കഴിഞ്ഞ ദിവസമായിരുന്നു പീലി, മമ്മൂട്ടിയെ കണ്ടത്.
മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി(mammootty) അദ്ദേഹത്തിന്റെ പിറന്നാളിന്(birthday) ക്ഷണിച്ചില്ലെന്ന് പറഞ്ഞ് കരഞ്ഞ ഒരു കുഞ്ഞിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. പീലി(peeli) എന്നായിരുന്നു ആ കൊച്ചു മിടുക്കിയുടെ പേര്. തന്നോട് പിണക്കമാണെന്ന് പറഞ്ഞ് കരഞ്ഞ പീലിയുടെ വീഡിയോ കണ്ട മമ്മൂട്ടി, പീലിയെ വിളിക്കുകയും കൊവിഡ് മാറിയാല്‍ നേരിട്ട് കാണാമെന്ന് വാക്ക് നല്‍കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ആ വാക്ക് പാലിച്ചിരിക്കുകയാണ് താരം.
കഴിഞ്ഞ ദിവസമായിരുന്നു പീലി, മമ്മൂട്ടിയെ കണ്ടത്. മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു പീലി താരത്തിന്റെ അടുത്തെത്തിയത്. തൊട്ടുപിന്നാലെ മമ്മൂക്കയ്ക്കൊപ്പം നില്ക്കുന്ന സ്വന്തം ചിത്രവും പീലി താരത്തിന് കൈമാറി.താരത്തെ നേരില്‍ കണ്ടപ്പോള്‍ ‘മമ്മൂക്ക തന്റെ വാപ്പയുടെ ക്ലാസ്മേറ്റാണോ’ എന്നായിരുന്നു പീലിയുടെ സംശയം. ഇതിന്റെ ചിത്രങ്ങൾ റോബര്‍ട്ട് കുര്യാക്കോസാണ് ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.
"അന്ന് പീലിമോൾ കരഞ്ഞത് വെറുതെ ആയില്ല.. തന്റെ പ്രിയപ്പെട്ട മമ്മൂക്കയെ നേരിൽ കണ്ടു പീലിമോളും കുടുംബവും. പിതാവ് ഹമീദ് അലി പുന്നക്കാടനും മാതാവ് - സാജിലക്കും ഒപ്പമാണ് പീലിമോൾ മമ്മുക്കയെ കണ്ടത്. പെരിന്തൽമണ്ണ ഫാൻസിലെ അഭി വരച്ച പീലിയുടെയും മമ്മൂക്കയുടെയും ചിത്രം പീലി മമ്മൂക്കക്ക് സമ്മാനമായി നൽകി. (മമ്മൂക്കയെ കണ്ട ശേഷം പീലിമോൾക്ക് ഒരു സംശയം ഈ മമ്മുക്ക ഓൾടെ വാപ്പയുടെ ക്ലാസ് മേറ്റ് ആണോന്ന്.. അവളെ കുറ്റം പറഞ്ഞിട്ടും കാര്യം ഇല്ല, ഈ ഫോട്ടോ കണ്ടിട്ട് ആരും അങ്ങനെ ചോദിച്ചില്ലങ്കിലാണ് അത്ഭുതം)", എന്നാണ് ചിത്രം പങ്കുവച്ച് റോബര്‍ട്ട് കുറിച്ചത്.