സ്ഥാനക്കയറ്റവും ചെയർമാൻ സ്ഥാനവും തമ്മിൽ ചേർത്ത് വയ്ക്കരുത് , ഇത് സേവനത്തിനുള്ള അംഗീകാരം; പ്രതികരണവുമായി എസ് സോമനാഥ്

By Web Team  |  First Published Dec 28, 2019, 9:51 PM IST

ജി മാധവൻ നായർക്കും കെ രാധാകൃഷ്ണനും ശേഷം ഇസ്രൊ തലപ്പത്തേക്ക് വീണ്ടും മലയാളി എത്തുമോ എന്ന ചോദ്യങ്ങളോട് പുഞ്ചിരിയോടെ ഒഴിഞ്ഞുമാറുകയാണ് എസ് സോമനാഥ്. 35 വർഷത്തെ സേവനത്തിന് ഐഎസ്ആർഒ നൽകിയ അംഗീകാരമായി മാത്രം അപെക്സ് സ്കെയിലേക്കുള്ള സ്ഥാനക്കയറ്റത്തെ കണ്ടാൽ മതിയെന്നും അദ്ദേഹം പറയുന്നു.

തിരുവനന്തപുരം: തനിക്ക് കിട്ടിയ സ്ഥാനക്കയറ്റം ഐഎസ്ആർഒ നൽകിയ അംഗീകാരമാണെന്ന് വിഎസ്എസ്‍സി ഡയറക്ടർ എസ് സോമനാഥ്. സ്ഥാനക്കയറ്റത്തെ ഇസ്രൊ ചെയർമാൻ പദവിയുമായി ബന്ധിപ്പിക്കാനാവില്ലെന്നും സോമനാഥ് തിരുവനന്തപുരത്ത് പറഞ്ഞു. കെ ശിവന് ശേഷം സോമനാഥ് ഇസ്റോ ചെയർമാനായേക്കുമെന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 

ജി മാധവൻ നായർക്കും കെ രാധാകൃഷ്ണനും ശേഷം ഇസ്രൊ തലപ്പത്തേക്ക് വീണ്ടും മലയാളി എത്തുമോ എന്ന ചോദ്യങ്ങളോട് പുഞ്ചിരിയോടെ ഒഴിഞ്ഞുമാറുകയാണ് എസ് സോമനാഥ്. 35 വർഷത്തെ സേവനത്തിന് ഐഎസ്ആർഒ നൽകിയ അംഗീകാരമായി മാത്രം അപെക്സ് സ്കെയിലേക്കുള്ള സ്ഥാനക്കയറ്റത്തെ കണ്ടാൽ മതിയെന്നും അദ്ദേഹം പറയുന്നു.

Latest Videos

അ‌ഞ്ച് വർഷത്തിനുള്ളിൽ അമ്പത് പിഎസ്എൽവി വിക്ഷേപണങ്ങൾ കൂടി പൂർത്തികരിക്കുകയാണ് ലക്ഷ്യമെന്നും സോമനാഥ് ഇന്ന് ആവർത്തിച്ചു. ചന്ദ്രയാൻ രണ്ടിന്റെ പരാജത്തിൽ നിന്നും മൂന്നാം ചാന്ദ്ര ദൗത്യത്തിനായുള്ള പാഠങ്ങൾ ഇസ്റോ ഉൾക്കൊണ്ടുകഴിഞ്ഞുവെന്നും സോമനാഥ് കൂട്ടിച്ചേർത്തു. പിഎസ്എൽവി അമ്പത് വിക്ഷേപങ്ങൾ പൂർത്തിയാക്കിയതിന്റെ ആഘോഷങ്ങൾക്കായാണ് ഐഎസ്ആർഒ ഡയറക്ടർ കെ ശിവൻ അടക്കമുള്ളവർ തലസ്ഥാനത്ത്  എത്തിയത്. പിഎസ്എൽവിയുടെ വികാസത്തിൽ നിർണായക പങ്കുവഹിച്ച ജി മാധവൻ നായരും, നമ്പി നാരായണനും അടക്കമുള്ള ശാസ്ത്രജ്ഞരെയും ചടങ്ങിൽ ആദരിച്ചു. 

click me!