പ്രതീക്ഷയുടെ കാത്തിരിപ്പ്; ശ്രദ്ധേയമായി 'ഹോപ്'

By Web Team  |  First Published Aug 4, 2020, 12:01 PM IST

വിഷ്ണു അശോകാണ് മ്യൂസിക്കല്‍ ഷോട്ട് ഫിലീം സംവിധാനം ചെയ്തിരിക്കുന്നത്


ഈ കോവിഡ് കാലത്ത് നല്ല നാളെയുടെ  പ്രതീക്ഷയുമായാണ് നമ്മൾ ജീവിക്കുന്നത്. കാത്തിരിപ്പിന്റെയും പ്രതീക്ഷയുടെയും ആ നാളുകൾ ഓരോ മനുഷ്യനും വിത്യസ്ത അനുഭവമായിരിക്കും. അത്തരത്തിൽ ലോക്ഡൗണ്‍ സമയത്ത് ആദ്യ കുഞ്ഞിനെ കാത്തിരിക്കുന്ന പ്രവാസി യുവാവിന്റെയും ഭാര്യയുടെയും ജീവിത കഥ പറയുന്ന മ്യൂസിക്കല്‍ ഷോട്ട് ഫിലീമാണ് ഹോപ്. വിഷ്ണു അശോക് സംവിധാനം ചെയ്തിരിക്കുന്ന മ്യൂസിക്കല്‍ ഷോട്ട് ഫിലീമില്‍  കുടുംബത്തിലെ തന്നെ ആള്‍ക്കാരാണ് വേഷമിട്ടിരിക്കുന്നത്.

സൗഹൃദ കൂട്ടായ്മയില്‍ പിറന്ന ഈ ചിത്രം ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ പൂര്‍ണമായും പാലിച്ചാണ് ചിത്രീകരിച്ചിരിക്കുന്നത്. ലോയ്ഡ് സാഗര്‍ ആണ് ഗാനരചനയും സംഗീതവും നിര്‍വഹിച്ചിരിക്കുന്നത്. പശ്ചാത്തലസംഗീതവും മ്യൂസിക് പ്രൊഡക്ഷനും ഒരുക്കിയിരിക്കുന്നത് അരുള്‍പ്രകാശ്. സൗമ്യ റാവു ആണ് ഗാനം ആലപിച്ചിരിക്കുന്നത്. മനോഷ് മോഹന്റേതാണ് തിരക്കഥ. ക്യാമറ ചലിപ്പിച്ചിരിക്കുന്നത് രഞ്ജിത് മുരളി. എഡിറ്റിംഗ് ബോബി രാജൻ. 

click me!