ഭൂമിയിൽനിന്ന് 9.3 ബില്യൺ പ്രകാശവർഷം അകലെയുള്ള നക്ഷത്രസൂഹത്തിൽനിന്നുള്ള അൾട്രാവൈലറ്റ് പ്രകാശ രശ്മികളെയാണ് അസ്ട്രോസാറ്റ് പിടിച്ചെടുത്തതെന്ന് പൂനയിലെ ഇന്റർ യൂണിവേഴ്സിറ്റി ഫോർ ആസ്ട്രോണമി വിദഗ്ധൻ ഡോ. കനക് സാഹ പറഞ്ഞു.
ബംഗളൂരു: പ്രപഞ്ചത്തിലെ ഇതുവരെ കണ്ടെത്തിയതില്‍വച്ച് ഏറ്റവും ദൂരെയുള്ള നക്ഷത്ര സമൂഹത്തെ തിരിച്ചറിഞ്ഞ് ഇന്ത്യ ശാസ്ത്രജ്ഞർ. ഇന്ത്യയുടെ അസ്ട്രോസാറ്റ് ദൂരദർശിനിയുടെ സഹായത്തോടെയാണ് പുതിയ കണ്ടുപിടുത്തം നടത്തിയത്.
ഭൂമിയിൽനിന്ന് 9.3 ബില്യൺ പ്രകാശവർഷം അകലെയുള്ള നക്ഷത്രസൂഹത്തിൽനിന്നുള്ള അൾട്രാവൈലറ്റ് പ്രകാശ രശ്മികളെയാണ് അസ്ട്രോസാറ്റ് പിടിച്ചെടുത്തതെന്ന് പൂനയിലെ ഇന്റർ യൂണിവേഴ്സിറ്റി ഫോർ ആസ്ട്രോണമി വിദഗ്ധൻ ഡോ. കനക് സാഹ പറഞ്ഞു.
undefined
'AUDFs01'എന്നാണ് ഈ ഗ്യാലക്സിയുടെ പേര്. ഡോ. കനക് സാഹയുടെ നേതൃത്വത്തില്‍ പൂനെയിലെ ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ ആസ്ട്രോണമി ആന്റ് ആസ്ട്രോ ഫിസിക്സാണ് ഈ കണ്ടെത്തല്‍ നടത്തിയത്.
പുതിയ കണ്ടെത്തല്‍ ഇരുണ്ടയുഗം അവസാനിച്ച് പ്രപഞ്ചത്തില്‍ എങ്ങനെ പ്രകാശം ഉണ്ടായി എന്ന ചോദ്യത്തിന് ഉത്തരം നല്കാന് ഉതകുന്ന കണ്ടെത്തലാണ് എന്നാണ് ഐയുസിഎഎ ഡയറക്ടര്‍ ഡോ.സോമക് റായി ചൌദരി പറയുന്നത്. ഇന്ത്യന്‍ സംഘത്തിന്റെ കണ്ടെത്തലിനെ കേന്ദ്ര ആറ്റോമിക് എനര്‍ജി ബഹിരാകാശ വകുപ്പ് സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് അഭിനന്ദിച്ചു.
ലോകത്തിലെ ഏറ്റവും പ്രശസ്തമായ ബഹിരാകാശ ദൂരദര്‍ശിനിയായ നാസയുടെ ഹബിള്‍ സ്പേസ് ടെലിസ്കോപ്പിന്റെ ചെറിയ പതിപ്പാണ് ഇന്ത്യയുടെ അസ്ട്രോസാറ്റ്.