യുട്യൂബില്‍ ശ്രദ്ധ നേടി 'കള്ളന്‍ മറുത'; ഷോര്‍ട്ട് ഫിലിം കാണാം

By Web Team  |  First Published Nov 3, 2020, 11:09 PM IST

സാരംഗി ക്രിയേഷന്‍സിന്‍റെ ബാനറില്‍ രജില്‍ കേസി സംവിധാനം ചെയ്തിരിക്കുന്ന 'കള്ളന്‍ മറുത'യുടേത് ചടുലമായ ദൃശ്യഭാഷയാണ്. 


മുത്തശ്ശി കഥകളിലൂടെ കൈമാറിയെത്തിയ ഭയത്തിന്‍റെ സങ്കല്‍പങ്ങളിലൊന്നാണ് മറുതയുടേത്. എന്നാല്‍ 'മറുത'യുടെ പേരില്‍ അറിയപ്പെടുന്ന ഒരു കള്ളനാണ് 'കള്ളന്‍ മറുത'യിലെ കഥാപാത്രം. കള്ളന്‍ മറുതയുടെ കഥയും ഒരു മുത്തശ്ശി കഥയിലൂടെയാണ് ഇതള്‍ വിരിയുന്നത്. ഉറക്കം വരാതെ കിടക്കുന്ന പെണ്‍കുട്ടി മുത്തശ്ശിയോട് നിര്‍ബന്ധിച്ച് പറയിക്കുന്ന കഥയിലൂടെയാണ് 'കള്ളന്‍ മറുത'യുടെ അവതരണം.

സാരംഗി ക്രിയേഷന്‍സിന്‍റെ ബാനറില്‍ രജില്‍ കേസി സംവിധാനം ചെയ്തിരിക്കുന്ന 'കള്ളന്‍ മറുത'യുടേത് ചടുലമായ ദൃശ്യഭാഷയാണ്. പ്രത്യേകിച്ചും രാത്രി ദൃശ്യങ്ങള്‍ മനോഹരമായി ഒരുക്കിയിരിക്കുന്നു. ഛായാഗ്രഹണം ശരണ്‍ ശശിധരന്‍. എഡിറ്റിംഗ് വിപിന്‍ പിബിഎ. ദാസന്‍ പെരുവണ്ണാന്‍ എന്ന കഥാപാത്രമായെത്തിയ അര്‍ജുന്‍ അജുവിന്‍റേത് തന്നെയാണ് കഥയും. വൈശാഖ്, ഷൈജു പേരാമ്പ്ര, ലക്ഷ്മി കൂടേരി, തേജ ലക്ഷ്മി എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. 

click me!