ചന്ദ്രയാന്‍ 2 അവസാനിച്ചിട്ടില്ല; സൂചനയുമായി ഐഎസ്ആര്‍ഒ ചെയര്‍മാന്‍

By Web Team  |  First Published Nov 2, 2019, 9:50 PM IST

എല്ലാ സാങ്കേതിക വിദ്യയും കൈയിലുള്ളതിനാല്‍ ഭാവിയില്‍ സോഫ്റ്റ് ലാന്‍ഡിംഗ് പദ്ധതിയുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്ന് ഐഐടി ദില്ലി ഗോള്‍ഡന്‍ ജൂബിലി കോണ്‍വെക്കേഷന്‍ ചടങ്ങില്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ പറഞ്ഞു. 


ദില്ലി: ഇന്ത്യയുടെ ചന്ദ്രയാന്‍ 2 പദ്ധതി അവസാനിച്ചിട്ടില്ലെന്ന സൂചന നല്‍കി ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍. ഭാവിയില്‍ ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത മാസങ്ങളില്‍ പദ്ധതിക്കുള്ള മുന്നൊരുക്കം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുന്നതില്‍ വിജയിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല. പക്ഷേ ചന്ദ്രോപരിതലത്തിന് 300 മീറ്റര്‍ അകലെ എല്ലാം കൃത്യമായി പ്രവര്‍ത്തിച്ചിരുന്നു. വളരെ ഉപകാരപ്രദമായ വിവരങ്ങളാണ് ലഭിച്ചത്. എല്ലാ സാങ്കേതിക വിദ്യയും കൈയിലുള്ളതിനാല്‍ ഭാവിയില്‍ സോഫ്റ്റ് ലാന്‍ഡിംഗ് പദ്ധതിയുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്ന് ഐഐടി ദില്ലി ഗോള്‍ഡന്‍ ജൂബിലി കോണ്‍വെക്കേഷന്‍ ചടങ്ങില്‍ അദ്ദേഹം പറഞ്ഞു. 

Latest Videos

ആദിത്യ എല്‍-1 സോളാര്‍ പദ്ധതി, ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കാനുള്ള പദ്ധതി എന്നിവയാണ് ഇപ്പോള്‍ മുന്നിലുള്ളത്. എസ്എസ്എല്‍വി ആദ്യ പദ്ധതി ഡിസംബറിലോ ജനുവരിയിലോ ഉണ്ടാകും. 200 ടണ്‍ സെമി ക്രയോ എന്‍ജിന്‍ ഉടന്‍ പരീക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

click me!