ഭൂമിയുടെ മറ്റൊരു 'അപരനെ' കണ്ടെത്തി; ജീവനുണ്ടാകാനുള്ള സാധ്യത ഏറെ

By Web Team  |  First Published Jan 8, 2020, 11:02 AM IST

എന്നാല്‍ സൂര്യനില്‍ നിന്നും ഭൂയെന്ന പോലെ  വാസയോഗ്യമായ അകലത്തില്‍ ഭൂമിയുടെ വലിപ്പമുള്ള ഗ്രഹം വിരലില്‍ എണ്ണാവുന്നവ മാത്രമാണ് ഇതുവരെ  കണ്ടെത്തിയിട്ടുള്ളത് .


വാ​ഷിം​ഗ്ട​ൺ: ഭൂ​മി​യോ​ട് സാ​മ്യ​മു​ള്ള മ​റ്റൊ​രു ഗ്ര​ഹ​ത്തെ ക​ണ്ടെ​ത്തി​യ​താ​യി നാ​സ. ‘ടി​ഒ​ഐ 700 ഡി’ ​എ​ന്ന് പേ​രി​ട്ടി​ട്ടു​ള്ള ഈ ​ഗ്ര​ഹം ഭൂ​മി​യി​ൽ​നി​ന്ന് 100 പ്ര​കാ​ശ​വ​ർ​ഷം അ​ക​ലെ​യാ​ണ് സ്ഥി​തി ചെ​യ്യു​ന്ന​ത്. ഭൂ​മി​യു​ടേ​തി​നു സ​മാ​ന വ​ലി​പ്പ​വും താ​പ​നി​ല​യു​മു​ള്ള ഗ്ര​ഹ​മാ​ണ് ഇ​തെ​ന്നും നാ​സ അ​റി​യി​ച്ചു.  ഹ​വാ​യി​യി​ൽ യു​എ​സ് അ​സ്ട്രോ​ണ​മി​ക്ക​ൽ സൊ​സൈ​റ്റി​യു​ടെ വാ​ർ​ഷി​ക യോ​ഗ​ത്തി​ലാ​ണ് നാ​സ​യു​ടെ പ്ര​ഖ്യാ​പ​നം. ജ​ല​ത്തി​ന് ദ്ര​വ​രൂ​പ​ത്തി​ല്‍ തു​ട​രാ​നാ​കു​ന്ന താ​പ​നി​ല​യാ​ണ് ഗ്ര​ഹ​ത്തി​ലു​ള്ള​തെ​ന്ന് ശാ​സ്ത്ര​ജ്ഞ​ർ പ​റ​ഞ്ഞു. 

ടിഒഐ 700 എന്ന നക്ഷത്രത്തിനു ചുറ്റുമാണ് പുതിയ ഗ്രഹം കറങ്ങുന്നത്. ഡോറാഡോ എന്ന നക്ഷത്രരാശിയിലാണ് ഈ നക്ഷത്രത്തിന്‍റെ സ്ഥാനം. ആയിരക്കണക്കിനു ഗ്രഹങ്ങളെ വിവിധ ബഹിരാകാശ ടെലസ്കോപ്പുകള്‍ മുന്‍പും കണ്ടെത്തിയിട്ടുണ്ട്. നാസയുടെ കെപ്ലര്‍ സ്പേസ് ടെലിസ്കോപ്പ് ഉപയോഗിച്ചായിരുന്നു ഇത്തരം കണ്ടെത്തലുകളില്‍ ബഹുഭൂരിപക്ഷവും. 

Latest Videos

undefined

എന്നാല്‍ സൂര്യനില്‍ നിന്നും ഭൂയെന്ന പോലെ  വാസയോഗ്യമായ അകലത്തില്‍ ഭൂമിയുടെ വലിപ്പമുള്ള ഗ്രഹം വിരലില്‍ എണ്ണാവുന്നവ മാത്രമാണ് ഇതുവരെ  കണ്ടെത്തിയിട്ടുള്ളത് .അവയില്‍ ഏറ്റവും പുതിയതാണ് ടി​ഒ​ഐ 700 ഡി. നേരത്തെ തിരിച്ചറിഞ്ഞ ഗ്രഹത്തെ സ്പിറ്റ്സര്‍ സ്പേസ് ടെലിസ്കോപ്പ് ഉപയോഗിച്ച് വീണ്ടും നിരീക്ഷിച്ച് വിലയിരുത്തിയാണ് ഗ്രഹത്തിന്റെ വലിപ്പവും നക്ഷത്രത്തില്‍നിന്നുള്ള അകലവും സ്ഥിരീകരിക്കപ്പെട്ടത്.

ടിഒഐ 700  ഒരു ചെറിയ നക്ഷത്രമാണ്. സൂര്യന്റെ 40% മാത്രം ഭാരവും വലിപ്പവുമേ ഈ നക്ഷത്രത്തിനുള്ളൂ. താപനിലയാകട്ടേ സൂര്യന്‍റെ പകുതിയോളം മാത്രവും. ഈ നക്ഷത്രത്തിനു ചുറ്റും കണ്ടെത്തുന്ന മൂന്നാമത്തെ ഗ്രഹമാണ് ടി​ഒ​ഐ 700 ഡി. ടി​ഒ​ഐ 700 ബി, 700സി എന്നീ ഗ്രഹങ്ങളെ മുന്‍പ് കണ്ടെത്തിയിരുന്നു. എന്നാല്‍ ഇവയൊന്നും വാസയോഗ്യമായ അകലത്തിലല്ല.

ഭൂമിയില്‍ ജീവന്‍ നിലനില്‍ക്കാനുള്ള സാഹചര്യം ഉണ്ടായതില്‍ പ്രധാന കാരണം സൂര്യനില്‍നിന്നുള്ള കൃത്യമായ അകലമാണ്. സൂര്യനോട് അടുത്താണെങ്കില്‍ ചൂടു കാരണം ജലം ആവിയായിപ്പോകും. സൂര്യനില്‍നിന്ന് ഏറെ അകലെയാണെങ്കില്‍ ജലം ഐസായി മാത്രമേ നിലനില്‍ക്കൂ. ഇതു രണ്ടും അല്ലാതെ കൃത്യമായ അകലത്തില്‍ നിന്നാല്‍ മാത്രമേ ജലത്തിന് ജലമായി നിലനില്‍ക്കാനുള്ള അവസരമുണ്ടാകൂ. അതിനാല്‍ തന്നെ പുതുതായി കണ്ടെത്തിയ  ടി​ഒ​ഐ 700 ഡിയില്‍ ജീവന്‍റെ സാന്നിധ്യം കണ്ടെക്കാം എന്നാണ് റിപ്പോര്‍ട്ട്.

click me!