പ്രണയനഷ്‍ടം കൊലപാതകത്തിലേക്ക് എത്തിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഒരു ഷോര്‍ട് ഫിലിം.
പ്രണയനഷ്‍ടത്തിന്റെ പേരില്‍ പെണ്‍കുട്ടികള്‍ക്ക് എതിരെ അക്രമം നടക്കുന്നത് സമീപകാലത്ത് നിരന്തരം വാര്‍ത്തയാകാറുണ്ട്. അങ്ങനെയുള്ള ആക്രമണങ്ങള്‍ക്ക് എതിരെ നിതാന്ത ജാഗ്രത പുലര്‍ത്തേണ്ട കാലമാണ്. പെട്രോള്‍ ഒഴിച്ചും മറ്റും ക്രൂരമായ കൊലപാതകങ്ങളാണ് വാര്‍ത്തയാക്കപ്പെട്ടിട്ടുള്ളത്. സമൂഹമനസാക്ഷിയെ ഞെട്ടിക്കുന്ന ഇത്തരം സംഭവങ്ങള്‍ക്ക് എതിരെയുള്ള ബോധവത്‍ക്കരണത്തിന്റെ കൂടി ഭാഗമായി ഒരു ഷോര്‍ട് ഫിലിം. ഇന്ന് എന്ന ഷോര്‍ട് ഫിലിം സംവിധാനം ചെയ്‍തിരിക്കുന്നത് അഭിലാഷ് പുരുഷോത്തമനാണ്.
പ്രണയം നഷ്‍ടപ്പെടുന്ന യുവാവ് പെണ്‍കുട്ടിയെ കാണാൻ പോകുന്നു. അവളെ കൊലപ്പെടുത്താനാണ് യുവാവിന്റെ തീരുമാനം. അവിചാരിതമായി മറ്റൊരു സംഭവം നടന്നത് യുവാവിനെ സുഹൃത്ത് വിളിച്ചറിയിക്കുന്നു. അതോടെ യുവാവ് കൊലപാതക ശ്രമത്തില്‍ നിന്ന് പിൻമാറുന്നു. കൃത്യമായ ആശയവിനിമയം സാധ്യമാകുന്ന തരത്തില്‍ തന്നെയാണ് അഭിലാഷ് പുരുഷോത്തമൻ ഇന്ന് എന്ന ഷോര്‍ട് ഫിലിം സംവിധാനം ചെയ്‍തിരിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനാണ് ഇന്ന് എന്ന ഷോര്‍ട് ഫിലിം റിലീസ് ചെയ്‍തത്.