നിയന്ത്രിതമായി റോക്കറ്റ് തിരികെ ലാന്‍ഡിംഗ് പാഡില്‍ തൊടുന്ന രീതിയായിരുന്നു വികസിപ്പിച്ചിരുന്നത്. എന്നാല്‍ ഈ നീക്കം പാളി. ലാന്‍ഡിംഗ് അപകടത്തെത്തുടര്‍ന്ന് ട്വീറ്റില്‍ മസ്‌ക് പറഞ്ഞു, ഇറങ്ങുമ്പോള്‍ റോക്കറ്റിന്റെ 'ഇന്ധന ഹെഡര്‍ ടാങ്ക് മര്‍ദ്ദം കുറവായിരുന്നു', ഇത് ടച്ച്ഡൗണ്‍ വേഗത ഉയര്‍ത്തി.
ചൊവ്വയിലേക്ക് ആളുകളെ കൊണ്ടു പോകാനായി സ്‌പേസ് എക്‌സ് കമ്പനി തയ്യാറാക്കുന്ന സ്റ്റാര്‍ഷിപ്പിന്റെ പ്രോട്ടോടൈപ്പ് വിജയകരമായി വിക്ഷേപിച്ചു. എന്നാല്‍ ലാന്‍ഡിങ് ശ്രമത്തിനിടെ ഇത് പൊട്ടിത്തെറിച്ചു. ടെക്‌സസിലെ ബോക ചിക്കയിലെ കമ്പനിയുടെ റോക്കറ്റ് കേന്ദ്രത്തിലാണ് സംഭവം. ഇവിടെ നിന്ന് വിജയകരമായി പരീക്ഷണം നടത്തിയതിന് ശേഷം ലാന്‍ഡുചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് സ്‌പേസ് എക്‌സിന്റെ സ്റ്റാര്‍ഷിപ്പ് പ്രോട്ടോടൈപ്പ് പൊട്ടിത്തെറിച്ചത്. അപകടത്തില്‍ നശിച്ച സ്റ്റാര്‍ഷിപ്പ് റോക്കറ്റിന് ഏതാണ്ട് 16 നിലകളുള്ള കെട്ടിടത്തിന്റെ ഉയരമുണ്ട്. ശതകോടീശ്വരന്‍ വ്യവസായി എലോണ്‍ മസ്‌കിന്റെ സ്വകാര്യ ബഹിരാകാശ കമ്പനിയാണ് ഇത് നിര്‍മ്മിച്ചത്. മനുഷ്യരെയും 100 ടണ്‍ ചരക്കുകളെയും ഭാവിയില്‍ ചന്ദ്രനിലേക്കും ചൊവ്വയിലേക്കും കൊണ്ടുപോകുന്നതിനായി വികസിപ്പിച്ചെടുത്തതാണ് ഈ പ്രോട്ടോടൈപ്പ്.
ടെസ്റ്റ് ഫ്‌ലൈറ്റ് 41,000 അടി ഉയരത്തില്‍ എത്തിക്കാനാണ് ഉദ്ദേശിച്ചിരുന്നത്, സ്‌പേസ് എക്‌സിന്റെ പുതുതായി വികസിപ്പിച്ച മൂന്ന് റാപ്റ്റര്‍ എഞ്ചിനുകള്‍ ആദ്യമായി ഇതിനു വേണ്ടി ഉപയോഗിച്ചു. എന്നാല്‍ റോക്കറ്റ് ഇത്രയും ഉയരത്തില്‍ പറന്നോ എന്ന് കമ്പനി വ്യക്തമക്കിയില്ല. നിയന്ത്രിതമായി റോക്കറ്റ് തിരികെ ലാന്‍ഡിംഗ് പാഡില്‍ തൊടുന്ന രീതിയായിരുന്നു വികസിപ്പിച്ചിരുന്നത്. എന്നാല്‍ ഈ നീക്കം പാളി. ലാന്‍ഡിംഗ് അപകടത്തെത്തുടര്‍ന്ന് ട്വീറ്റില്‍ മസ്‌ക് പറഞ്ഞു, ഇറങ്ങുമ്പോള്‍ റോക്കറ്റിന്റെ 'ഇന്ധന ഹെഡര്‍ ടാങ്ക് മര്‍ദ്ദം കുറവായിരുന്നു', ഇത് ടച്ച്ഡൗണ്‍ വേഗത ഉയര്‍ത്തി.
