പോര്‍ഷെയുടെ പൂജ ആഘോഷമാക്കി മംമ്ത; കുടുംബത്തോടൊപ്പം താരം ഗുരുവായൂരിൽ

By Web Team  |  First Published Sep 28, 2021, 8:46 PM IST

മംമ്‌തയുടെ അച്ഛനും അമ്മയും ചിത്രത്തിലുണ്ട്. 


ലയാളികളുടെ പ്രിയതാരമാണ് മംമ്ത മോഹൻദാസ് (mamta mohan). അഭിനയം മാത്രമല്ല നല്ലൊരു ​ഗായിക കൂടിയാണ് താനെന്ന് ഇതിനോടകം മംമ്ത തെളിയിച്ചു കഴിഞ്ഞു. എന്നാൽ താനൊരു വാഹനപ്രേമിയാണെന്ന് കൂടി വെളിപ്പെടുത്തുകയാണ് താരമിപ്പോൾ. മംമ്തയുടെ ഗ്യാരേജില്‍ സ്ഥാനമുറപ്പിച്ച പുതിയ വാഹനം തന്നെ ആയിരുന്നു അതിന് തെളിവും. ജര്‍മന്‍ സൂപ്പര്‍ കാര്‍ നിര്‍മാതാക്കളായ പോര്‍ഷെയുടെ സ്‌പോര്‍ട്‌സ് കാര്‍ (Porsche 911 Carrera S ) മോഡലായ 911 കരേര എസ് ആണ് മംമ്ത ഏതാനും ദിവസങ്ങൾക്ക് മുമ്പ് സ്വന്തമാക്കിയത്. ഇപ്പോഴിതാ കാർ ഗുരുവായൂർ ക്ഷേത്രത്തിൽ കൊണ്ടുപോയി പൂജിച്ചതിന്റെ ചിത്രങ്ങൾ പങ്കുവെക്കുകയാണ് മംമ്ത.

മംമ്‌തയുടെ അച്ഛനും അമ്മയും ചിത്രത്തിലുണ്ട്. കാറിനുള്ളിൽ സന്തോഷവതിയായി ഇരിക്കുന്ന മംമ്തയെയും ചിത്രത്തിൽ കാണാം. സ്വപ്‌നം യാഥാര്‍ഥ്യമായ ദിവസമാണിന്ന്. ഒരു പതിറ്റാണ്ടിലേറയായി താന്‍ കാത്തിരുന്ന ദിവസമാണിതെന്നുമാണ് വാഹനത്തിന്റെ ചിത്രം പങ്കുവെച്ച് മംമ്ത നേരത്തെ കുറിച്ചത്. 

Latest Videos

undefined

കൊച്ചിയിലെ പോര്‍ഷെ ഗ്യാരേജില്‍ നിന്നാണ് മംമ്ത തന്റെ സ്വപ്ന വാഹനം സ്വന്തമാക്കിയത്. ഏകദേശം 1.84 കോടി രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറും വില. ഡിസൈന്‍ ശൈലി കൊണ്ടും സ്റ്റൈല്‍ കൊണ്ടും ആരാധകരെ സൃഷ്ടിക്കുന്ന വാഹനങ്ങളാണ് പോര്‍ഷെ (Porsche) 911 കരേര എസ്. സ്‌പോര്‍ട്ടി ഭാവവും മികച്ച പെര്‍ഫോമെന്‍സുമാണ് 911 കരേര എസിന്റെ ഹൈലൈറ്റ്. നീളമേറിയ മുന്‍വശവും സ്‌റ്റൈലിഷ് ഹെഡ്‌ലൈറ്റുമാണ് മുഖഭാവത്തിന് അഴകേകുന്നതെങ്കില്‍, പരന്നൊഴുകുന്ന റിയര്‍ സ്‌ക്രീനും ബ്ലാക്ക് ടെയില്‍ ഗേറ്റ് ഗ്രില്ലും ആക്റ്റീവ് റിയര്‍ സ്‌പോയിലറും എല്‍.ഇ.ഡി ടെയില്‍ ലൈറ്റും എക്‌സ്‌ഹോസ്റ്റുമാണ് പിന്‍വശത്തെ സ്‌പോട്ടിയാക്കുന്നു. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Mamta Mohandas (@mamtamohan)

സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഡ്രൈവര്‍ അസിസ്റ്റന്‍സ് സംവിധാനവും 911 കരേര എസിന്റെ പ്രത്യേകതയാണ്. 3.0 ലിറ്റര്‍ ആറ് സിലിണ്ടര്‍ എന്‍ജിനാണ് 911 കരേര എസിന് കരുത്തേകുന്നത്. 2981 സിസിയില്‍ 444 ബി.എച്ച്.പി. പവറും പി.എസ് പവറും 530 എന്‍.എം ടോര്‍ക്കുമാണ് എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. എട്ട് സ്പീഡാണ് ട്രാന്‍സ്മിഷന്‍. 3.7 സെക്കന്റില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്ന ഈ വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറില്‍ 306 കിലോമീറ്ററാണ്.

click me!