ശ്രദ്ധേയമായി 'അഞ്ചാം കല്പന'; ഹ്രസ്വ ചിത്രം വൈറൽ

By Web Team  |  First Published Feb 22, 2021, 1:02 PM IST

 MCR മീഡിയയുടെ ബാനറിൽ രഞ്ജു രാജനാണ് ഹ്രസ്വ ചിത്രം നിർമിച്ചിരിക്കുന്നത്


സമൂഹമാധ്യമങ്ങളിൽ ചർച്ചയായി അഞ്ചാം കല്പന  എന്ന ഹ്രസ്വ ചിത്രം. സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്. രാഷ്ട്രീയ ഉന്നതരുടെ ഇടപെടൽ മൂലം നീതി നിഷേധിക്കപ്പെടുന്ന പിതാവിന്റെ മനസിക സങ്കർഷങ്ങളാണ് അവതരിപ്പിച്ചിരിക്കുന്നത്.  മാക്കാൻസ് ടാക്കീസിന്റെ ബാനറിൽ വൈറലായ ആകാലിക എന്ന സിനിമയുടെ സംവിധായകൻ ഓയ്മ ആണ് അഞ്ചാം കല്പന കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. MCR മീഡിയയുടെ ബാനറിൽ രഞ്ജു രാജനാണ് ഹ്രസ്വ ചിത്രം നിർമിച്ചിരിക്കുന്നത്.

ജോമി വർഗീസ് ആണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. പഴയകാല സിനിമ നാടക നടൻ പി ആർ ബാലകൃഷ്ണൻ ആണ് മുഖ്യവേഷം ചെയ്തിരിക്കുന്നത്. ഫെലിക്സ് ഏണസ്റ്റ്, ജോസഫ്‌ തോമസ്, അക്കിനോ ആന്റണി,ഗോപൻ എന്നിവരാണ് മറ്റു കഥാപാത്രങ്ങൾ. കൃത്യനിർവഹണം ചെയ്യേണ്ട അധികാരികൾ പണത്തിന്റെ മുൻപിൽ കണ്ണടക്കുമ്പോൾ സാധുവായ മനുഷ്യൻ എങ്ങനെ കുറ്റവാളി ആയി തീരുന്നുവെന്ന് സിനിമ അവതരിപ്പിച്ചിരിക്കുന്നു.
 

click me!