് ഇരുവരും മടങ്ങിയത്. 'കൊച്ചിനെ നന്നായി നോക്കിക്കോണെ' എന്ന് സജിന്‍ അര്‍ജുനോട് പ്രത്യേകം പറഞ്ഞിട്ടുണ്ട്.
തീയറ്ററിലെ അപ്രതീക്ഷിത വിജയം: ബിജു മേനോന്‍ - ആസിഫ് അലി കോമ്പോയുടെ തലവന്‍ ഒടിടിയിലേക്ക്