മാർച്ചിൽ പസഫിക് സമുദ്രത്തിലാണ് മിസൈൽ പരീക്ഷണം നടത്തിയതെന്നാണ് പ്രതിരോധ വൃത്തങ്ങളെ ഉദ്ധരിച്ച് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
വാഷിംഗ്ടണ്‍ ഡിസി: ഹൈപ്പര്‍ സോണിക്ക് മിസൈല്‍ വിജയകരമായി പരീക്ഷിച്ചതായി അമേരിക്ക. ശബ്ദത്തേക്കാൾ 5 മടങ്ങ് വേഗത്തിൽ സഞ്ചരിക്കുമെന്നാണ് അമേരിക്കന്‍ പ്രതിരോധ മന്ത്രാലയം പെന്റെഗണ്‍ അറിയിച്ചത്.
മാർച്ചിൽ പസഫിക് സമുദ്രത്തിലാണ് മിസൈൽ പരീക്ഷണം നടത്തിയതെന്നാണ് പ്രതിരോധ വൃത്തങ്ങളെ ഉദ്ധരിച്ച് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വരുന്ന നാലുവർഷത്തിനുള്ളിൽ 40 ഹൈപ്പർസോണിക് മിസൈൽ പരീക്ഷണങ്ങൾ കൂടി നടത്താനാണ് സൈന്യത്തിന്റെ പദ്ധതിയെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
undefined
നേരത്തെ, അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപാണ് ഹൈപ്പർ സോണിക് മിസൈലുകൾ ശബ്ദത്തേക്കാൾ 17 ഇരട്ടി വേഗത്തിൽ സഞ്ചരിക്കുമെന്ന് പറഞ്ഞത്. ട്രംപിന്റെ ഭാഷയില്‍ 'സൂപ്പര്‍ ഡൂപ്പര്‍' മിസൈല്‍ എന്നാണ് ഇതിനെ അമേരിക്കന്‍ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്.
ചൈനയും റഷ്യയും സൂപ്പര്‍ സോണിക്ക് ആയുധ പദ്ധതികളുമായി മുന്നോട്ട് പോകുമ്പോഴാണ് അമേരിക്കയുടെ മിസൈലിന്റെ വിജയകരമായ പരീക്ഷണം. റഷ്യയും ചൈനയും ഇതിനകം ഇത്തരം മിസൈലുകള്‍ തങ്ങളുടെ സൈനിക ശക്തിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന. അതേ സമയം ഇപ്പോള്‍ വിജയിച്ച മിസൈല്‍ സൈന്യത്തിന്റെ ഭാഗമാകുവാന്‍ അമേരിക്ക 2023 വരെ കാത്തിരിക്കേണ്ടിവരും എന്നാണ് സിഎന്‍എന്‍ റിപ്പോര്‍ട്ട് പറയുന്നത്.
മണിക്കൂറില്‍ 3,800 മൈല്‍ സഞ്ചരിക്കാന്‍ ശേഷിയുള്ള മിസൈലാണ ഇപ്പോള്‍ അമേരിക്ക പരീക്ഷിച്ചത്. കര, കടല്‍, ആകാശം ഇങ്ങനെ ഏത് പ്രതലത്തിലും വിക്ഷേപിക്കാന്‍ സാധിക്കുന്നതാണ് ഈ മിസൈലുകള്‍.