വനിതയെ ചന്ദ്രനിലിറക്കാന്‍ നാസ; അടിച്ചുപൊളിപ്പാട്ടുമായി പരിശീലകര്‍

By Web Team  |  First Published Sep 9, 2019, 4:19 PM IST

2024ഓടെ വീണ്ടുമൊരു മനുഷ്യനെ ചന്ദ്രനിലിറക്കുക, ഒരു വനിതയെ ആദ്യമായി ചന്ദ്രനിലിറക്കുക എന്നതാണ് നാസയുടെ ലക്ഷ്യം.


വാഷിംഗ്ടണ്‍: ആദ്യമായി ചന്ദ്രനില്‍ മനുഷ്യനെ എത്തിച്ച്ത് അമേരിക്കയുടെ അഭിമാനമായ നാസയാണ്. 1969 ലായിരുന്നു ആ സുവര്‍ണ്ണ നേട്ടം. ഇപ്പോള്‍ വീണ്ടും ചന്ദ്രനില്‍ മനുഷ്യനെ എത്തിക്കാനുള്ള ശ്രമത്തിലാണ് നാസ. ഒരു വനിതയെ ചന്ദ്രനിലെത്തിക്കുകയാണ് ലക്ഷ്യം. 

ഇതിനുമുന്നോടിയായി ഒരു ഗാനം തയ്യാറാക്കിയിരിക്കുകയാണ് നാസയിലെ ജോണ്‍സന്‍ സ്പേസ് സെന്‍ററില്‍ പരിശീലനം നേടുന്ന ഒരു സംഘം. ഗായിക അരിയാന ഗ്രാന്‍ഡെയുടെ നാസ എന്ന പാട്ടാണ് റീമിക്സ് ചെയ്തിരിക്കുന്നത്. 

Latest Videos

undefined

2024ഓടെ വീണ്ടുമൊരു മനുഷ്യനെ ചന്ദ്രനിലിറക്കുക, ഒരു വനിതയെ ആദ്യമായി ചന്ദ്രനിലിറക്കുക എന്നതാണ് നാസയുടെ ലക്ഷ്യം. നാസയുടെ ഒഫീഷ്യല്‍ പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇതുവരെ ഒരുലക്ഷത്തിലേറെ പേര്‍ കണ്ടുകഴിഞ്ഞു. 

click me!