മാസ്ക് ഇനി 'സ്മാര്‍ട്ട് മാസ്ക്'; മാസ്കില്‍ ടെക് അത്ഭുതം കാണിച്ച് ജപ്പാനീസ് കമ്പനി

By Web Team  |  First Published Jun 27, 2020, 8:27 AM IST

പ്ലാസ്റ്റിക്കില്‍ തീര്‍ത്ത ഈ വൈറ്റ് മാസ്ക് ബ്ലൂടൂത്ത് വഴി ഫോണുമായി കണക്ട് ചെയ്യിക്കാം. ഇതിലൂടെ ടെക്സ്റ്റ് മെസേജുകള്‍ക്കും, കോളുകള്‍ക്കും മറുപടി നല്‍കാം.


ടോക്കിയോ: കൊവിഡ് കാലത്തും അതിന് ശേഷവും മാസ്ക് എന്നത് ശരീരത്തില്‍ സ്ഥിരമായി സ്ഥാനം പിടിച്ചേക്കും ഈ അവസ്ഥ മുന്നില്‍കണ്ട് ഇ-മാസ്ക് എന്ന ആശയവുമായി ഒരു ജപ്പാനീസ് കമ്പനി രംഗത്ത്. സ്മാര്‍ട്ട് മാസ്ക് എന്ന ആശയം അവതരിപ്പിക്കുന്നത് ഡൊനട്ട് റൊബോട്ടിക്സ് എന്ന കമ്പനിയാണ്.

പ്ലാസ്റ്റിക്കില്‍ തീര്‍ത്ത ഈ വൈറ്റ് മാസ്ക് ബ്ലൂടൂത്ത് വഴി ഫോണുമായി കണക്ട് ചെയ്യിക്കാം. ഇതിലൂടെ ടെക്സ്റ്റ് മെസേജുകള്‍ക്കും, കോളുകള്‍ക്കും മറുപടി നല്‍കാം. ഒപ്പം ജപ്പാനീസ് സന്ദേശങ്ങളെ ഏഴു ഭാഷകളിലേക്ക് ട്രാന്‍സിലേറ്റ് ചെയ്ത് കേള്‍പ്പിക്കാനും മാസ്കിന് സാധിക്കും.

Latest Videos

undefined

നേരത്തെ ടോക്കിയോ വിമാനതാവളത്തിന് വേണ്ടി ഒരു ട്രാന്‍സിലേറ്റര്‍ റൊബോട്ടിന്‍റെ പണിയിലായിരുന്നു ഈ കമ്പനി. എന്നാല്‍ കൊറോണ ഭീതിയില്‍ ലോകത്തിലെ വ്യോമഗതാഗതം താറുമാറയതോടെ ഈ പ്രോജക്ട് അനിശ്ചിതത്വത്തിലായി. ഇതിനെ തുടര്‍ന്നാണ് കൊറോണയെ നേരിടുന്ന സമൂഹത്തിന് ഉപകരിക്കുന്ന ഒരു ഉപകരണം നിര്‍മ്മിക്കുക എന്ന ആശയത്തില്‍ സി-മാസ്ക് നിര്‍മ്മിച്ചത് എന്നാണ് കമ്പനി സിഇഒ ടെസൂക്കി ഓനോ പറയുന്നത്.

സെപ്തംബറോടെ ജപ്പാനില്‍ 5,000 സി-മാസ്കുകള്‍ വിപണിയില്‍ എത്തിക്കും എന്നാണ് കമ്പനിയുടെ അവകാശവാദം. ഇതിനൊപ്പം ചൈന, അമേരിക്ക, യൂറോപ്പ് വിപണികളിലെ സാധ്യതകളും ഇവര്‍ തേടുന്നുണ്ട്. 40 ഡോളറാണ് ഒരു മാസ്കിന് നിശ്ചയിച്ചിരിക്കുന്ന വില. ഒപ്പം ഇത് ഉപയോഗിക്കാനുള്ള ആപ്പ് ഡൌണ്‍ലോഡ് പെയ്ഡാണ് ഇതിലൂടെയും വരുമാനം കമ്പനി പ്രതീക്ഷിക്കുന്നു.

നേരത്തെ തങ്ങളുടെ പ്രോജക്ടിനായി ക്രൌഡ് ഫണ്ടിങ്ങിലൂടെ 2.60 ലക്ഷം അമേരിക്കന്‍ ഡോളര്‍ സമാഹരിച്ച് ശ്രദ്ധേയമായ കമ്പനിയാണ് ഡൊനട്ട് റൊബോട്ടിക്സ്. ഇത് വെറും 37 മിനുട്ടിലാണ് ഫണ്ടിനോ എന്ന ക്രൌഡ് ഫണ്ടിംഗ് സൈറ്റ് വഴി ഇവര്‍ സമാഹരിച്ചത്.

click me!