ഏറ്റവും വലിയ ഇടിമിന്നല്‍ ബ്രസീലില്‍; നീളം വാഷിംഗ്ടണ്‍-ബൂസ്റ്റണ്‍ ദൂരം

By Web Team  |  First Published Jun 26, 2020, 8:10 PM IST

ബോസ്റ്റണില്‍ നിന്ന് വാഷിംഗ്ടണ്‍ വരെയുള്ള ദൂരമാണ് മിന്നലിനെ നീളമെന്നും കാലാവസ്ഥ ഏജന്‍സി വ്യക്തമാക്കി. സാറ്റ്‌ലൈറ്റ് വഴിയാണ് മിന്നലിന്റെ നീളം അളന്നത്.
 


തുവരെയുള്ളതില്‍വെച്ച് ഏറ്റവും നീളമേറിയ ഇടിമിന്നല്‍ കഴിഞ്ഞ വര്‍ഷം ബ്രസീലിലെന്ന് യുഎന്‍ കാലാവസ്ഥ ഏജന്‍സി. 700 കിലോമീറ്റര്‍ നീളത്തിലാണ് ഇടിമിന്നല്‍ ഉണ്ടായത്. ഇതുവരെയുള്ളതില്‍ വെച്ച് ഏറ്റവും വലിയ ഇടിമിന്നലാണ് കഴിഞ്ഞ വര്‍ഷം ബ്രസീലിലുണ്ടായതെന്ന് ലോകാ കാലാവസ്ഥ ഓര്‍ഗനൈസേഷന്‍ കമ്മിറ്റി അറിയിച്ചു. മുന്‍ റെക്കോര്‍ഡിനേക്കാള്‍ രണ്ടിരട്ടിയാണ് ബ്രസീലിലുണ്ടായ മിന്നല്‍. 2019 ഒക്ടോബര്‍ 31നാണ് ദക്ഷിണ ബ്രസീലില്‍ മിന്നലുണ്ടായത്. ബോസ്റ്റണില്‍ നിന്ന് വാഷിംഗ്ടണ്‍ വരെയുള്ള ദൂരമാണ് മിന്നലിനെ നീളമെന്നും കാലാവസ്ഥ ഏജന്‍സി വ്യക്തമാക്കി.

ഉത്തരേന്ത്യയിൽ ഇടിമിന്നലേറ്റ് ഇത്രയധികം പേർ മരിച്ചതെങ്ങനെ? മിന്നലേറ്റ് മരിക്കാതിരിക്കാൻ എന്തൊക്കെ ചെയ്യാം?

Latest Videos

സാറ്റ്‌ലൈറ്റ് വഴിയാണ് മിന്നലിന്റെ നീളം അളന്നത്. 2007ല്‍ അമേരിക്കയിലെ ഒക്ലഹോമിലുണ്ടായ 321 കിലോമീറ്റര്‍ നീളമുള്ള മിന്നലായിരുന്നു മുമ്പ് ഏറ്റവും വലുത്. ഏറ്റവും സമയ ദൈര്‍ഘ്യമേറിയ മിന്നലുണ്ടായതും കഴിഞ്ഞ വര്‍ഷമാണ്. അര്‍ജന്റീനയിലായിരുന്നു സമയ ദൈര്‍ഘ്യമേറിയ മിന്നല്‍. 2019 മാര്‍ച്ച് നാലിനാണ് അര്‍ജന്റീനയില്‍ 16.73 സെക്കന്റ് ദൈര്‍ഘ്യമുള്ള മിന്നലുണ്ടായത്. ഇത്രയും നീളമേറിയ മിന്നല്‍ അസാധാരണ പ്രതിഭാസമാണെന്ന് യുഎന്‍ കാലാവസ്ഥ വിദഗ്ധര്‍ പറഞ്ഞു. മിന്നലിന്റെ കാരണത്തെക്കുറിച്ച് പഠിക്കുകയാണെന്നും അവര്‍ വ്യക്തമാക്കി. 

click me!