മിനി കൂപ്പർ ജെസിഡബ്ല്യൂ ആണ് പൃഥ്വി സ്വന്തമാക്കിയത്.
മലയാളികളുടെ പ്രിയതാരമാണ് പൃഥ്വിരാജ്(prithviraj). അഭിനേതാവ് എന്നതിന് പുറമേ മികച്ച സംവിധായകൻ കൂടിയാണ് താനെന്ന് പൃഥ്വിരാജ് ഇതിനോടകം തെളിയിച്ചു കഴിഞ്ഞു. ഇതിന് പുറമേ വാഹനങ്ങളോടും താരത്തിന് പ്രിയം ഏറെയാണ്. ആഡംബര കാറുകളുടെയും എസ്‌യുവികളുടെയും(suv) ഒരു ശേഖരം തന്നെ അദ്ദേഹത്തിന് ഉണ്ട്. ഇപ്പോഴിതാ മിനി കൂപ്പറിന്റെ(mini cooper jcw) പുതിയ എഡിഷൻ സ്വന്തമാക്കിയിരിക്കുകയാണ് പൃഥ്വിരാജ്.
മിനി കൂപ്പർ ജെസിഡബ്ല്യൂ ആണ് പൃഥ്വി സ്വന്തമാക്കിയത്. മിനി കൂപ്പർ സ്വീകരിക്കുന്ന നടന്റെ വീഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പൃഥ്വിരാജിനൊപ്പം ഭാര്യ സുപ്രിയ മേനോനും ഉണ്ട്. ഏകദേശം 45.50 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില.
undefined
മിനി കൂപ്പർ ജെസിഡബ്ല്യൂ പതിപ്പിന് സാധാരണ മിനിയിൽ നിന്ന് വ്യത്യസ്തമാക്കാൻ ടെയിൽ ഗേറ്റിൽ ജെസിഡബ്ല്യൂ ബാഡ്ജിംഗ് ലഭിക്കുന്നു. സ്പോർട്ടി ലുക്ക് നൽകുന്നതിന് പലയിടങ്ങളിൽ കാറിന് റെഡ് ഹൈലൈറ്റുകൾ ലഭിക്കുന്നു. പെർഫോമെൻസ് ഹാച്ച്ബാക്കും ഉപയോഗിക്കുന്നത് നിലവിൽ നോർമൽ മോഡലിൽ വരുന്ന അതേ 2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ്, എന്നാൽ ഈ യൂണിറ്റ് ഇപ്പോൾ നോർമൽ പതിപ്പിനേക്കാൾ കൂടുതൽ പവർ ഉത്പാദിപ്പിക്കുന്നു. എഞ്ചിൻ 234 bhp കരുത്തും 320 Nm പരമാവധി torque ഉം സൃഷ്ടിക്കുന്നു. എഞ്ചിൻ എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ബന്ധിപ്പിച്ചിരിക്കുന്നു.
കാറിന്റെ മൊത്തത്തിലുള്ള ഡിസൈൻ സാധാരണ മിനി കൂപ്പർ S -ന് സമാനമാണ്, പക്ഷേ എഞ്ചിൻ സാധാരണ പതിപ്പിനെക്കാൾ കൂടുതൽ പവർ സൃഷ്ടിക്കുന്നതിനാൽ, കാറിന് ഇപ്പോൾ അഡാപ്റ്റീവ് സസ്പെൻഷനും മുൻ ബമ്പറിലെ എയർ വെന്റുകളാൽ കൂൾ ചെയ്യുന്ന വലിയ ഡിസ്ക് ബ്രേക്കുകളും ലഭിക്കുന്നു. വെറും 6.1 സെക്കൻഡുകൾക്കുള്ളിൽ കാറിന് 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും.
ഫീച്ചറുകളുടെ കാര്യത്തിൽ മികച്ച രീതിയിൽ സജ്ജീകരിച്ചിരിക്കുന്ന ഈ കാറിന് 8.8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സ്‌ക്രീൻ, ആപ്പിൾ കാർപ്ലേ, ഹെഡ്‌സ്-അപ്പ് ഡിസ്പ്ലേ, ഹർമൻ ആൻഡ് കാർഡൺ സ്പീക്കർ സിസ്റ്റം, ജെസിഡബ്ല്യൂ കസ്റ്റം സ്പോർട്സ് സീറ്റുകൾ തുടങ്ങിയവ ലഭിക്കുന്നു.