ലോക്ക്ഡൗൺ കാലത്തെ പൊലീസ് ജീവിതം; ശ്രദ്ധേയമായി 'വാർത്തക്കപ്പുറം'

By Web Team  |  First Published Jul 1, 2020, 12:42 PM IST

ഹാസ്യതാരം ബിനു അടിമാലിയാണ് പ്രധാന വേഷത്തിലെത്തുന്നത്


ലോക്ക്ഡൗൺ സമയത്ത്  ഉൾപ്രദേശങ്ങളിൽ ജോലിക്ക് നിയോഗിക്കപ്പെടുന്ന പൊലീസുകാരന്റെ കഥ പറയുന്ന ഹ്രസ്വചിത്രമാണ് 'വാർത്തക്കപ്പുറം'. ജോൺ കെ.പോൾ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൽ ഹാസ്യതാരം ബിനു അടിമാലിയാണ് പ്രധാന വേഷത്തിലെത്തുന്നത്.

രാത്രിയെന്നോ പകലെന്നോ നോക്കാതെ തങ്ങളുടെ കർത്തവ്യത്തിൽ മുഴുകി ജോലി ചെയ്യുന്നവരുടെ ചില നിമിഷങ്ങളാണ് ഹ്രസ്വചിത്രം അവതരിപ്പിക്കുന്നത്. നോബിൾ ജോസ്, സ്വാതി, കുട്ടപ്പൻ, രാധാമണി, ബാലതാരമായ നന്ദ പ്രമോദ് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു. സിനിമാറ്റോഗ്രാഫിയും എഡിറ്റിംഗും ശ്യാം നിർവഹിച്ചിരിക്കുന്നു. വിപിനാണ് പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത്.

click me!