'ഞാൻ നിരീശ്വരവാദിയാണ്, പക്ഷേ ഭസ്മം തന്നാലും തീർത്ഥം തന്നാലും വാങ്ങും, കാരണം..': വിജയ് സേതുപതി

By Web Team  |  First Published Feb 20, 2023, 2:36 PM IST

എന്തെങ്കിലും ആവശ്യം വന്നാൽ മറ്റൊരു മനുഷ്യനെ സഹായിക്കാൻ വരുള്ളൂ. അതുകൊണ്ട് താൻ മനുഷ്യനെയാണ് നോക്കുന്നതെന്നും നടൻ പറയുന്നു. 


ടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ പ്രസം​ഗമാണ് ഇപ്പോൾ സോഷ്യൽമീഡിയ നിറയെ. അവിശ്വാസികളോട് തനിക്ക് സ്നേഹമില്ലെന്നും വിശ്വാസികളുടെ വിശ്വാസത്തിന് നേരെ വരുന്നവരുടെ സര്‍വ്വനാശത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുമെന്നുമാണ് സുരേഷ് ​ഗോപി പ്രസം​ഗത്തിൽ പറഞ്ഞത്. ഇതിനെതിരെ ശക്തമായ വിമർശനങ്ങൾ വിവിധ മേഖലകളിൽ നിന്നും ഉയരുന്നുണ്ട്. ഈ അവസരത്തിൽ തമിഴ് നടൻ വിജയ് സേതുപതിയുടെ ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. 

താനൊരു നിരീശ്വരവാദിയാണെന്നും എന്നാൽ ഭസ്മമോ തീർത്ഥമോ തന്നാൽ വാങ്ങിക്കുമെന്നും വിജയ് സേതുപതി പറയുന്നു. കാരണം താൻ മനുഷ്യരെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നുവെന്ന് സേതുപതി പറയുന്നു. എന്തെങ്കിലും ആവശ്യം വന്നാൽ മറ്റൊരു മനുഷ്യനെ സഹായിക്കാൻ വരുള്ളൂ. അതുകൊണ്ട് താൻ മനുഷ്യനെയാണ് നോക്കുന്നതെന്നും നടൻ പറയുന്നു. 

Latest Videos

undefined

'എന്റെ പിഴ എന്റെ പിഴ എന്റെ വലിയ പിഴ': സുരേഷ് ​ഗോപിയെ പ്രശംസിച്ചുള്ള പഴയ ട്വീറ്റ് പങ്കുവച്ച് എൻ എസ് മാധവൻ

"ഞാൻ ഒരു നിരീശ്വരവാദിയാണ്. പക്ഷേ നിങ്ങൾ ഭസ്മം തന്നാൽ ഞാൻ വാങ്ങിക്കും. നിങ്ങൾ എന്തെങ്കിലും തീർത്ഥം തന്നാലും ഞാൻ വാങ്ങി കുടിക്കും. കാരണം ഞാൻ നിങ്ങളെ ബഹുമാനിക്കുന്നു. എന്നോടുള്ള സ്നേഹം കൊണ്ടാണല്ലോ ഒരാൾ അത് തരുന്നത്, അല്ലേ.. ഞാൻ മറ്റൊരാളുടെ മേൽ ഒന്നും അടിച്ചേൽപ്പിക്കാറില്ല. ഇത് എന്റെ ചിന്തയാണ്. അതുകൊണ്ട് ഇതാണ് ശരി എന്ന് ഞാൻ ആരോടും തർക്കിക്കുകയും ഇല്ല. എന്നെ സംബന്ധിച്ചിടത്തോളം ഞാൻ സഹ മനുഷ്യരെ ബഹുമാനിക്കുന്നു.. സ്നേഹിക്കുന്നു.. അവരെയാണ് ഞാൻ ദൈവമായി കാണുന്നത്. എനിക്ക് എന്തെങ്കിലും ആവശ്യം വന്നാൽ മറ്റൊരു മനുഷ്യനെ സഹായിക്കാൻ വരുള്ളൂ. അതുകൊണ്ട് ഞാൻ മനുഷ്യനെയാണ് നോക്കുന്നത് എന്ന് അർത്ഥം. ഞാൻ എന്റെ അമ്മയോട് ക്ഷേത്രത്തിൽ പോയി വരാൻ പറയാറുണ്ട്. അവിടെ പോയാൽ സമാധാനം കിട്ടും. പോയിരിക്കൂ എന്ന് ഞാൻ പറയും. ഒരു ആവശ്യവും ഉന്നയിക്കാതെ, ഒന്നും തിരിച്ച് പ്രതീക്ഷിക്കാതെ. സമാധാനത്തോടെ പോയി വരൂ എന്ന് പറയും. ഞാൻ അത് നോക്കിക്കാണുന്ന വിധം മറ്റൊരു തരത്തിലാണ്. ഒരു വിശ്വാസം നമുക്ക് ആവശ്യമായി വരും. സത്യത്തിൽ അതൊരു ആവശ്യമാണ്. അതെനിക്ക് മറ്റൊരു തരത്തിൽ ലഭിക്കുന്നെന്ന് മാത്രം", എന്നാണ് വിജയ് സേതുപതി പറയുന്നത്.

click me!