സിയാറ്റില്‍ ആസ്ഥാനമായുള്ള ടെക് കമ്പനിയായ അള്‍ട്രാ സേഫ് ന്യൂക്ലിയര്‍ ടെക്‌നോളജീസ് ഒരു ന്യൂക്ലിയര്‍ പവര്‍ എഞ്ചിനാണ് ഇതിനായി ഇപ്പോള്‍ വികസിപ്പിച്ചിരിക്കുന്നത്.
നാസയുടെ ചൊവ്വ പര്യവേക്ഷണത്തിന് പുതിയ ട്വിസ്റ്റ്. ആദ്യത്തെ മനുഷ്യനെ അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ ചൊവ്വയിലിറക്കാനാണ് നാസയുടെ ലക്ഷ്യം. ചൊവ്വയിലേക്കുള്ള യാത്രയ്കക്ക് ഏഴുമാസം വേണ്ടിവരും എന്നാണ് നേരത്തെ നാസ പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ വെറും മൂന്ന് മാസത്തിനുള്ളില്‍ 40 ദശലക്ഷത്തിലധികം മൈല്‍ യാത്ര ചെയ്യാന്‍ കഴിയുന്ന വാഹനത്തിന്റെ രൂപകല്‍പ്പന വിജയം കണ്ടിരിക്കുന്നു. ബഹിരാകാശ ഗവേഷണത്തിലെ ഏറ്റവും വിപ്ലവകരമായ കണ്ടെത്തലാണിത്.
സിയാറ്റില്‍ ആസ്ഥാനമായുള്ള ടെക് കമ്പനിയായ അള്‍ട്രാ സേഫ് ന്യൂക്ലിയര്‍ ടെക്‌നോളജീസ് ഒരു ന്യൂക്ലിയര്‍ പവര്‍ എഞ്ചിനാണ് ഇതിനായി ഇപ്പോള്‍ വികസിപ്പിച്ചിരിക്കുന്നത്. അത് മുന്‍ ന്യൂക്ലിയര്‍ പ്രൊപ്പല്‍ഷനില്‍ (എന്‍ടിപി) ഉള്ളതിനേക്കാള്‍ സുരക്ഷിതവും വിശ്വസനീയവുമാണെന്ന് അവകാശപ്പെടുന്നു, ഒപ്പം കെമിക്കല്‍ ഫ്യുവലിന്റ ഇരട്ടി റോക്കറ്റ് കാര്യക്ഷമതയും ഇതിനുണ്ടത്രേ. പരമ്പരാഗത ന്യൂക്ലിയര്‍ ഇന്ധനങ്ങളേക്കാള്‍ പരുക്കനായ ഇന്ധനമാണ് ഇതില്‍ ഉപയോഗിക്കുന്നത്. ഉയര്‍ന്ന താപനിലയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഉയര്‍ന്ന മൂല്യമുള്ള സമ്പന്നമായ യുറേനിയമാണ് ഇതില്‍ ഉപയോഗിക്കുന്നത്. പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഇന്ധനമാണ് സിസ്റ്റം ഉപയോഗിക്കുന്നത്.
undefined
നാസയ്ക്കായിട്ടാണ് ഈ ആശയം സൃഷ്ടിച്ചതെങ്കിലും, വാണിജ്യ സ്ഥാപനങ്ങള്‍ക്ക് വിനോദ സഞ്ചാരികളെ മറ്റ് ഗ്രഹങ്ങളിലേക്ക് പകുതി സമയത്തിനുള്ളില്‍ കൊണ്ടുപോകാന്‍ ഇത് ഉപയോഗിക്കാമെന്ന് സ്ഥാപനം പറയുന്നു. നിരവധി കമ്പനികളും ഗവേഷണ ഗ്രൂപ്പുകളും പുതിയതും നൂതനവുമായ രൂപകല്‍പ്പനകളുമായി നാസയെ സമീപിച്ചുവെങ്കിലും അവ യാഥാര്‍ത്ഥ്യമല്ലാത്തതിനാല്‍ അവരത് നേരത്തെ തള്ളിക്കളഞ്ഞിരുന്നു. യുഎസ്എന്‍സി ടെക്കിലെ പ്രിന്‍സിപ്പല്‍ എഞ്ചിനീയര്‍ ഡോ. മൈക്കല്‍ ഈഡെസ് പറഞ്ഞു: 'ബഹിരാകാശത്ത് പുതിയ അതിര്‍ത്തികള്‍ തുറക്കാനുള്ള ശ്രമത്തിന് നേതൃത്വം നല്‍കാനും അത് വേഗത്തിലും സുരക്ഷിതമായും ചെയ്യാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു. സാങ്കേതികവിദ്യയുടെ ഉപയോഗം പരമാവധി വര്‍ദ്ധിപ്പിക്കുന്ന ഈ എഞ്ചിന്‍ മുമ്പത്തെ എന്‍ടിപി ആശയങ്ങളുടെ പരാജയ മോഡുകള്‍ ഇല്ലാതാക്കുന്നു, കൂടാതെ കെമിക്കല്‍ സിസ്റ്റങ്ങളേക്കാള്‍ ഇരട്ടിയിലധികം പ്രൊജക്ഷനും ഇതിനുണ്ട്.'
റിയാക്ടറിനുള്ള മൈക്രോ എന്‍ക്യാപ്‌സുലേറ്റഡ് (എഫ്‌സിഎം) ഇന്ധനമാണ് ഇവര്‍ വാഹനത്തില്‍ ഉപയോഗിക്കുന്നത്. ന്യൂക്ലിയര്‍ മെറ്റീരിയലുകളുടെ പുനര്‍നിര്‍മ്മിച്ച വേരിയന്റായ ഹൈഅസ്സെ ലോ എറിക്ഡ് യുറേനിയം അടിസ്ഥാനമാക്കിയാണ് ഈ സാങ്കേതികവിദ്യ നിര്‍മ്മിച്ചിരിക്കുന്നത്, ഇത് ന്യൂക്ലിയര്‍ റിയാക്ടറുകള്‍ക്ക് ശക്തി പകരാന്‍ ഉപയോഗിക്കുന്നു. സിര്‍ക്കോണിയം കാര്‍ബൈഡിന്റെ ശകലങ്ങളിലേക്ക് ഇന്ധനം നിറച്ച് ഇതു വളരെയധികം കത്തിക്കാതെ ഉയര്‍ന്ന താപനിലയിലെത്താന്‍ സിസ്റ്റത്തെ അനുവദിക്കുന്നു.
എഫ്‌സിഎം ഇന്ധനം ടെറസ്ട്രിയല്‍ ന്യൂക്ലിയര്‍ റിയാക്റ്റര്‍ ഡവലപ്പര്‍മാര്‍ ഉപയോഗിക്കുന്ന മുമ്പുള്ള വിതരണ ശൃംഖലകളെയും ഉല്‍പാദന സ ൗകര്യങ്ങളെയും സ്വാധീനിക്കുന്നുവെന്നും ഉല്‍പാദന അപകടസാധ്യതകള്‍ കുറയ്ക്കുകയും വ്യവസായ പങ്കാളിത്തം സുസ്ഥിരമാക്കുകയും ചെയ്യുന്നുവെന്നും യുഎസ്എന്‍സിടെക് അഭിപ്രായപ്പെടുന്നു.