മരിച്ചുപോയ അച്ഛന്റെ ഗന്ധം സൃഷ്ടിക്കാന്‍ ജിന്നിനെ തേടിയെത്തിയ പെൺകുട്ടിയുടെ കഥ
പ്രശസ്ത സീരിയൽ താരങ്ങളായ നലീഫ് ജിയയും കല്യാൺ ഖന്നയും അഞ്ജന മോഹനും കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ച ജിന്നിന്‍റെ ഊദ് എന്ന ഷോര്‍ട്ട് ഫിലിം ശ്രദ്ധേയമാകുന്നു. 37 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിന്‍റെ രചനയും സംവിധാനവും വിഷ്ണു വി ഗോപാല്‍ ആണ്. കളര്‍ മീന്‍ മീഡിയ എന്ന യുട്യൂബ് ചാനലിലൂടെ ഈ മാസം 13 ന് റിലീസ് ചെയ്യപ്പെട്ട ചിത്രം ഇതിനകം മൂന്നര ലക്ഷത്തിലധികം കാഴ്ചകള്‍ നേടിയിട്ടുണ്ട്.
മരിച്ചുപോയ അച്ഛന്റെ ഗന്ധം സൃഷ്ടിക്കാന്‍ ജിന്നിനെ തേടിയെത്തിയ പെൺകുട്ടിയുടെ കഥയാണ് ജിന്നിന്റെ ഊദ്. കളിവഞ്ചി, കൽഹാര, അപർണ @ 31 നോട്ട് ഔട്ട്, ആവേശം, മോഡസ് ഓപ്പറാന്‍ഡി തുടങ്ങിയ നിരവധി ഹ്രസ്വ ചിത്രങ്ങളുടെ സംവിധായകനാണ് വിഷ്ണു വി ഗോപാല്‍. രചനയ്ക്കും സംവിധാനത്തിനും പുറമെ ചിത്രത്തിന്‍റെ എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നത് വിഷ്ണുവാണ്. ഹരിപ്പാട് തൃക്കുന്നപ്പുഴ കുമാരനാശാൻ സ്മാരകത്തിനു സമീപമുള്ള തറവാട്ടില്‍ രണ്ട് ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കിയ ചിത്രമാണിത്. തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് ഓഫീസിലെ ജീവനക്കാരനാണ് വിഷ്ണു വി ഗോപാൽ.
undefined
എമ്പുരാന്റെ അസിസ്റ്റന്റ് ക്യാമറാമാനായ അനീഷ് അർജുനനാണ് ഈ ഹ്രസ്വ ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. പ്രദീപ് പിള്ള, അനസ് ഗേറ്റ് എന്നിവരാണ് നിര്‍മ്മാതാക്കള്‍.
ALSO READ : കാത്തിരിപ്പുകള്‍ക്ക് വിരാമം; 'ഒരു കട്ടില്‍ ഒരു മുറി' റിലീസ് തീയതി പ്രഖ്യാപിച്ചു