കണ്ടെത്തല്‍ പ്രകാരം ഇത് നമ്മുടെ സൂര്യന്റെ പിണ്ഡത്തിന്റെ മൂന്നിരട്ടി മാത്രം വലിപ്പമുള്ളതാണ്. വലിപ്പത്തില്‍ അപൂര്‍വമാണ് ഇതെന്നു ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടു.
ബ്ലാക്ക്‌ഹോള്‍ അല്ലെങ്കില്‍ തമോഗര്‍ത്തങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍ ശക്തമാണിപ്പോള്‍. ബ്ലാക്ക്‌ഹോളിന്റെ ചിത്രമെടുത്തു ഞെട്ടിച്ച ശാസ്ത്രജ്ഞര്‍ ഇപ്പോള്‍ ഭൂമിയോട് ഏറ്റവും അടുത്തുള്ള ഒരു തമോദ്വാരം കണ്ടെത്തിയിരിക്കുന്നു. ഭൂമിയില്‍ നിന്ന് 1,500 പ്രകാശവര്‍ഷം മാത്രം അകലെയുള്ള 'യൂണികോണ്‍' എന്നു പേരിട്ടിരിക്കുന്ന ഈ ബ്ലാക്ക് ഹോള്‍ നമ്മുടെ ഗ്രഹത്തിന്റെ ഏറ്റവും അടുത്തുള്ള തമോദ്വാരമായി മാറുന്നു.
കണ്ടെത്തല്‍ പ്രകാരം ഇത് നമ്മുടെ സൂര്യന്റെ പിണ്ഡത്തിന്റെ മൂന്നിരട്ടി മാത്രം വലിപ്പമുള്ളതാണ്. വലിപ്പത്തില്‍ അപൂര്‍വമാണ് ഇതെന്നു ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടു. പക്ഷേ ഇത് ഭൂമിയോടുള്ള സാമീപ്യമാണ് ശാസ്ത്രജ്ഞരെ അമ്പരപ്പിക്കുന്നത്. ഇത്രയും കാലമായിട്ടും അതിനെ കണ്ടെത്താനായിരുന്നില്ല.
ചന്ദ്രന്റെ ഗുരുത്വാകര്‍ഷണം ഭൂമിയുടെ സമുദ്രങ്ങളെ എങ്ങനെ വളച്ചൊടിക്കുന്നു എന്നതിന് സമാനമായ രീതിയില്‍ കണ്ണുനീര്‍ ആകൃതിയില്‍ പ്രകാശത്തെ വലിച്ചിഴച്ചുകൊണ്ടിരുന്ന വിധത്തിലാണ് പുതിയ തമോദ്വാരം. അടുത്ത കാലത്തായി ചെറിയ തമോദ്വാരങ്ങള്‍ കണ്ടെത്തുന്നതിനു കൂടുതല്‍ വലിയ പരീക്ഷണങ്ങള്‍ ആരംഭിച്ചിരുന്നു. പദ്ധതി പ്രകാരം ഭാവിയില്‍ കൂടുതല്‍ 'മാസ് ഗ്യാപ്' തമോദ്വാരങ്ങള്‍ കണ്ടെത്തുമെന്ന് ശാസ്ത്രജ്ഞര്‍ പ്രതീക്ഷിക്കുന്നു.