ഇത് സാംസങ്ങിന്‍റെ 'ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍' നിയോണ്‍; പിന്നില്‍ മലയാളിയുടെ ബുദ്ധിയും

By Web Team  |  First Published Jan 9, 2020, 11:52 AM IST

കംപ്യൂട്ടേഷണല്‍ സാങ്കേതികവിദ്യ കൊണ്ട് നിര്‍മിച്ച വെര്‍ച്വല്‍ മനുഷ്യനാണ് നിയോണ്‍. റോബോട്ടുകളെ പോലെ ഒരു ഭൗതിക രൂപം ഇതിനില്ല. എന്നാല്‍ യഥാര്‍ഥ മനുഷ്യനെ പോലെ യുക്തിയോടെ സംസാരിക്കാനും ഇടപഴകാനും നിയോണിന് കഴിവുണ്ട്. 


ലാസ് വേഗസ്: ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സ് രംഗത്തെ വിപ്ലവം എന്ന് വിശേഷിപ്പിക്കുന്ന സാംസങ്ങിന്‍റെ ഉത്പന്നമാണ് നിയോണ്‍. ഒരു മനുഷ്യനെപ്പോലെ ഇടപെടാന്‍ കഴിയുന്ന സാങ്കേതിക വിദ്യയാണ് ഇതെന്നാണ് ലാസ് വേഗസില്‍ ഇത് അവതരിപ്പിച്ച കണ്‍സ്യൂമര്‍ എക്സിബിഷന്‍ ഷോയില്‍ നിന്നുള്ള റിപ്പോര്‍ട്ട് പറയുന്നത്. ഒരു മനുഷ്യന്‍ ഇടപെടും പോലെ യുക്തിയോടെ സംസാരിക്കാനും ഇടപഴകാനും നിയോണിന് കഴിവുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതിനാല്‍ തന്നെ ഭാവിയില്‍ വലിയ സാധ്യതകളാണ് നിയോണ്‍ തുറന്നിടുന്നത്.

കംപ്യൂട്ടേഷണല്‍ സാങ്കേതികവിദ്യ കൊണ്ട് നിര്‍മിച്ച വെര്‍ച്വല്‍ മനുഷ്യനാണ് നിയോണ്‍. റോബോട്ടുകളെ പോലെ ഒരു ഭൗതിക രൂപം ഇതിനില്ല. എന്നാല്‍ യഥാര്‍ഥ മനുഷ്യനെ പോലെ യുക്തിയോടെ സംസാരിക്കാനും ഇടപഴകാനും നിയോണിന് കഴിവുണ്ട്. ഇന്ത്യന്‍ ഭാഷകളില്‍ ഹിന്ദിയില്‍ നിയോണ്‍ പ്രവര്‍ത്തിക്കും. ടിവി അവതരണം, അഭിനയം, ബോഡിഗാര്‍ഡ്, രോഗീപരിചരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ എല്ലാം നിയോണിന് സാധിക്കുമെന്നാണ് സാംസങ്ങ് അവകാശപ്പെടുന്നത്. 

Latest Videos

undefined

 ഇന്ത്യന്‍ വംശജനായ ടെക് മാന്ത്രികന്‍ പ്രണവ് മിസ്ട്രി നയിക്കുന്ന സാംസങ് സ്റ്റാര്‍ലാബ്‌സാണ് നിയോണിനെ നിര്‍മ്മിച്ചത്.  പ്രണവ് മിസ്ട്രിയുടെ വാക്കുകള്‍ പ്രകാരം നിയോണ്‍ ഒരു പുതിയ തരം ജീവിയാണ് എന്നാണ് പറയുന്നത്. ഭൂമിയില്‍ ലക്ഷക്കണക്കിന് ജീവികളുണ്ട്. അവയിലേക്ക് സാങ്കേതിക വിദ്യയാല്‍ നിര്‍മ്മിച്ച പുതിയ ജീവിയെ എത്തിക്കുന്നു. നിയോണിനെ കൂട്ടുകാരനാക്കാം, പങ്കാളിയാക്കാം, സഹയാത്രികനാകാം. ഇവ നിങ്ങളുടെ ചുറ്റുപാടും കാര്യങ്ങളും പഠിക്കും, അതിന് അനുസരിച്ച് പെരുമാറും.സിക്‌സ്ത് സെന്‍സ് സാങ്കേതികവിദ്യയുമായി പത്തുവര്‍ഷം മുമ്പാണ് പ്രണവ് ടെക് ലോകത്ത് ശ്രദ്ധേയനായത്. പിന്നീട് ഇദ്ദേഹം രംഗത്ത് എത്തുന്നത് നിയോണുമായാണ്.

എന്തായാലും നിയോണിന്‍റെ നിര്‍മ്മാണത്തിന് പിന്നില്‍ ഒരു മലയാളി സാന്നിധ്യവും ഉണ്ട്. എറണാകുളം സ്വദേശിയായ അനില്‍ ഉണ്ണികൃഷ്ണന്‍. കടവന്ത്ര നാഗാര്‍ജുന അപ്പാര്‍ട്‌മെന്‍സില്‍ ഡോ.ഉണ്ണിക്കൃഷ്ണന്റെയും സുജാത ഉണ്ണിക്കൃഷ്ണന്റെയും മകനാണ് അനില്‍ ഉണ്ണികൃഷ്ണന്‍. അങ്കമാലി ഫിസാറ്റില്‍ നിന്നും ബിടെക്  പൂര്‍ത്തിയാക്കിയ അനില്‍, പെന്‍സില്‍വാനിയയിലെ കാര്‍നെഗി മെലന്‍ യൂണിവേഴ്‌സിറ്റില്‍ നിന്നും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ എംഎസ് നേടി.

നിയോണ്‍ രൂപകകല്പന ചെയ്ത സാംസങ് സ്റ്റാര്‍ലാബ് റിസേര്‍ച് ടീമിലെ ഏക മലയാളി സാന്നിധ്യമാണ്. അനില്‍ ഉണ്ണികൃഷ്ണന്റെ ഭാര്യ ലക്ഷ്മി രവീന്ദ്രബാബു കാലിഫോര്‍ണിയയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിദഗ്ധയായി  ജോലിചെയ്യുകയാണ്.

click me!