സൂര്യനെ അറിയാനുള്ള ആദിത്യ എൽ വണ്ണിന്റെ യാത്ര തുടരുന്നു; ആദ്യ ഭ്രമണപഥ ഉയർത്തൽ വിജയം

By Web Team  |  First Published Sep 3, 2023, 1:16 PM IST

പേടകം ലഗ്രാഞ്ച് ഒന്നിന് ചുറ്റുമുള്ള ഹാലോ ഓർബിറ്റിലെത്താൻ 127 ദിവസമെടുക്കും. അടുത്ത ഭ്രമണപഥ ഉയർത്തൽ സെപ്റ്റംബർ അഞ്ചിന് രാവിലെ മൂന്ന് മണിക്ക് നടക്കും.


ന്ത്യയുടെ സൂര്യ പഠന ദൗത്യം ആദിത്യ എൽ വണ്ണിന്റെ യാത്ര തുടരുന്നു. ഉപഗ്രഹത്തിന്റെ ആദ്യ ഭ്രമണപഥ ഉയർത്തൽ വിജയകരമായി പൂർത്തിയാക്കിയതായി ഐഎസ്ആ‌ർഒ അറിയിച്ചു. ഇപ്പോൾ ഭൂമിയിൽ നിന്ന് 245 കി.മീ. അടുത്ത ദൂരവും 22459 കി.മീ. അകന്ന ദൂരവുമായിട്ടുള്ള ഭ്രമണപഥത്തിലാണ് പേടകമുള്ളത്. ഇനി മൂന്ന് ഭൗമഭ്രമണപഥ ഉയർത്തലുകൾ കൂടി കഴിഞ്ഞ ശേഷമായിരിക്കും പേടകം ഭൂമിയുടെ ഭ്രമണപഥം വിട്ട് ഒന്നാം ലഗ്രാഞ്ച് പോയിന്റിലേക്കുള്ള യാത്ര തുടങ്ങുക. പേടകം ലഗ്രാഞ്ച് ഒന്നിന് ചുറ്റുമുള്ള ഹാലോ ഓർബിറ്റിലെത്താൻ 127 ദിവസമെടുക്കും. അടുത്ത ഭ്രമണപഥ ഉയർത്തൽ സെപ്റ്റംബർ അഞ്ചിന് രാവിലെ മൂന്ന് മണിക്ക് നടക്കും.

നാല് മാസം നീളുന്ന യാത്രയാണ് ആദിത്യ എല്‍ ഒന്നിന്‍റെ മുന്നിലുള്ളത്. ഭൂമിയില്‍ നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെ ഒന്നാം ലഗ്രാഞ്ച് പോയിന്റിലേക്കാണ് പേടകത്തെ അയക്കുന്നത്. എല്‍ വണ്ണിന് ചുറ്റുമുള്ള ഹാലോ ഓര്‍ബിറ്റില്‍ പേടകത്തെ സ്ഥാപിക്കുകയാണ് ലക്ഷ്യം. സൂര്യനെ പഠിക്കാനുള്ള ആദിത്യ എല്‍ 1, ഇസ്രോയുടെ മറ്റ് ദൗത്യങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമാണ്. ഇസ്രൊയ്ക്കപ്പുറമുള്ള ശാസ്ത്ര സ്ഥാപനങ്ങളുടെ പങ്കാളിത്തം മുതല്‍ പോകുന്നയിടം വരെ ഈ ദൗത്യത്തെ വേറിട്ട് നിര്‍ത്തുന്നു. സൂര്യനെ പഠിക്കാനുള്ള ആദ്യ ഇന്ത്യന്‍ ദൗത്യം. സൂര്യന്റെ കൊറോണയെ പറ്റിയും, കാന്തികമണ്ഡലത്തെ പറ്റിയും, സൂര്യസ്‌ഫോടനങ്ങളെ പറ്റിയും കൂടുതല്‍ വിവരങ്ങള്‍ ആദിത്യയിലൂടെ മനസിലാക്കാന്‍ പറ്റുമെന്നാണ് പ്രതീക്ഷ.

Latest Videos

undefined

Also Read: അവസാന ലാപ്പിലും വാക്പോര്; വിവാദ ഓഡിയോയ്ക്ക് പിന്നിൽ എൽഡിഎഫല്ലെന്ന് ജെയ്ക്; വേട്ടയാടൽ ഏശില്ലെന്ന് ചാണ്ടി ഉമ്മൻ

ആദിത്യയുടെ യാത്ര സൂര്യനെ അടുത്തറിയാനാണെങ്കിലും സൂര്യനിലേക്ക് നേരിട്ട് ചെല്ലില്ല. സൗരയൂഥത്തിന്റെ ഊര്‍ജ കേന്ദ്രത്തെ ഒരു തടസവും കൂടാതെ നിരീക്ഷിക്കാന്‍ പറ്റുന്നൊരിടമാണ് ആദിത്യയുടെ ലക്ഷ്യം. ഭൂമിയില്‍ നിന്ന് 15 ലക്ഷം കിമീ അകലെയുള്ള ഹാലോ ഓര്‍ബിറ്റാണ് ആദിത്യ ലക്ഷ്യമിടുന്നത്.

ഇന്ത്യയുടെ ആദിത്യഎൽ 1ന്റെ ഭ്രമണപഥ ഉയർത്തൽ വിജയം

click me!