1961ന് ശേഷം ഏറ്റവും വൈകി കാലവര്‍ഷം അവസാനിക്കുന്നു

By Web Team  |  First Published Oct 11, 2019, 9:02 AM IST

 പഞ്ചാബ്, ഉത്തർ പ്രദേശ്, പടിഞ്ഞാറു മധ്യ പ്രദേശ്. കിഴക്കൻ രാജസ്ഥാൻ എന്നിവയുടെ ചില ഭാഗങ്ങളില്‍ ഇപ്പോഴും കാലവര്‍ഷം നിലനില്‍ക്കുന്നു ഇത് രണ്ട് ദിവസം നീണ്ടു നിന്നേക്കാം. 

കൊച്ചി: 1961ന് ശേഷം ഏറ്റവും വൈകി കാലവര്‍ഷം പിന്‍വാങ്ങിയ കാലയളവാണ് 2019ല്‍ സംഭവിച്ചത്. കാലവർഷം ഏറ്റവും വൈകി പിൻവാങ്ങാൻ തുടങ്ങിയത് 1961ൽ ആണ്. അന്ന് ഒക്ടോബർ 1ന് ആണ് പിൻവാങ്ങൽ തുടങ്ങിയത്. ഇത്തവണ അത് ഒക്ടോബർ ഒൻപതായി. 2018ൽ സെപ്റ്റംബർ 29നും 2017ൽ സെപ്റ്റംബർ 27നും ആണ് കാലവർഷം പിൻവാങ്ങാൻ ആരംഭിച്ചത്. അതേ സമയം വടക്ക് പടിഞ്ഞാറ് ഇന്ത്യയുടെ ബാക്കി പ്രദേശങ്ങളിൽ നിന്നും മധ്യ ഇന്ത്യയിൽ നിന്നും അടുത്ത് വരുന്ന രണ്ട് ദിവസത്തിലെ കാലവര്‍ഷം പിന്‍വാങ്ങു.

ഹരിയാന, ദില്ലി, ചണ്ഡീഗഡ് പടിഞ്ഞാറൻ രാജസ്ഥാൻ ഭാഗത്ത്‌ മുഴുവനായും പിന്മാറി. പഞ്ചാബ്, ഉത്തർ പ്രദേശ്, പടിഞ്ഞാറു മധ്യ പ്രദേശ്. കിഴക്കൻ രാജസ്ഥാൻ എന്നിവയുടെ ചില ഭാഗങ്ങളില്‍ ഇപ്പോഴും കാലവര്‍ഷം നിലനില്‍ക്കുന്നു ഇത് രണ്ട് ദിവസം നീണ്ടു നിന്നേക്കാം. അതേ സമയം ദക്ഷിണേന്ത്യയിൽ ഇടിയോടു കൂടിയ മഴ  രണ്ടു ദിവസം കൂടി തുടരാൻ സാധ്യതയുണ്ട്. പിൻവാങ്ങാൻ തുടങ്ങിയത് വൈകിയാണെങ്കിലും പൂർത്തിയാക്കാൻ അധികം കാലതാമസം ഉണ്ടാകില്ലെന്നാണ് പ്രതീക്ഷ. 

Latest Videos

undefined

കാലവർഷം പൂർണമായി പിൻവാങ്ങാൻ ഒരു മാസത്തോളം എടുക്കാറുണ്ട്. സാധാരണ സെപ്റ്റംബർ 15ന് പിൻവാങ്ങൽ ആരംഭിച്ച് ഒക്ടോബർ പകുതിയോടെ പൂർത്തിയാകും.  കാലവർഷം പോകാൻ വൈകിയെങ്കിലും തുലാവർഷം ഒക്ടോബര്‍ 18നും 23നും  എത്തുമെന്നാണ് കരുതുന്നത്.

എന്നാല്‍ ചില മാനദണ്ഡങ്ങള്‍ അനുസരിച്ച് മാത്രമേ തുലാവര്‍ഷത്തിന്‍റെ വരവ് ഔദ്യോഗികമായി പ്രഖ്യാപിക്കൂ. അക്ഷാംശം  15º N വരെ തെക്ക് പടിഞ്ഞാറൻ മൺസൂൺ പിൻവലിഞ്ഞിരിക്കണം . തമിഴ്‌നാട് തീരത്ത് കിഴക്കൻ കാറ്റിന്റെ സാന്നിധ്യം. തമിഴ്‌നാട് തീരത്ത് 1 .5 കിലോമീറ്റര്‍ ഉയരത്തിൽ വരെ കിഴക്കൻ കാറ്റ്. തീരദേശ തമിഴ്‌നാട്ടിലും സമീപ പ്രദേശങ്ങളിലും വ്യാപകമായ മഴ. മുകളിൽ പറഞ്ഞ 4   നിബന്ധനകൾ ഉണ്ടെങ്കിൽ പോലും ഒക്ടോബർ 10 ന് മുമ്പ് തുലാവർഷം ആരംഭിച്ചതായി പ്രഖ്യാപിക്കില്ല .

വിവരങ്ങള്‍ - രാജീവന്‍ എരിക്കുളം

click me!