നാല് ബഹിരാകാശ യാത്രികരെ വഹിച്ചുകൊണ്ടുള്ള ഡ്രാഗൺ പേടകം ബഹിരാകാശ നിലയത്തിലെത്തി

By Web Team  |  First Published Nov 17, 2020, 3:37 PM IST

മൂന്ന് അമേരിക്കന്‍ സ്വദേശികളും ഒരു ജപ്പാന്‍കാരനും അടങ്ങുന്നതാണ് പര്യവേഷണ സംഘം. മൈക്ക് ഹോപ്കിന്‍സ് എന്ന അമേരിക്കക്കാരനാണ് ദൗത്യത്തിലെ തലവന്‍.


വാഷിംഗ്ടണ്‍: നാല് ബഹിരാകാശ യാത്രികരെ വഹിച്ചുകൊണ്ടുള്ള സ്പേസ് എക്സിന്റെ ഡ്രാഗൺ പേടകം വിജയകരമായി ബഹിരാകാശ നിലയത്തിലെത്തി. ഇരുപത്തിയേഴ് മണിക്കൂർ നീണ്ട യാത്രക്ക് ശേഷമാണ് പേടകം ഇന്ത്യൻ സമയം ഇന്ന് രാവിലെ ഒമ്പതരയോടെ അന്താരാഷ്ട്ര ബഹിരാകാശ നിലയവുമായി സന്ധിച്ചത്. 

മൂന്ന് അമേരിക്കന്‍ സ്വദേശികളും ഒരു ജപ്പാന്‍കാരനും അടങ്ങുന്നതാണ് പര്യവേഷണ സംഘം. മൈക്ക് ഹോപ്കിന്‍സ് എന്ന അമേരിക്കക്കാരനാണ് ദൗത്യത്തിലെ തലവന്‍. നാസയുടെ ബഹിരാകാശ യാത്രികരായ മൈക്ക് ഹോപ്പിന്‍സ്, ഷനോണ്‍ വാക്കര്‍, വിക്ടര്‍ ഗ്ലോവര്‍ ജപ്പാനീസ് ബഹിരാകാശ യാത്രികനായ സ്യോച്ചി നൊഗ്യൂച്ചി എന്നിവരാണ് അമേരിക്കന്‍ സമയം ഞായറാഴ്ച വൈകീട്ട് വിക്ഷേപിക്കപ്പെട്ട പേടകത്തിലെ യാത്രികര്‍.

Latest Videos

click me!