കാറ്റിന്റെ ഗതിയിലും മാറ്റമുണ്ടായിട്ടുണ്ട്. സംസ്ഥാനത്ത് തണുപ്പിന് കാരണമാകുന്ന വടക്കൻ കാറ്റ് ഇനിയും കേരളത്തിൽ എത്തിയിട്ടില്ല. ഉത്തരേന്ത്യയിൽ കനത്ത തണുപ്പ് അനുഭവപ്പെട്ടപ്പോഴും കേരളത്തിൽ ഇക്കുറി കാര്യമായ ശൈത്യം അനുഭവപ്പെട്ടില്ല.
കൊച്ചി: കേരളത്തിന്റെ കാലാവസ്ഥയിൽ കാതലായ മാറ്റങ്ങളുണ്ടാവുമെന്ന് ഈ മേഖലയിലെ വിദഗ്ധർ. ഫെബ്രുവരിയിൽ ഇത്തവണ അതിശൈത്യം അനുഭവപ്പെട്ടേക്കാമെന്നും അവർ മുന്നറിയിപ്പു നൽകുന്നു. തെക്കുപടിഞ്ഞാറൻ മണ്‍സൂണ്‍ സംസ്ഥാനത്തു നിന്നു മടങ്ങാൻ താമസിച്ചതും അറബിക്കടൽ പതിവിൽ കൂടുതൽ ചൂടുപിടിച്ചതുമാണ് ശൈത്യകാലം വെകിയെത്താൻ കാരണമെന്ന് കാലാവസ്ഥ വിദഗ്ധർ പറയുന്നു.
കാറ്റിന്റെ ഗതിയിലും മാറ്റമുണ്ടായിട്ടുണ്ട്. സംസ്ഥാനത്ത് തണുപ്പിന് കാരണമാകുന്ന വടക്കൻ കാറ്റ് ഇനിയും കേരളത്തിൽ എത്തിയിട്ടില്ല. ഉത്തരേന്ത്യയിൽ കനത്ത തണുപ്പ് അനുഭവപ്പെട്ടപ്പോഴും കേരളത്തിൽ ഇക്കുറി കാര്യമായ ശൈത്യം അനുഭവപ്പെട്ടില്ല. കേരളത്തില്‍ മൂന്നാറില്‍ അടക്കം ഡിസംബര്‍- ജനുവരി മാസങ്ങളില്‍ തണുപ്പ് മൈനസില്‍ എത്തിയിരുന്നു. എന്നാല്‍ ഇത്തവണ താഴ്ന്ന താപനില 8 ഡിഗ്രിയാണ്.
undefined
ജനുവരിയിൽ സംസ്ഥാനത്ത് രാത്രികാലങ്ങളിൽ നല്ല തണുപ്പ് അനുഭപ്പെടാറുണ്ട്. എന്നാൽ സംസ്ഥാനത്തുടനീളം പോയവർഷങ്ങളേക്കാൾ മൂന്നു ഡിഗ്രി ചൂട് കൂടുതലാണ് അനുഭവപ്പെടുന്നത്. പുതുവർഷത്തിൽ മൂന്നാറിലും മുൻവർഷങ്ങളെ അപേക്ഷിച്ച് തണുപ്പ് വളരെ കുറവായിരുന്നു പാലക്കാട് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ രാത്രി താപനില 4.7 ഡിഗ്രി സെലഷ്യസ് കൂടുതലാണ് താപനില.
അറബിക്കടലില്‍ സംഭവിക്കുന്ന മാറ്റങ്ങളാണ് ഇപ്പോഴുള്ള കാലാവസ്ഥ മാറ്റത്തിന് കാരണം എന്നാണ് കാലാവസ്ഥ ശാസ്ത്രകാരന്മാരുടെ അഭിപ്രായം. മുന്‍പ് ചുഴലിക്കാറ്റുകള്‍ അപൂര്‍വ്വമായ അറബിക്കടലില്‍ ഇപ്പോള്‍ ആറ് ചുഴലിക്കാറ്റുകളാണ് കഴിഞ്ഞ മണ്‍സൂണ്‍ സീസണില്‍ എത്തിയത്.