റഷ്യന്‍ വിമാനം വെടിവച്ചിട്ടത് മറ്റൊരു റഷ്യന്‍ പോര്‍ വിമാനം; സംഭവിച്ചത്.!

By Web Team  |  First Published Sep 26, 2020, 10:53 AM IST

ചൊവ്വാഴ്ച മോസ്കോയുടെ വടക്കുകിഴക്കൻ ടവർ മേഖലയിലെ കുവ്‌ഷിൻസ്കി ജില്ലയില്‍ വ്യോമ കേന്ദ്ര പരിധിയില്‍ ഡോഗ് ഫൈറ്റ് പരിശീലനം നടത്തുമ്പോഴാണ് റഷ്യൻ വ്യോമസേനയുടെ സുഖോയ്-30 വിമാനം തകര്‍ന്ന് വീണത്. 


മോസ്കോ: റഷ്യന്‍ സുഖോയ് യുദ്ധ വിമാനം തകര്‍ന്നു വീണ വാര്‍ത്ത കഴിഞ്ഞ ചൊവ്വാഴ്ചയാണ് പുറത്തുവന്നത്. ഇപ്പോഴിതാ ഇതിന്‍റെ കൂടുതല്‍ വിശദാശംങ്ങള്‍ വരുന്നു. മറ്റൊരു റഷ്യന്‍ പോര്‍ വിമാനത്തിന്‍റെ പൈലറ്റ് തന്നെയാണ് അബദ്ധത്തില്‍ വിമാനം വെടിവച്ചിട്ടത് എന്നാണ് റഷ്യന്‍ മാധ്യമങ്ങളെ ഉദ്ധരിച്ച് യൂറേഷ്യന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ചൊവ്വാഴ്ച മോസ്കോയുടെ വടക്കുകിഴക്കൻ ടവർ മേഖലയിലെ കുവ്‌ഷിൻസ്കി ജില്ലയില്‍ വ്യോമ കേന്ദ്ര പരിധിയില്‍ ഡോഗ് ഫൈറ്റ് പരിശീലനം നടത്തുമ്പോഴാണ് റഷ്യൻ വ്യോമസേനയുടെ സുഖോയ്-30 വിമാനം തകര്‍ന്ന് വീണത്. സൈനിക പരിശീലനത്തിനിടെ വിമാനം വനമേഖലയിലാണ് തകർന്നു വീണത്. എന്നാൽ, വെടിയേറ്റ് തകർന്ന വിമാനത്തിൽ നിന്ന് പൈലറ്റ് സുരക്ഷിതമായി സീറ്റ് ഇജക്ട് ചെയ്ത് രക്ഷപ്പെട്ടു.

Latest Videos

undefined

 സൈനികാഭ്യാസത്തിനിടെ റഷ്യൻ പോർവിമാനത്തെ മറ്റൊരു വിമാനം ആകാശത്ത് നിന്ന് വെടിവയ്ക്കുകയായിരുന്നു എന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.സു -35 പോര്‍വിമാനത്തിന്റെ പൈലറ്റാണ് അബദ്ധത്തിൽ  സു -30 എസ്എം വെടിവച്ചിട്ടത്. 

ഗണ്‍ ക്യാമറകളില്‍ നിന്നും ഇതിന്‍റെ തെളിവുകള്‍ ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്. സു -35 പോര്‍വിമാനത്തില്‍ ഘടിപ്പിച്ച തോക്കിൽ നിന്നാണ് വെടിപൊട്ടിയത്. പോർവിമാനത്തിലെ തോക്ക് ലോഡാണെന്ന കാര്യം പൈലറ്റിന് അറിയില്ലായിരുന്നു എന്നാണ് പറന്നത്. ഡിസിമിലർ എയർ കോംബാറ്റ് ട്രെയിനിങ് എക്സർസൈസ് സമയത്തായിരുന്നു അപകടം.

ചിത്രം: representative image

click me!