കാർട്ടോസാറ്റ് 3 ഉപഗ്രഹത്തിന്റെ വിക്ഷേപണ തീയതി ഇസ്രോ മാറ്റി

By Web Team  |  First Published Nov 21, 2019, 12:43 PM IST
  • ഹൈ റെസല്യൂഷൻ എർത്ത് ഒബ്സർവേഷൻ സാറ്റലൈറ്റാണ് കാർട്ടോസാറ്റ് 3
  • കാർട്ടോസാറ്റിനൊപ്പം അമേരിക്കയുടെ 13 നാനോ ഉപഗ്രഹങ്ങളും ഭ്രമണപഥത്തിലെത്തിക്കും

ബെംഗളുരു: ഈ മാസം 25 ന് വിക്ഷേപിക്കാനിരുന്ന കാർട്ടോസാറ്റ് 3 യുടെ വിക്ഷേപണ തീയ്യതി മാറ്റി. നേരത്തെ ഒക്ടോബറിൽ വിക്ഷേപിക്കാനിരുന്ന ഉപഗ്രഹം നവംബർ 25 ന് വിക്ഷേപിക്കുമെന്നായിരുന്നു ഇസ്രോ വ്യക്തമാക്കിയിരുന്നത്. എന്നാൽ തീയ്യതി 27 ലേക്ക് മാറ്റുകയാണെന്നാണ് ഇസ്രോ ഇപ്പോൾ അറിയിച്ചത്.

ഹൈ റെസല്യൂഷൻ എർത്ത് ഒബ്സർവേഷൻ സാറ്റലൈറ്റാണ് കാർട്ടോസാറ്റ് 3. ശ്രീഹരിക്കോട്ടയിൽ നിന്ന് ഈ മാസം 27ന് രാവിലെ 9.28ന് വിക്ഷേപണം 

Latest Videos

undefined

ഇസ്രോയുടെ പി‌എസ്‌എൽ‌വി-എക്സ്എൽ ഉപയോഗിച്ചാണ് വിക്ഷേപണം നടക്കുക. ഉയർന്ന റെസല്യൂഷനിൽ ഇമേജിങ് ശേഷിയുള്ള മൂന്നാം തലമുറയിലെ ചടുലമായ നൂതന ഉപഗ്രഹമാണ് കാർട്ടോസാറ്റ് -3 . ഉപഗ്രഹം, 97.5 ഡിഗ്രി ചെരിവിൽ 509 കിലോമീറ്റർ ഭ്രമണപഥത്തിൽ വിന്യസിക്കാനാണ് ശ്രമിക്കുന്നത്.

കാർട്ടോസാറ്റിനൊപ്പം അമേരിക്കയുടെ 13 നാനോ ഉപഗ്രഹങ്ങളും ഭ്രമണപഥത്തിലെത്തിക്കും.  ബഹിരാകാശ വകുപ്പിന് കീഴിൽ അടുത്തിടെ ആരംഭിച്ച ന്യൂസ്‌പേസ് ഇന്ത്യ ലിമിറ്റഡ് എന്ന പുതിയ കമ്പനിയാണ് വാണിജ്യാടിസ്ഥാനത്തിലുള്ള ഈ വിക്ഷേപണത്തിന് പിന്നിൽ.

click me!