ലോകത്തിലെ ഏറ്റവും വലിയ പുഷ്പത്തെ കണ്ടെത്തി

By Web Team  |  First Published Jan 5, 2020, 9:03 AM IST

ഇതുവരെ രേഖകളില്‍ കണ്ടെത്തിയ ഏറ്റവും വലിയ റഫ്ലേഷ്യ പുഷ്പമാണ് ഇതെന്നാണ് സുമാത്രയിലെ അഗം കണ്‍സര്‍വേഷന്‍ ഏജന്‍സി ഗവേഷകന്‍ അദേ പുത്ര പറയുന്നത്. 


സുമാത്ര: ലോകത്തിലെ ഏറ്റവും വലിയ പൂവിന്‍റെ ഇതുവരെ കണ്ടെത്തിയതില്‍‌ വച്ച് ഏറ്റവും വലിയ ഇനം കണ്ടെത്തി. റഫ്ലേഷ്യ ടുന്‍ മൂഡ‍െ എന്ന മാംസളമായിട്ടുള്ള ചുവന്ന പൂവിന്‍റെ മുകളില്‍ പൊള്ളിയ പോലുള്ള പാടുകള്‍ കാണാം. ഈ പൂവിന്‍റെ മൊത്തത്തില്‍ വ്യാസം 111 സെന്‍റീമീറ്റര്‍ വരും. നേരത്തെ കണ്ടെത്തിയ ലോകത്തിലെ ഏറ്റവും വലിയ പുഷ്പത്തിന്‍റെ ഇനത്തിന് വ്യാസം 107 സെന്‍റീമീറ്റര്‍ ആയിരുന്നു. പടിഞ്ഞാറന്‍ സുമാത്രയിലെ കാട്ടില്‍ നിന്നും കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇത് കണ്ടെത്തിയത്.  റഫ്ലേഷ്യപുഷ്പത്തിന് 15 കിലോ വരെ ഭാരമുണ്ടാകും

ഇതുവരെ രേഖകളില്‍ കണ്ടെത്തിയ ഏറ്റവും വലിയ റഫ്ലേഷ്യ പുഷ്പമാണ് ഇതെന്നാണ് സുമാത്രയിലെ അഗം കണ്‍സര്‍വേഷന്‍ ഏജന്‍സി ഗവേഷകന്‍ അദേ പുത്ര പറയുന്നത്. പുഷ്പിച്ച ശേഷം വെറും ഒരാഴ്ച മാത്രമായിരിക്കും ഈ പൂവിന്‍റെ അയുസ് പിന്നീട് ഇവ ചീഞ്ഞളിഞ്ഞ് പോകും. 19 നൂറ്റാണ്ടില്‍ ബ്രിട്ടീഷുകാരനായ സര്‍ സ്റ്റാംഫോര്‍ഡ് റഫല്‍സാണ് ഈ പുഷ്പത്തെ കണ്ടെത്തി ലോകത്തെ അറിയിച്ചത്. ഇതിനെ തുടര്‍ന്നാണ് ഈ പുഷ്പങ്ങള്‍ക്ക് റഫ്ലെഷ്യ  എന്ന് പേര് നല്‍കിയത്.

Latest Videos

ഇലയോ, തണ്ടോ ഇല്ലാത്ത റഫ്ലേഷ്യ ഒരു പരാദസസ്യവുമാണ്. പുഷ്പിക്കുന്നത് മുതൽ വൻ ദുർഗന്ധം പുറപ്പെടുവിക്കുന്ന ഇവ, തെക്കുകിഴക്കൻ ഏഷ്യൻ ദ്വീപുകളായ മലായ് ഉപദ്വീപ്, ബോർണിയോ, സുമാത്ര, ഫിലിപ്പീൻസ് എന്നിവിടങ്ങളാണ് കാണപ്പെടാറുള്ളത്. അഴുകിയ മാംസത്തിന്റെ ദുർഗന്ധം വമിക്കുന്നതിനാൽ 'ശവംനാറി'യെന്നാണ് പ്രാദേശികനാമം.  മലേഷ്യയിലെ സഭ സംസ്ഥാനത്തിന്റെയും തായ്‌ലൻഡിലെ സുരത്താനി പ്രവിശ്യയുടെയും സംസ്ഥാന പുഷ്പമാണ് റഫ്ലേഷ്യ.

click me!