96 ശതമാനം സസ്തനികളുടേയും വംശനാശത്തിന് കാരണമായത് മനുഷ്യനെന്ന് പഠനം

By Web Team  |  First Published Sep 21, 2020, 2:50 PM IST

ചില ഫോസില്‍ റെക്കോര്‍ഡുകള്‍ അനുസരിച്ച് 558 സസ്തനി വിഭാഗങ്ങള്‍ ഭാവിയില്‍ വംശനാശം നേരിടുമെന്നും ഈ പഠനം പറയുന്നു. മനുഷ്യരുടെ ക്രമാതീതമായ വംശവര്‍ധന മറ്റ് ജീവികള്‍ക്ക് വെല്ലുവിളിയാകും. ഭൂമിയിലെ ജൈവവൈവിധ്യത്തിന് തന്നെ മനുഷ്യന്‍ വലിയ വെല്ലുവിളിയാകുമെന്നും പഠനം 


നിരവധി വര്‍ഷങ്ങളായി വിവിധ വിഭാഗം സസ്തനികളുടെ നാശത്തിന് കാരണമായത് മനുഷ്യരെന്ന് പഠനം. 126000 വര്‍ഷങ്ങളായി നിരവധി സസ്തനികള്‍ വംശനാശത്തിന് കാരണമായത് മനുഷ്യന്‍റെ ഇടപെടല്‍ മൂലമെന്നാണ് യുഎസ് ജേര്‍ണല്‍ സയന്‍സ് അഡ്വാന്‍സിലെ പഠനം വിശദമാക്കുന്നത്. സസ്തനികളുടെ വംശനാശത്തില്‍ മനുഷ്യന്‍റെ പങ്ക് എന്താണെന്നുള്ള പഠനത്തിലാണ് ഞെട്ടിക്കുന്ന ഉത്തരങ്ങള്‍ കണ്ടെത്തിയത്. 

വംശനാശം സംഭവിച്ച 96 ശതമാനം സസ്തനികളുടെയും കാരണം മനുഷ്യന്‍ തന്നെയാണെന്നും ഡബ്ല്യുഐഒഎന്‍ റിപ്പോര്‍ട്ട് വിശദമാക്കുന്നത്.
ചില ഫോസില്‍ റെക്കോര്‍ഡുകള്‍ അനുസരിച്ച് 558 സസ്തനി വിഭാഗങ്ങള്‍ ഭാവിയില്‍ വംശനാശം നേരിടുമെന്നും ഈ പഠനം പറയുന്നു. മനുഷ്യരുടെ ക്രമാതീതമായ വംശവര്‍ധന മറ്റ് ജീവികള്‍ക്ക് വെല്ലുവിളിയാകും. ഭൂമിയിലെ ജൈവവൈവിധ്യത്തിന് തന്നെ മനുഷ്യന്‍ വലിയ വെല്ലുവിളിയാകുമെന്നും പഠനം പറയുന്നു. 

Latest Videos

പരിസ്ഥിതിയെ കണക്കിലെടുക്കാതെയുള്ള മനുഷ്യന്‍റെ ഇടപെടലാണ് കാലാവസ്ഥയിലെ അപ്രതീക്ഷിത മാറ്റങ്ങള്‍ക്ക് കാരണമാകുന്നതെന്നും പഠനം പറയുന്നു. ഇപ്പോള്‍ കാണുന്ന മാറ്റങ്ങള്‍ ഇതിന്‍റെ വളരെ ചെറിയൊരു സൂചനയാണെന്നും പഠനം പറയുന്നു. 2100 ആകൂമ്പോഴേയ്ക്കും സസ്തനികളെക്കൂടാതെ നിരവധി ജീവി വര്‍ഗങ്ങള്‍ക്കും വംശനാശം സംഭവിക്കുമെന്നും പഠനം മുന്നറിയിപ്പ് നല്‍കുന്നു. മനുഷ്യനും പ്രകൃതിയില്‍ നടത്തുന്ന അനാവശ്യമായ കൈ കടത്തലുകള്‍ ഒരേ കാലഘട്ടത്തിലെ സസ്തനികളേയും വലിയ രീതിയില്‍ ബാധിക്കുന്നുണ്ടെന്നും പഠനം വ്യക്തമാക്കുന്നു. 

click me!