എഐ സാങ്കേതികവിദ്യയിൽ ഏറെ മുന്നിട്ടു നിൽക്കുന്ന ന്യൂസീലൻഡ് രാജ്യത്തെ ഐടി കമ്പനികളുടെ സഹായത്തോടെയാണ് എഐ ഓഫിസറെ നിർമിച്ചെടുത്തത്.
വെല്ലിംങ്ടണ്‍: ന്യൂസിലാന്‍റ് പൊലീസില്‍ ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സില്‍ പ്രവര്‍ത്തിക്കുന്ന എഐ ഓഫീസര്‍ ചുമതലയിലേക്ക്. എല്ലാ എന്നാണ് ഈ വെര്‍ച്വല്‍ ഓഫീസര്‍ക്ക് ന്യൂസിലാന്‍റ് പൊലീസ് ഡിപ്പാര്‍ട്ട്മെന്‍റ് നല്‍കിയിരിക്കുന്ന പേര്. ജീവനുള്ള ഒരാളെപ്പോലെ പ്രവര്‍ത്തിക്കുന്ന വെര്‍ച്വല്‍ അസിസ്റ്റന്‍റാണ് എല്ല. മുഖാമുഖ ആശയവിനിമയത്തിന് ശേഷിയുള്ള റിയല്‍ ടൈം ആനിമേഷനിലാണ് എല്ലയുടെ മുഖം തീര്‍ത്തിരിക്കുന്നത്.
എഐ സാങ്കേതികവിദ്യയിൽ ഏറെ മുന്നിട്ടു നിൽക്കുന്ന ന്യൂസീലൻഡ് രാജ്യത്തെ ഐടി കമ്പനികളുടെ സഹായത്തോടെയാണ് എഐ ഓഫിസറെ നിർമിച്ചെടുത്തത്. സന്ദർശകരെ സ്വീകരിക്കുക, അവരുടെ ആവശ്യം ചോദിച്ചറിഞ്ഞ ശേഷം ഓഫിസർമാരുടെ അടുത്തേക്ക് അയയ്ക്കുക, സന്ദർശകരെപ്പറ്റി ഓഫിസർമാരെ ധരിപ്പിക്കുക തുടങ്ങിയവയാണ് റിയൽടൈം അനിമേറ്റഡ് ഓഫിസർ ചെയ്യുന്ന ജോലികൾ. ആദ്യഘട്ടത്തിലെ പ്രവർത്തനം വിലയിരുത്തിയ ശേഷമാകും അടുത്ത പോസ്റ്റിങ്.