'ഇഡാലിയ' പാരയായി യുഎഇയുടെ ബഹിരാകാശ യാത്രികൻ സുൽത്താൻ അൽ നയാദിയുടെ മടക്കയാത്ര നീളും

By Web Team  |  First Published Sep 2, 2023, 8:59 AM IST

ബഹിരാകാശ നിലയത്തിൽ നിന്നും തിരിച്ച് ഞായറാഴ്ച അമേരിക്കയിലെ ഫ്ളോറിഡയിൽ ലാന്റ് ചെയ്യുന്ന വിധത്തിലായിരുന്നു മടക്കയാത്ര നിശ്ചയിച്ചിരുന്നത്


ഫ്ലോറിഡ: യുഎഇയുടെ ബഹിരാകാശ യാത്രികൻ സുൽത്താൻ അൽ നയാദിയുടെ മടക്കയാത്ര നീളും. മോശം കാലാവസ്ഥയെ തുടർന്നാണ് യാത്ര മാറ്റിവെച്ചതെന്ന് നാസ അറിയിച്ചു. കാലാവസ്ഥ അനുകൂലമായാൽ ഞായറാഴ്ച ഭൂമിയിലേക്ക് മടങ്ങാനാണ് പദ്ധതി. ബഹിരാകാശ നിലയത്തിൽ നിന്നും യാത്ര തിരിച്ച് ഞായറാഴ്ച അമേരിക്കയിലെ ഫ്ളോറിഡയിൽ ലാന്റ് ചെയ്യുന്ന വിധത്തിലായിരുന്നു മടക്കയാത്ര നിശ്ചയിച്ചിരുന്നത്.

എന്നാൽ ഫ്ളോറിഡയിലെ മോശം കാലാവസ്ഥയാണ് സുൽത്താൻ അൽ നയാദിയുടെയും സംഘത്തിന്റെയും യാത്ര മാറ്റിവെച്ചത്. ഇഡാലിയ ചുഴലിക്കാറ്റ് ഫ്ളോറിഡയിൽ ശക്തമായതാണ് കാരണം. പേടകത്തിന് സുരക്ഷിതമായി ലാന്റ് ചെയ്യാൻ കഴിയുമോയെന്ന ആശങ്ക ഉയർന്നതോടെ മടക്കയാത്ര മാറ്റി വച്ചു. നാസയാണ് ഇക്കാര്യം അറിയിച്ചത്. ബഹിരാകാശത്ത് 6 മാസം പൂർത്തിയാക്കിയ സംഘത്തിന്റെ മടക്കയാത്രയ്ക്കുള്ള തയ്യാറെടുപ്പുകളെല്ലാം പൂർത്തിയായിരുന്നു. പുതിയ സംഘത്തെയും നാസ ബഹിരാകാശത്തെത്തിച്ചു.

Latest Videos

undefined

സഹപ്രവർത്തകരോട് അൽ നെയാദിയും സംഘവും യാത്ര പറയുന്നതിന്റെ ദൃശ്യങ്ങളും പങ്കുവെച്ചിരുന്നു. സ്പേസ് എക്സ് പേടകം ബഹിരാകാശ നിലയത്തിൽ നിന്നും ഭൂമിയിലേക്ക് മടങ്ങുന്നതിനുള്ള സാങ്കേതിക തയ്യാറെടുപ്പുകളും പൂർത്തിയിരുന്നു. കാലാവസഥ അനുകൂലമായാൽ ഞായറാഴ്ചയായിരിക്കും ഇനി യാത്ര തുടങ്ങുക.

قمت بتجربة بدلة سبيس إكس للتأكد من أنها لا تحتاج لأي تعديلات على قياساتها بعد قضاء مدة طويلة في الفضاء.

سنرتدي هذه البدلة من جديد بعد أيام إن شاء الله عند العودة عبر مركبة دراجون.. 👨🏽‍🚀 pic.twitter.com/QTl5bcfQJz

— Sultan AlNeyadi (@Astro_Alneyadi)

അമേരിക്കൻ സമയം തിങ്കളാഴ്ച രാവിലെ 8.07-നാണ് പുതിയ ലാന്റിംഗ് സമയം നിശ്ചയിച്ചിരിക്കുന്നത്. സുൽത്താൽ അൽ നെയാദിയും രണ് നാസാ ശാസ്ത്രജ്ഞരും ഒരു റഷ്യൻ ശാസ്ത്രജ്ഞനുമാണ് സംഘത്തിലുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!