രണ്ട് കഥാപാത്രങ്ങളിലൂടെ മാത്രം കഥ പറയുന്ന ചിത്രം അവതരണ മികവ് കൊണ്ട് ശ്രദ്ധേയമാവുകയാണ്
സ്വന്തം കുഞ്ഞിനെ പിരിയുമ്പോൾ ഉണ്ടാകുന്ന ഒരമ്മയുടെ മാനസിക പിരിമുറുക്കങ്ങളിലൂടെ സഞ്ചരിക്കുന്ന ഹ്രസ്വചിത്രമാണ് ആകാലിക. മാക്കാൻ ടാക്കീസിന്റെ ബാനറിൽ ഓയ്മ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ആകസ്മികമായി ഉണ്ടാകുന്ന മരണവും മാനസിക സങ്കർഷങ്ങളും എങ്ങനെ ഒരാളെ ബാധിക്കുന്നുവെന്ന് കാണിച്ച് തരുന്നു.
രണ്ട് കഥാപാത്രങ്ങളിലൂടെ മാത്രം കഥ പറയുന്ന ചിത്രം അവതരണ മികവ് കൊണ്ട് ശ്രദ്ധേയമാവുകയാണ്. മെറ്റിൽഡ അക്കിനോയും അഗസ്റ്റിനും പ്രധാന വേഷത്തിലെത്തിയിരിക്കുന്ന ചിത്രത്തിന് ക്യാമറയും എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നത് ജോമി വർഗീസാണ്.