അമൽ നീരദിൻ്റെ അസിസ്റ്റൻ്റ്റ് ഡയറക്ടർ ആയി പ്രവർത്തിച്ച ഷാരോൺ ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
'ഐഡൻ്റിറ്റി' എന്ന ഷോർട് ഫിലിം ശ്രദ്ധനേടുന്നു. സത്രീപക്ഷ സിനിമകളും ഷോർട്ട് ഫിലിമുകളും ഒരു പാട് കണ്ടിട്ടുണ്ടെങ്കില്ലം വ്യത്യസ്തമായ സമീപനമാണ് ഐഡൻ്റിറ്റിയെ ശ്രദ്ധേയമാകുന്നത്. സ്വന്തമായി ഒരു ജോലി എന്ന സ്വപ്നത്തിന് മുന്നെ തന്നെ കുടുംബത്തിൻ്റെ സമ്മർദം മൂലം വിവാഹത്തിലേക്ക് കടക്കേണ്ടി വന്ന ഒരു പെൺകുട്ടിയുടെ കഥയാണ് ഇത്. അവളുടെ അഗ്രഹങ്ങൾക്കും സ്വപ്നങ്ങൾക്കും പിന്നീട് എന്തു സംഭവിച്ചു എന്നതാണ് ഐഡൻ്റിറ്റി പറയുന്നത്.
പ്രശസ്ത സംവിധായകൻ അമൽ നീരദിൻ്റെ കൂടെ അസിസ്റ്റൻ്റ്റ് ഡയറക്ടർ ആയി പ്രവർത്തിച്ച ഷാരോൺ ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അഷ്ബിൻ അംബ്രോസ് ആണ് ക്യാമറ കൈകാര്യം ചെയ്തത് എഡിറ്റിങ്ങ് മനു മധു, അമൃതേഷ് വിജയൻ്റെതാണ് സംഗീതം, പ്രശ്സത പിന്നണി ഗായിക അഭയ ഹിരൺമയി ഐഡൻ്റിറ്റിയിൽ ഒരു ഗാനം ആലപിച്ചിട്ടണ്ട് , യൂടുബ് ചാനൽ ആയ പ്ലർ മിഷൻൻ്റെ ബാനറിൽ ലൂക്ക യാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
undefined
ഒരാഴ്ച മുന്‍പാണ് 'ഐഡൻ്റിറ്റി' റിലീസ് ചെയ്തത്. റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്ക് ഉള്ളില്‍ തന്നെ പ്രേക്ഷകര്‍ ചിത്രം ഏറ്റെടുത്തു. നിരവധി പേരാണ് ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകരെ അഭിനന്ദിച്ച് കൊണ്ട് രംഗത്തെത്തുന്നത്. 'സൂപ്പർ മെസ്സേജ്. അന്നും ഇന്നു o ഒരു പോലെ സ്ത്രീയുടെ അവസ്ഥ ചുരുങ്ങിയ സമയം കൊണ്ട് വരച്ച കാണിച്ച ടീമിന് അഭിനന്ദനങ്ങൾ, വളരെ കാലിക പ്രസക്തിയുള്ള വിഷയത്തെ വളരെ ഭംഗിയായി തന്നെ നിങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.... സ്ത്രീകളെ വില്പന ചരക്കായി മാത്രം കാണുന്ന ഈ സമുഹത്തിന് നേരെയുള്ള പ്രതിഷേധമാണ് നിങ്ങളുടെ ഈ ഷേർട്ട് ഫിലിം', എന്നിങ്ങനെ പോകുന്നു കമന്‍റുകള്‍.
'തങ്ക കുട്ടാ..സിങ്ക കുട്ടാ..'; ഷൈനിന്റെ കലക്കൻ ഡാൻസ്, 'സകലകലാ വല്ലഭൻ' എന്ന് ആരാധകർ