വളരെക്കാലത്തിന് ശേഷം ഇപ്പോഴത്തെ യാഷ് രാജ് ഫിലിംസ് മേധാവി ആദിത്യ ചോപ്ര ഈ ഡോക്യുമെന്‍ററിയിലൂടെ ക്യാമറയ്ക്ക് മുന്നില്‍ വന്നുവെന്നതാണ് കരണ്‍ ജോഹറിനെ സന്തോഷിപ്പിച്ചത്.
മുംബൈ: ഇന്ത്യന്‍ സിനിമയിലെ വലിയ നിര്‍മ്മാണ കമ്പനികളില്‍ ഒന്നാണ് യാഷ് രാജ് ഫിലിംസ്. ഇവരുടെ കഥ പറയുന്ന ഡോക്യുമെന്‍ററിയാണ് നെറ്റ്ഫ്ലിക്സില്‍ സ്ട്രീം ചെയ്യുന്ന ദ റൊമാന്‍റിക്സ് (The Romantics). ഇതിന്‍റെ നാല് എപ്പിസോഡുകളാണ് ഇറങ്ങിയത്. ഇത് കണ്ട സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹറിന്‍റെ കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്.
വളരെക്കാലത്തിന് ശേഷം ഇപ്പോഴത്തെ യാഷ് രാജ് ഫിലിംസ് മേധാവി ആദിത്യ ചോപ്ര ഈ ഡോക്യുമെന്‍ററിയിലൂടെ ക്യാമറയ്ക്ക് മുന്നില്‍ വന്നുവെന്നതാണ് കരണ്‍ ജോഹറിനെ സന്തോഷിപ്പിച്ചത്. ഇതിലെ ആഹ്ളാദം തന്‍റെ പോസ്റ്റില്‍ കരണ്‍ മറച്ചുവയ്ക്കുന്നില്ല. അതേ സമയം ആദിത്യ ചോപ്രയുടെ പുതിയ രൂപം ഏറെ ചര്‍ച്ചയാകുകയാണ് സോഷ്യല്‍ മീഡിയയില്‍. യാഷ് രാജ് ഫിലിംസ് മേധാവി ആയതിന് പിന്നാലെ ആദിത്യ ചോപ്ര പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാറില്ല. പത്ത് കൊല്ലമായി ആദ്യത്യ ചോപ്രയുടെ ശരിയായ ചിത്രം പൊലും പുറത്തുവന്നിരുന്നില്ല. ഗോസ്റ്റ് എന്നാണ് പലപ്പോഴും ബോളിവുഡ് വൃത്തങ്ങള്‍ ഇദ്ദേഹത്തെ വിശേഷിപ്പിച്ചത്.
undefined
താന്‍ യാഷ് രാജ് ഫിലിംസിലെ ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ് എന്ന് പറഞ്ഞാണ് കരണ്‍ തന്‍റെ കുറിപ്പ് തുടങ്ങുന്നത്. യാഷ് രാജ് ഫിലിംസ് സ്ഥാപകന്‍ യാഷ് ചോപ്രയെ കരണ്‍ കുറിപ്പില്‍ ഓര്‍ക്കുന്നു. പ്രണയത്തിന്റെ ഒരു ഇതിഹാസം മാത്രമായിരുന്നില്ല യാഷ് ചോപ്ര. സംഗീതത്തിന്റെയും സൗന്ദര്യത്തിന്റെയും ഒരു ഉപജ്ഞാതാവായിരുന്നു. വിശ്വാസത്തിന്‍റെയും ബോധ്യത്തിന്റെയും സ്വരൂപം കൂടിയായിരുന്നു അദ്ദേഹം.
ഇന്ന് നമ്മുക്ക് ആ ബോധ്യമുണ്ടോ? മാധ്യമ വ്യാഖ്യാനങ്ങളാൽ നാം ഭരിക്കപ്പെടുന്നു. ബോക്‌സ് ഓഫീസ് ഓപ്പണിംഗ് അനലിറ്റിക്‌സ്, റിസർച്ച് എഞ്ചിനുകൾ നിറയുന്നു. കാലത്തിന് അനുസരിച്ച് സാങ്കേതിക വിദ്യ നല്ലതാണ് പക്ഷെ പഴയ രീതിയിലുള്ള ബോധ്യം എവിടെയാണ് അപ്രത്യക്ഷമായത്. വളരെ ജൈവികവും ഹൃദയസ്പർശിയായും തോന്നിയ ഭൂതകാലത്തെക്കുറിച്ച് ഈ ഡോക്യൂമെന്‍ററി നമ്മെ ഓർമ്മിപ്പിക്കുന്നു. സിനിമാനിർമ്മാണത്തിന്‍റെ ആ കാലത്തേക്ക് മടങ്ങാൻ എന്നെസ ഇത് പ്രേരിപ്പിക്കുന്നു.
യാഷ് രാജ് ഫിലിംസിന്‍റെ കഥ എന്നെ ഏറെ പ്രചോദിപ്പിച്ചു. ആ സ്റ്റുഡിയോയുടെ ഇടനാഴികളിൽ നിന്ന് എനിക്കറിയാവുന്നതെല്ലാം പഠിച്ച ഞാൻ അനുഗ്രഹീതനാണ്. റൊമാന്റിക്‌സ് ഡോക്യുമെന്‍ററി കാണുമ്പോൾ എന്‍റെ ശക്തികളെയും പരാജയങ്ങളെയും കുറിച്ച് സ്വയം ബോധവാനാകുന്നു.
ഒടുവിൽ എന്റെ ഉറ്റ സുഹൃത്തിന് ഒരു മുഖമുണ്ട്, അവൻ എത്ര മനോഹരമായി സംസാരിച്ചു ആദിത്യ ചോപ്രയെക്കുറിച്ച് വൈകാരികയമായാണ് കരണ്‍ ജോഹര്‍ കുറിപ്പില്‍ പറയുന്നത്. തന്‍റെ കയ്യില്‍ ഉള്ള ആദിത്യ ചോപ്രയുടെ പത്ത് വര്‍ഷമായി ഉള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യട്ടെ എന്ന് കരണ്‍ കുറിപ്പില്‍ ചോദിക്കുന്നു.
പഠാനിലെ 'ബേഷരം രംഗ്' ഗാനം 1960 കളില്‍ ഇറങ്ങിയാല്‍ - വൈറലായി വീഡിയോ
പുറത്തിറങ്ങിയിട്ട് 26 വര്‍ഷം; 'ഡിഡിഎല്‍ജെ' നാടകമായി ബ്രോഡ്‍വേ അരങ്ങിലേക്ക്