undefined
ടെസ്റ്റ് പൂര്‍ണ്ണമായും വിജയിച്ചില്ലെങ്കിലും ആവശ്യമായ എല്ലാ ഡാറ്റയും സ്‌പേസ് എക്‌സ് നേടിയെന്നും റോക്കറ്റിന്റെ വിക്ഷേപണ ഘട്ടം വിജയകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്‌പേസ് എക്‌സ് സ്റ്റാര്‍ഷിപ്പ് വിക്ഷേപിക്കാനുള്ള ആദ്യ ശ്രമം കഴിഞ്ഞ ചൊവ്വാഴ്ച നടത്തിയെങ്കിലും റാപ്റ്റര്‍ എഞ്ചിനുകളിലെ ഒരു പ്രശ്‌നം ലിഫ്‌റ്റോഫിന് ഒരു നിമിഷം മുമ്പു വിക്ഷേപണം ഓട്ടോമാറ്റിക്കായി നിര്‍ത്തി. പൂര്‍ണ്ണമായ സ്റ്റാര്‍ഷിപ്പ് റോക്കറ്റിന് 394 അടി (120.09 മീറ്റര്‍) ഉയരമാണുള്ളത്. ഹെവി ഫസ്റ്റ്‌സ്‌റ്റേജ് ബൂസ്റ്റര്‍ അടക്കമുള്ള ഇത് പൂര്‍ണമായും പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനമാണ്. മനുഷ്യ ബഹിരാകാശ യാത്ര പണം ചെലവ് കുറച്ച് സ്ഥിരമാക്കി മാറ്റാനുമുള്ള മസ്‌ക്കിന്റെ ആഗ്രഹമാണ് ഇതിനു പിന്നില്‍.
സ്റ്റാര്‍ഷിപ്പ് വികസിപ്പിക്കാന്‍ സഹായിക്കുന്നതിന് നാസ സ്‌പേസ് എക്‌സ് 135 ദശലക്ഷം ഡോളര്‍ എലോണ്‍ മസ്‌ക്കിന്റെ കമ്പനിക്ക് നല്‍കിയിരുന്നു. ഇതിനു പുറമേ മറ്റു സ്വകാര്യ സംരംഭകരുമായ ബ്ലൂ ഒറിജിന്‍, ആമസോണ്‍ ശതകോടീശ്വരന്‍ ജെഫ് ബെസോസിന്റെ ഉടമസ്ഥതയിലുള്ള ബഹിരാകാശ കമ്പനിയായ ലൈഡോസിന്റെ ഉടമസ്ഥതയിലുള്ള ഡൈനറ്റ്‌സിസ് എന്നിവയും നാസയുമായി സഹകരിക്കുന്നുണ്ട്. മൂന്ന് കമ്പനികളും നാസയുടെ കീഴില്‍ ചന്ദ്ര ലാന്‍ഡറുകള്‍ നിര്‍മ്മിക്കുന്നതിനുള്ള കരാറുകള്‍ക്കായി മത്സരിക്കുന്നു. അടുത്ത ദശകത്തിനുള്ളില്‍ മനുഷ്യ ചന്ദ്ര പര്യവേഷണങ്ങളുടെ ഒരു പരമ്പരയായ ആര്‍ടെമിസ് പ്രോഗ്രാമിന്റെ ഭാഗമാണിത്.
കാലിഫോര്‍ണിയ ആസ്ഥാനമായുള്ള ഹത്തോണ്‍, സ്‌പേസ് എക്‌സ്, തെക്ക് കിഴക്കന്‍ ടെക്‌സാസിലെ യുഎസ്-മെക്‌സിക്കോ അതിര്‍ത്തിക്ക് വടക്ക് സ്ഥിതിചെയ്യുന്ന ബോക ചിക്ക ഗ്രാമത്തില്‍ സ്ഥലങ്ങള്‍ വാങ്ങിക്കൊണ്ടിരിക്കുകയാണ്. സ്റ്റാര്‍ഷിപ്പ് സൗകര്യങ്ങള്‍ക്ക് ഇടം നല്‍കുന്നതിനും ഭാവിയിലെ 'ചൊവ്വയിലേക്കുള്ള കവാടമായി' മസ്‌ക് വിഭാവനം ചെയ്യുന്നു കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതും ഇവിടെയാണ്. എന്നാല്‍ പ്രദേശവാസികള്‍ ഇവിടെ നിന്നും കുടിയിറപ്പെടുന്നതിനെതിരേ കനത്ത പ്രതിഷേധത്തിലാണ്.