സ്‌പേസ് എക്‌സ് തകര്‍പ്പന്‍ ഫോമില്‍, 60 ഉപഗ്രഹങ്ങള്‍ കൂടി ആകാശത്ത്!

By Web Team  |  First Published Jan 25, 2021, 7:52 PM IST

വ്യോമശാസ്ത്രജ്ഞര്‍ ഈ ദൗത്യത്തെക്കുറിച്ച് ആശങ്കകള്‍ ഉന്നയിച്ചിട്ടുണ്ട്, കൂടാതെ ഉപഗ്രഹങ്ങള്‍ വളരെ തിളക്കമുള്ളതാണെന്നും അവ നിരവധി ശാസ്ത്ര നിരീക്ഷണങ്ങളെ ബാധിച്ചിട്ടുണ്ടെന്നും ആരോപിക്കുന്നു. ഇതിന് മറുപടിയായി, സ്‌പേസ് എക്‌സ് ചില സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങളില്‍ രാത്രിയില്‍ ആകാശത്ത് ദൃശ്യമാകാതിരിക്കാന്‍ ഇരുണ്ട സണ്‍ഷെയ്ഡ് ചേര്‍ക്കാന്‍ തുടങ്ങി.


സ്‌പേസ് എക്‌സ് മറ്റൊരു 60 സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങളെ ബഹിരാകാശത്തേക്ക് വിജയകരമായി വിക്ഷേപിച്ചു. ഇതോടെ, ഈ ശൃംഖലയിലെ ആകെയെണ്ണം ഇപ്പോള്‍ ആയിരത്തോളമാകുന്നു. സ്‌പെയ്‌സ് എക്‌സിന്റെ സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങളുടെ 'മെഗാകോണ്‍സ്‌റ്റെലേഷന്‍' പദ്ധതി പ്രകാരമാണ് അതിന്റെ പതിനേഴാമത്തെ ബാച്ച് സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങളെ ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ വിക്ഷേപിച്ചത്. ലോകമെമ്പാടുമുള്ള ഉപഭോക്താക്കളുടെ ഇന്റര്‍നെറ്റ് ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായാണ് സ്റ്റാര്‍ലിങ്ക് നക്ഷത്രസമൂഹം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

എങ്കിലും, വ്യോമശാസ്ത്രജ്ഞര്‍ ഈ ദൗത്യത്തെക്കുറിച്ച് ആശങ്കകള്‍ ഉന്നയിച്ചിട്ടുണ്ട്, കൂടാതെ ഉപഗ്രഹങ്ങള്‍ വളരെ തിളക്കമുള്ളതാണെന്നും അവ നിരവധി ശാസ്ത്ര നിരീക്ഷണങ്ങളെ ബാധിച്ചിട്ടുണ്ടെന്നും ആരോപിക്കുന്നു. ഇതിന് മറുപടിയായി, സ്‌പേസ് എക്‌സ് ചില സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങളില്‍ രാത്രിയില്‍ ആകാശത്ത് ദൃശ്യമാകാതിരിക്കാന്‍ ഇരുണ്ട സണ്‍ഷെയ്ഡ് ചേര്‍ക്കാന്‍ തുടങ്ങി. സ്റ്റാര്‍ഷിപ്പിന്റെ തനതായ വിക്ഷേപണ ശേഷികള്‍ പ്രയോജനപ്പെടുത്തുന്നതിനായി രൂപകല്‍പ്പന ചെയ്തിട്ടുള്ള അടുത്ത തലമുറ ഉപഗ്രഹം തെളിച്ചം കുറയ്ക്കുന്നതിനായി പ്രത്യേകം രൂപകല്‍പ്പന ചെയ്യും, അതോടൊപ്പം അതിവേഗ ഇന്റര്‍നെറ്റ് ആക്‌സസ് ഉപയോഗിച്ച് ഉപഭോക്താക്കളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. വിദൂര, ഗ്രാമപ്രദേശങ്ങളിലേക്ക് കുറഞ്ഞ ചെലവിലുള്ളതുമായ ഇന്റര്‍നെറ്റ് സേവനം എത്തിക്കുന്നതിനാണ് സ്റ്റാര്‍ലിങ്ക് പ്രോഗ്രാം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

Latest Videos

മൊത്തത്തില്‍, സ്‌പേസ് എക്‌സ് അതിന്റെ നക്ഷത്രസമൂഹത്തില്‍ 1,440 ബഹിരാകാശ പേടകങ്ങള്‍ നിറയ്ക്കാന്‍ പദ്ധതിയിടുന്നു. ഇന്നുവരെ, ആയിരത്തിലധികം സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചു. സ്റ്റാര്‍ലിങ്ക് വിക്ഷേപണത്തെ തുടര്‍ന്ന്, സ്‌പേസ് എക്‌സും ഈയാഴ്ച സ്റ്റാര്‍ഷിപ്പ് ബഹിരാകാശ പേടകം പുറത്തിറക്കുമെന്ന് അഭ്യൂഹമുണ്ട്. കഴിഞ്ഞയാഴ്ച സ്റ്റാര്‍ഷിപ്പിന്റെ റാപ്റ്റര്‍ എഞ്ചിനുകളുടെ മൂന്ന് സ്റ്റാറ്റിക് ഫയര്‍ ടെസ്റ്റുകള്‍ നടത്തിയിരുന്നു. മനുഷ്യനെ ചൊവ്വയിലേക്ക് കൊണ്ടുപോകാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്ന സ്‌പേസ് എക്‌സിന്റെ ബഹിരാകാശവാഹനമാണ് സ്റ്റാര്‍ഷിപ്പ്. പൂര്‍ണ്ണമായും പുനരുപയോഗിക്കാവുന്ന ഗതാഗത സംവിധാനമാണിത്. 100 മെട്രിക് ടണ്ണില്‍ കൂടുതല്‍ ഭ്രമണപഥത്തിലേക്ക് എത്തിക്കാനുള്ള കഴിവുള്ള ലോകത്തിലെ ഏറ്റവും ശക്തമായ വിക്ഷേപണ വാഹനമായിരിക്കും സ്റ്റാര്‍ഷിപ്പ്.

click me!