സയന്‍സ് അഡ്വാന്‍സസ് ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണപ്രബന്ധം പ്രകാരം, ശരീരത്തിന്റെ ചൂട് വൈദ്യുതോര്‍ജ്ജമാക്കി മാറ്റുന്ന തെര്‍മോ ഇലക്ട്രിക് ചിപ്പുകള്‍ അടങ്ങിയ വലിച്ചുനീട്ടുന്ന മോതിരം അല്ലെങ്കില്‍ ബ്രേസ്ലെറ്റ് ധരിച്ച് സ്വന്തം വാച്ചുകള്‍ അല്ലെങ്കില്‍ ഫിറ്റ്‌നസ് ട്രാക്കറുകള്‍ക്ക് ഊര്‍ജം പകരാന്‍ കഴിയും.
'ദി മാട്രിക്‌സ്' എന്ന സയന്‍സ് ഫിക്ഷന്‍ സിനിമയിലാണ് ഇത് ആദ്യമായി നമ്മള്‍ കണ്ടത്. ഇപ്പോഴിതാ അതു യാഥാര്‍ത്ഥ്യമാകുന്നു. എന്താണെന്നോ, മനുഷ്യശരീരത്തില്‍ നിന്നും ഉപയോഗിക്കാന്‍ കഴിയുന്ന ഒരു ബാറ്ററി ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചിരിക്കുന്നു. ഇത് ഒരു വള പോലെ ധരിക്കാവുന്ന ഉപകരണമാണ്. കൊളറാഡോ ബൗള്‍ഡര്‍ സര്‍വകലാശാലയിലെ യുഎസ് ഗവേഷകരാണ് ഇപ്പോള്‍ പരിസ്ഥിതി സൗഹ്യഹൃദ ഗാഡ്‌ജെറ്റ് സൃഷ്ടിച്ചിരിക്കുന്നത്. ഇത് ശരീര താപം ഉപയോഗിക്കുകയും അതിനെ ഊര്‍ജ്ജമാക്കി മാറ്റുകയും ചെയ്യുന്നു. ഫോണില്‍ ബാറ്ററി ഇല്ലെന്നൊന്നും ഇനി പറയണ്ട, വൈകാതെ ഇത്തരത്തില്‍ വൈഫൈ ആയി ഫോണ്‍ വരെ ചാര്‍ജ് ചെയ്യാവുന്ന ഗാഡ്ജറ്റുകള്‍ ഇറങ്ങിയേക്കാം. അത്തരമൊരു കണ്ടെത്തലാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.
സയന്‍സ് അഡ്വാന്‍സസ് ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണപ്രബന്ധം പ്രകാരം, ശരീരത്തിന്റെ ചൂട് വൈദ്യുതോര്‍ജ്ജമാക്കി മാറ്റുന്ന തെര്‍മോ ഇലക്ട്രിക് ചിപ്പുകള്‍ അടങ്ങിയ വലിച്ചുനീട്ടുന്ന മോതിരം അല്ലെങ്കില്‍ ബ്രേസ്ലെറ്റ് ധരിച്ച് സ്വന്തം വാച്ചുകള്‍ അല്ലെങ്കില്‍ ഫിറ്റ്‌നസ് ട്രാക്കറുകള്‍ക്ക് ഊര്‍ജം പകരാന്‍ കഴിയും. റോബോട്ടുകള്‍ക്ക് വൈദ്യുതോര്‍ജ്ജം നല്‍കുന്നതിനായി യന്ത്രങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്നതിനു തുല്യമായ രീതിയാണിത്. ഇത്തരമൊരു ആശയം മാട്രിക്‌സ് സിനിമയില്‍ കീനു റീവ്‌സ് അഭിനയിച്ചതോടെ ഏറെ പേര്‍ക്കും പരിചിതമായിരിക്കും.
undefined
'(തെര്‍മോ ഇലക്ട്രിക് ഉപകരണങ്ങള്‍) ധരിക്കാവുന്ന ഉപകരണങ്ങള്‍ക്ക് തുടര്‍ച്ചയായ വൈദ്യുതി നല്‍കാനും ഭാവിയില്‍ ബാറ്ററികള്‍ മാറ്റിസ്ഥാപിക്കാനും സാധ്യതയുണ്ട്,' പ്രബന്ധകാരന്‍ ജിയാന്‍ലിയാങ് സിയാവോ തോംസണ്‍ റോയിട്ടേഴ്‌സ് ഫൗണ്ടേഷനോടു പറഞ്ഞു. 'ഈ സാങ്കേതികവിദ്യയ്ക്ക് ഭാഗികമായെങ്കിലും ഇലക്ട്രോണിക് മാലിന്യങ്ങളുടെ മലിനീകരണ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,' ഉപകരണം പൂര്‍ണ്ണമായും പുനരുപയോഗം ചെയ്യാനാകുമെന്ന് അദ്ദേഹം പറഞ്ഞു.
ചതുരശ്ര സെന്റിമീറ്ററിന് 1 വോള്‍ട്ട് ഊര്‍ജ്ജം ഉത്പാദിപ്പിക്കാന്‍ ഊ ഉപകരണങ്ങള്‍ക്കു കഴിയുന്നു. ഉല്‍പാദിപ്പിക്കുന്ന ഊര്‍ജ്ജത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിനും വന്‍തോതില്‍ ഉല്‍പാദനം അനുവദിക്കുന്നതിനും കൂടുതല്‍ ഗവേഷണം ആവശ്യമാണെങ്കിലും, അഞ്ച് മുതല്‍ 10 വര്‍ഷത്തിനുള്ളില്‍ ഈ ഗാഡ്‌ജെറ്റുകള്‍ വില്‍പനയ്‌ക്കെത്തുമെന്ന് സിയാവോ പറഞ്ഞു.