അയാളില്‍ നിന്നും രക്ഷപ്പെടാന്‍ പൊലീസ് സംരക്ഷണം തേടി; അനുഭവം പങ്കുവച്ച് അഞ്ജലി

By Web Team  |  First Published Feb 12, 2023, 9:48 AM IST

എന്‍റെ ആദ്യ തമിഴ് സിനിമയിലെ വില്ലന്‍ എന്നോട് പ്രണയാഭ്യര്‍ത്ഥ നടത്തിയിരുന്നു. അന്ന് അത് വലിയ വിവാദമായിരുന്നു.


കൊച്ചി: വ്യത്യസ്തമായ വേഷങ്ങളാല്‍ മലയാള സിനിമയില്‍ ശ്രദ്ധിക്കപ്പെടുന്ന നടിയാണ് അഞ്ജലി നായര്‍. യൂട്യൂബ് ചാനലുകളിലൂടെ തന്‍റെ എല്ലാ വിശേഷങ്ങളും താരം പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ ഒരു ചാനല്‍ പരിപാടിയില്‍ സംസാരിക്കവെ അഞ്ജലി തനിക്ക് ഒരു തമിഴ് സിനിമ സെറ്റില്‍ നേരിട്ട ദുരാനുഭവം വിവരിച്ചത് ഇതിനകം വാര്‍ത്തയായിട്ടുണ്ട്. 

തന്‍റെ അഭിനയകാലത്തിന്‍റെ തുടക്കത്തില്‍ തമിഴില്‍ അഭിനയിച്ചതിനാല്‍ തമിഴ് സംസാരിക്കനൊക്കെ അറിയാം. അതിനാല്‍ തന്നെ ഞാന്‍ തമിഴ് കേള്‍ക്കുന്നവര്‍ അവിടുത്തുകാരിയാണോ എന്നൊക്കെ ചോദിക്കാറുണ്ട്. എന്‍റെ ആദ്യ തമിഴ് സിനിമയിലെ വില്ലന്‍ എന്നോട് പ്രണയാഭ്യര്‍ത്ഥ നടത്തിയിരുന്നു. അന്ന് അത് വലിയ വിവാദമായിരുന്നു.

Latest Videos

undefined

അയാള്‍ അവിവാഹിതനായിരുന്നു. ആ ചിത്രത്തിന്‍റെ സഹ നിര്‍മ്മാതാവ് കൂടിയായിരുന്നു അയാള്‍. അതിനാല്‍ തന്നെ ഷൂട്ട് ഇല്ലെങ്കിലും സെറ്റില്‍ കയറി ഇറങ്ങാന്‍ അയാള്‍ക്ക് അനുവാദം ഉണ്ടായിരുന്നു. എന്‍റെ ചേച്ചി തമിഴ്നാട്ടിലാണ് കല്ല്യാണം കഴിച്ചത്. അതിനാല്‍ അയാള്‍ പ്രണയാഭ്യര്‍ത്ഥ നടത്തിയപ്പോള്‍ അത് ഞാന്‍ സ്വീകരിക്കും എന്നാണ് അയാള്‍ കരുതിയത്. എന്നാല്‍ എനിക്ക് കേരളവും മലയാളവുമാണ് ഇഷ്ടം. അതോടെ അയാള്‍ ശല്യപ്പെടുത്താന്‍ തുടങ്ങി.

എന്നെ പിന്തുടരാന്‍ തുടങ്ങി. പോകുന്നയിടത്തൊക്കെ വരും. എന്നെ ട്രെയിനില്‍ നിന്നും തള്ളിയിടാന്‍ പോലും ശ്രമിച്ചു. ഒരിക്കല്‍ അയാള്‍ എന്‍റെ ബാഗ് എടുത്ത് ഓടി. ബാഗ് ലഭിക്കാന്‍ വീട്ടില്‍ വരണമെന്നും അയാള്‍ സിംഗപ്പൂര്‍ പോയെന്നും അയാളുടെ അനിയത്തി പറഞ്ഞു.

എന്നാല്‍ അത് ഒരു ട്രാപ്പായിരുന്നു. ബാഗ് നല്‍കാനെന്ന് പറഞ്ഞ് വിളിച്ച് ഒരു റൂമില്‍ അടച്ചു. അവിടെ അയാള്‍ ഉണ്ടായിരുന്നു. അവന്‍ വടിയും കത്തിയും ഒക്കെ എടുത്ത് പേടിപ്പിച്ചു. അന്ന് അമ്മയെ വിളിച്ചാണ് രക്ഷപ്പെട്ടത്. അയാളില്‍ നിന്നും രക്ഷപ്പെടാന്‍ ഒടുവില്‍ പൊലീസ് സംരക്ഷണം വരെ തേടി.  പിന്നീട് പൊലീസ് സംരക്ഷണത്തില്‍ ജീവിച്ചു. അവന്‍ ചുറ്റി നടക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. ഒടുവില്‍ കേരളത്തിലേക്ക് പോകുന്നതാണ് നല്ലതെന്ന് അവര്‍ ഉപദേശിച്ചു. പിന്നെ മൂന്ന് വര്‍ഷത്തിന് ശേഷമാണ് ചെന്നൈയിലേക്ക് പോയത്. 

തമിഴില്‍ തന്‍റെ പേര് ഭാഗ്യാഞ്ജലി എന്നായിരുന്നുവെന്നും. അതില്‍ ഒട്ടും ഭാഗ്യം ഇല്ലായിരുന്നുവെന്നും അഞ്ജലി പരിപാടിയില്‍ പറയുന്നു. ആര്‍ടിസ്റ്റ് എന്ന നിലയില്‍ കുടുംബത്തില്‍ നിന്നും നല്ല പിന്തുണയാണ് ലഭിക്കുന്നതെന്നും അഞ്ജലി പറയുന്നു. 

നടി രമ്യ സുരേഷിനെതിരായ പരാമര്‍ശനം; യൂട്യൂബര്‍ അശ്വന്ത് കോക്കിനെതിരെ ആഞ്ഞടിച്ച് അഖില്‍ മാരാര്‍

രാമസിംഹന്‍റെ 'പുഴ മുതല്‍ പുഴ വരെ' സെന്‍സറിംഗ് കഴിഞ്ഞു; ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ്

click me!