വീണ്ടും പ്രേക്ഷകശ്രദ്ധ നേടി 'മൗനരാഗ'ത്തിലെ 'ബൈജു'; വൈറലായി 'ശത്രുഘ്നന്‍റെ വെള്ളിയാഴ്ച'

By Web Team  |  First Published Oct 21, 2023, 2:12 PM IST

സീരിയലിന് പുറമെ ഷോർട്ട് ഫിലിമുകളിലും സിനിമകളിലും തിളങ്ങിയിട്ടുണ്ട് കാര്‍ത്തിക്


ചുരുക്കം എപ്പിസോഡുകള്‍ക്കുള്ളിൽത്തന്നെ പ്രേക്ഷകമനസുകളില്‍ സ്ഥാനംപിടിച്ച പരമ്പരയിൽ ഒന്നാണ് മൗനരാഗം. പരമ്പരയുടെ ആരാധകര്‍ക്ക് മുഖ്യ കഥാപാത്രങ്ങള്‍ കഴിഞ്ഞാല്‍ ഏറെയിഷ്ടം ബൈജു എന്ന കഥാപാത്രത്തെയാണ്. കോഴിക്കോട് സ്വദേശിയായ കാര്‍ത്തിക് പ്രസാദാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. കോഴിക്കോട് കുതിരവട്ടം ഗോവിന്ദപുരം സ്വദേശിയായ കാര്‍ത്തിക് ഇരുപതോളം വര്‍ഷങ്ങളായി സിനിമ, സീരിയല്‍ രംഗത്തുണ്ട്. പക്ഷെ ആരാധക മനസിലേക്ക് ചേക്കേറിയത് മൗനരാഗത്തിലെ ബൈജുവായ ശേഷമാണ്.

സീരിയലിന് പുറമെ ഷോർട്ട് ഫിലിമുകളിലും സിനിമകളിലും തിളങ്ങിയിട്ടുണ്ട് നടൻ. ഇപ്പോഴിതാ ഓറഞ്ച് മീഡിയ പുറത്തിറക്കിയ ശത്രുഘ്നന്‍റെ വെള്ളിയാഴ്ച എന്ന ഷോർട്ട് ഫിലിമിലൂടെ ശ്രദ്ധ നേടുകയാണ് കാർത്തിക്. എല്ലാവരെയും പോലെ പരാതികളും പരിഭവങ്ങളും ഒരു നൂറ് കൂട്ടം ആവശ്യങ്ങളുമായി ദൈവത്തെ സമീപിക്കലാണ് ശത്രു എന്ന് നാട്ടുകാർ വിളിക്കുന്ന ശത്രുഘ്നന്‍റെ സ്ഥിരം പരിപാടി. അതിനായി എന്നും വഴിപാടും കാണിക്കയും സമർപ്പിക്കുന്നു. എന്നാൽ ഒരു വെള്ളിയാഴ്ച ശത്രുവിന്റെ തിരിച്ചറിവിന്റെ ദിനമായിരുന്നു. ദൈവത്തെ നേരിൽ കാണുന്നതായി സ്വപ്നം കാണുന്നതിലൂടെയാണ് ശത്രുവിനു മാറ്റം സംഭവിക്കുന്നത്.

Latest Videos

undefined

തനി നാടൻ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഷോർട്ട് ഫിലിം ഏറെ ആസ്വദിച്ചാണ് പ്രേക്ഷകർ ഏറ്റെടുത്തത്. കാർത്തിക്കിന്റെ അഭിനയ മികവിനെ പുകഴ്ത്തി നിരവധി കമന്റുകളും ആരാധകർ നൽകുന്നുണ്ട്. സീരിയല്‍ ജീവിതം ആരംഭിച്ച കാലത്ത് കാർത്തിക്കിന് ലഭിച്ച മിക്കവാറും വേഷങ്ങളെല്ലാം പുരാണ സീരിയലുകളിലായിരുന്നു. 2006ല്‍ ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന ഉണ്ണിയാര്‍ച്ചയിലാണ് ആദ്യമായി കാർത്തിക് ഒരു കഥാപാത്രം ചെയ്യുന്നത്. ഉണ്ണിനമ്പൂതിരി എന്ന കഥാപാത്രം ചെറിയ രീതിയില്‍ ക്ലിക്കായതോടെ അത്തരം കഥാപാത്രങ്ങളായിരുന്നു അധികവും തേടിയെത്തിയത്. സ്വാമി അയ്യപ്പന്‍, ശ്രീ ഗുരുവായൂരപ്പന്‍ തുടങ്ങിയ പരമ്പരകളിലും വേഷങ്ങൾ ലഭിച്ചു. അതേപോലൊരു കഥാപാത്രമാണ് ഷോർട്ഫിലിമിലും.

ALSO READ : മഹാഭാരതം മൂന്ന് ഭാഗങ്ങളായി സിനിമയാക്കാന്‍ 'ദി കശ്‍മീര്‍ ഫയല്‍സ്' സംവിധായകന്‍

click me!