വെള്ളിയാഴ്ചയാണ് രാജ്യത്ത് ഇതുവരെ മണ്‍സൂണ്‍ മഴ എത്താതിരുന്ന പഞ്ചാബ്, രാജസ്ഥാന്‍, ഹരിയാന എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളില്‍ മഴയെത്തിയത്.
ദില്ലി: വെള്ളിയാഴ്ചയോടെ ഇന്ത്യയുടെ എല്ലാഭാഗത്തും മണ്‍സൂണ്‍ എത്തിയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. സാധാരണ ജൂലൈ 8നാണ് ഇത് സംഭവിക്കാറ് എങ്കിലും ഇതില്‍ നിന്ന് 12 ദിവസം മുന്‍പാണ് ഇത്തവണ മണ്‍സൂണ്‍ ഇന്ത്യയുടെ എല്ലാഭാഗത്തും എത്തിയത് എന്നും ഐഎംഡി വ്യക്തമാക്കി.
മുന്‍പ് 2015 ല്‍ ഇത്തരത്തില്‍ മണ്‍സൂണ്‍ ഇതേ തീയതിയിലാണ് രാജ്യം മുഴുവന്‍ ലഭിച്ചത്. 2013ന് ശേഷം ഏറ്റവും വേഗത്തില്‍ രാജ്യത്ത് സഞ്ചരിക്കുന്ന മണ്‍സൂണാണ് ഇതൊടെ ഇത്തവണത്തേത്. 2013ലെ മണ്‍സൂണ്‍ ജൂണ്‍ 16ന് തന്നെ രാജ്യം മുഴുവന്‍ പെയ്തിരുന്നു.
undefined
വെള്ളിയാഴ്ചയാണ് രാജ്യത്ത് ഇതുവരെ മണ്‍സൂണ്‍ മഴ എത്താതിരുന്ന പഞ്ചാബ്, രാജസ്ഥാന്‍, ഹരിയാന എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളില്‍ മഴയെത്തിയത്. കേരളത്തില്‍ മണ്‍സൂണ്‍ എത്തി 26-മത്തെ ദിവസത്തിലാണ് രാജ്യം എങ്ങും മഴ പെയ്യുന്നത്.
അടുത്തകാലത്തുണ്ടായ ഏറ്റവും നിര്‍ബാധമായ മണ്‍സൂണ്‍ ആണ് ഇത്തവണത്തേത്, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മണ്‍സൂണ്‍ തുടങ്ങി പുരോഗമിക്കുമ്പോള്‍ ചില ഇടവേളകള്‍ ഉണ്ടാകാറുണ്ട്. ഇത്തവണ അത്തരം ഇടവേളകള്‍ ഇല്ലാതെ തന്നെ അത് പുരോഗമിക്കുന്നുണ്ട്- ഐഎംഡിയുടെ ഡി ശിവാനന്ദ പൈ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
അതേ സമയം മണ്‍സൂണ്‍ അതിവേഗം പുരോഗമിച്ചതോടെ രാജ്യത്ത് ജൂണ്‍മാസത്തില്‍ ലഭിക്കേണ്ട പ്രതീക്ഷിച്ച മഴയേക്കാള്‍ 22 ശതമാനം അധികം മഴ ലഭിച്ചതായി ഐഎംഡി പറയുന്നു. രാജ്യത്തെ 36 മെട്രോളജിക്കല്‍ സബ്ഡിവിഷനുകളില്‍ 31ലും നല്ല മഴയാണ് ലഭിച്ചത് എന്നാണ് ഐഎംഡി കണക്കുകള്‍ വ്യക്തമാക്കുന്നത്.