നക്ഷത്രങ്ങള്‍ എങ്ങനെ ജനിക്കുന്നു; ശാസ്ത്ര അന്വേഷണത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ്

By Web Team  |  First Published Dec 10, 2019, 10:30 PM IST

ഇപ്പോഴത്തെ വിവരങ്ങള്‍ ബഹിരാകാശ കാലാവസ്ഥ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിനെക്കുറിച്ചുള്ള ഒരു പുതിയ വെളിച്ചം വീശലാണെന്നു മിഷിഗണ്‍ സര്‍വകലാശാലയിലെ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ജസ്റ്റിന്‍ കാസ്പര്‍ പറഞ്ഞു. 


ന്യൂയോര്‍ക്ക്: സൗരയൂഥത്തെക്കുറിച്ചു വിശദമായ പഠനത്തിന് നാസ വിക്ഷേപിച്ച പാര്‍ക്കര്‍ സോളാര്‍ പ്രോബില്‍ നിന്നുള്ള വിവരങ്ങളില്‍ ഞെട്ടിത്തരിച്ച് ശാസ്ത്രലോകം. സൗരവാതങ്ങള്‍ എങ്ങനെ സംഭവിക്കുന്നു എന്നതിനെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ടുകള്‍ക്കു വേണ്ടിയായിരുന്നു സൂര്യന്‍റെ ഏറ്റവും അടുത്തേക്ക് സണ്‍ പ്രോബ് എന്ന ബഹിരാകാശ വാഹനം നാസ വിക്ഷേപിച്ചത്. ഇവിടെ നിന്നുള്ള ഏറ്റവും പുതിയ വിവരങ്ങളാണ് ശാസ്ത്രലോകം കരുതിവച്ച ധാരണകളെ അട്ടിമറിച്ചത്. 

ഇപ്പോഴത്തെ വിവരങ്ങള്‍ ബഹിരാകാശ കാലാവസ്ഥ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിനെക്കുറിച്ചുള്ള ഒരു പുതിയ വെളിച്ചം വീശലാണെന്നു മിഷിഗണ്‍ സര്‍വകലാശാലയിലെ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ജസ്റ്റിന്‍ കാസ്പര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ലഭ്യമായ വിവരങ്ങള്‍ ശാസ്ത്രലോകത്തിന്‍റെ ധാരണകളെ അപ്പാടെ മാറ്റിമറിക്കുന്നതാണ്.

Latest Videos

undefined

സോളാര്‍ പ്രോബ് നല്‍കുന്ന ഫലങ്ങള്‍ അനുസരിച്ച്, സൂര്യന്‍റെ കാന്തികക്ഷേത്ര ദിശയില്‍ 'സ്വിച്ച്ബാക്ക്' എന്ന് വിളിക്കപ്പെടുന്ന ഫ്‌ളിപ്പുകള്‍ നിറഞ്ഞുനില്‍ക്കുന്നു. ഇത് ചിലപ്പോള്‍ കാറ്റിനെ സൂര്യനിലേക്ക് തിരിച്ചുവിടാം. എന്നാല്‍ ഈ 'സ്വിച്ച്ബാക്കുകളുടെ' കാരണം ഇപ്പോഴും ശാസ്ത്രജ്ഞര്‍ക്ക് അജ്ഞാതമായി തുടരുകയാണ്. പക്ഷേ, അവ മനസിലാക്കുന്നതിലൂടെ, നക്ഷത്രങ്ങള്‍ എങ്ങനെ ജനിക്കുന്നു എന്നതിനെക്കുറിച്ച് ആഴത്തിലുള്ള ധാരണ ലഭിക്കുമെന്നു ശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തി. 

'സ്റ്റാന്‍ഡേര്‍ഡ് മോഡലുകള്‍ പ്രവചിച്ചതിനേക്കാള്‍ പത്തിരട്ടി വലുപ്പമുള്ള വേഗതയില്‍ സഞ്ചരിക്കുന്ന സൗരവാതങ്ങള്‍ കണ്ടെത്തിയതില്‍ ശാസ്ത്രജ്ഞര്‍ക്ക് അത്ഭുതമായിരിക്കുകയാണ്. ഇതുപ്രകാരം, സൂര്യന്‍റെ വികിരണം ഏകദേശം 3.5 ദശലക്ഷം മൈല്‍ അകലെയുള്ള പൊടിപടലങ്ങളെ പോലും ബാഷ്പീകരിക്കുമെന്നും ശാസ്ത്രജ്ഞര്‍ കണ്ടെത്തി. 

സൗരവാതങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിനെക്കുറിച്ച് ശാസ്ത്രജ്ഞരുടെ ഇതുവരെയുള്ള എല്ലാ പ്രതീക്ഷകള്‍ക്കു ഘടക വിരുദ്ധമായിരുന്നു ഇപ്പോഴത്തെ ഫലങ്ങള്‍. അതു കൊണ്ടു തന്നെ, സോളാര്‍ പാര്‍ക്കര്‍ നടത്തുന്ന അന്വേഷണം ശാസ്ത്രലോകത്തിനു നല്‍കുന്ന വിവരങ്ങള്‍ വിപ്ലവകരമാണ്.

click me!