സംസ്ഥാനത്തെ വെയിലിന്‍റെ യു.വി.ഇന്‍ഡക്സ് ഉയരുന്നു; 10 മിനിറ്റ് വെയിലേറ്റാലും പൊള്ളലുണ്ടാകാം

By Web Team  |  First Published Mar 30, 2019, 1:21 PM IST

സംസ്ഥാനത്ത് കൊടുംചൂട് തുടരുന്നു. സൂര്യപ്രകാശത്തിലെ യു.വി.ഇന്‍ഡക്സ് ഉയരുന്നു. മിക്ക ജില്ലകളിലും യു.വി.ഇന്‍ഡക്സ് 12നു മുകളില്‍
മാരകമായ തോതെന്ന് വിദഗ്ധര്‍. 10 മിനിറ്റ് വെയിലേറ്റാലും പൊള്ളലുണ്ടാകാം.ജാഗ്രത വേണമെന്ന് നിര്‍ദ്ദേശം
 


തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നതിനിടെ , സൂര്യരശ്മികളില്‍ നിന്നുള്ള അള്‍ട്രാവലയറ്റ് കിരണങ്ങളുടെ തോത് അപകടകരമായ നിലയിലെത്തി. പത്ത് മിനിറ്റ് വെയിലേറ്റാലും പൊള്ളലുണ്ടാകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

സൂര്യരശ്മികളിലെ അള്‍ട്രാവയലറ്റ് കിരണങ്ങളുടെ തോത് നിശ്ചയിക്കുന്നത് യു.വി.ഇന്‍ഡക്സിലാണ്.പൂജ്യം മുതല്‍ 12 വരെയാണ് ഇതിന്‍റെ തോത്. യു.വി.ഇന്‍ഡക്സ് മൂന്നുവരെ മനുഷ്യര്‍ക്ക് പ്രശ്നമുണ്ടാക്കില്ല. 9 വരെയുള്ള യു.വി.ഇന്‍ഡക്സില്‍ ഒരു മണിക്കാര്‍ വെയിലേറ്റാല്‍ പൊള്ളലേല്‍ക്കും. 9ന് മുകളിലായാല്‍ പത്തു മിനിറ്റ് വെയിലേറ്റാല്‍ ഗുരുതര ആരോഗ്യപ്രശ്നമുണ്ടാകും.സൂര്യാതപത്തിനും സൂര്യാഘാതത്തിനും സാധ്യതയുണ്ട്, കേരളത്തില്‍ മിക്ക് ജില്ലകളിലും ഇപ്പോള്‍ യു.വി. ഇന്‍ഡകസ് 12 ന് മുകളിലാണ്.

Latest Videos

അന്തരീക്ഷത്തിലെ ഓസോണ്‍ പാളികളാണ് അള്‍ട്രാവയലറ്റ് രശ്മികളുടെ തീവ്രത കുറക്കുന്നത്.ഓസോണ്‍ പാളികളുടെ കനം കുറഞ്ഞതും, വിളളലുകളുണ്ടായതും യു.വി.ഇന്‍ഡകസ് ഉയരാന്‍ കാരണമായി. കാര്‍മേഘങ്ങള്‍ കുറഞ്ഞതും, അന്തരീക്ഷത്തിലെ ആര്‍ദ്രത കുറഞ്ഞതും ഇതിന് ആക്കം കൂട്ടി.സൂര്യ രശ്മികളെ നേരിട്ട് ഭൂമിയില്‍ പതിക്കുന്ന രാവിലെ 11നും 3നും ഇടയില്‍ വെയില്‍ കൊള്ളുന്ന സഹാചര്യം ഒഴിവാക്കണമെന്നും വിദ്ഗധര്‍ പറയുന്നു.

click me!