ഭൂമിക്ക് അടുത്ത് കൂടി കടന്ന് പോകുന്നത് വമ്പന്‍ ഛിന്നഗ്രഹം; ആശങ്ക വേണ്ടെന്ന് നാസ

By Web Team  |  First Published Apr 21, 2020, 8:56 AM IST

ഏപ്രില്‍ 29നാണ് ഛിന്നഗ്രഹം കടന്നുപോവുകയെന്നാണ് റിപ്പോര്‍ട്ട്.ഭൂമിയുമായി കൂട്ടിയിടിക്കുന്ന സാഹചര്യം സൃഷ്ടിക്കാതെയാണ് ഈ ഛിന്നഗ്രഹം കടന്നുപോവുക.  


ഭൂമിയുടെ സമീപത്ത് കൂടി കടന്നുപോകുന്ന ഛിന്നഗ്രഹത്തിനെ കാത്ത് ശാസ്ത്രലോകം. നിലവിലെ സാഹചര്യത്തില്‍ ഛിന്നഗ്രഹത്തിന്‍റെ ഭൂമിയുടെ സമീപത്ത് കൂടിയുള്ള കടന്നുപോക്കില്‍ ആശങ്കപ്പെടാനില്ലെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. 

സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയുടെ രണ്ടിരട്ടി വലിപ്പമുള്ള ഛിന്നഗ്രഹം ഭൂമിയുടെ അടുത്തേക്കെത്തുന്നു; റിപ്പോര്‍ട്ട്

Latest Videos

undefined

ഏപ്രില്‍ 29നാണ് ഛിന്നഗ്രഹം കടന്നുപോവുകയെന്നാണ് റിപ്പോര്‍ട്ട്. ഛിന്നഗ്രഹം 1998 ഓആര്‍ 2 എന്നാണ് ഛിന്നഗ്രഹത്തിന് പേര് നല്‍കിയിരിക്കുന്നത്. ഭൂമിയുമായി കൂട്ടിയിടിക്കുന്ന സാഹചര്യം സൃഷ്ടിക്കാതെയാണ് ഈ ഛിന്നഗ്രഹം കടന്നുപോവുക.  ചെറിയ ടെലിസ്കോപ് ഉപയോഗിച്ച് ഈ ഛിന്നഗ്രഹത്തിന്‍റെ കടന്നുപോക്ക് അറിയാന്‍ കഴിയുമെന്നാണ് നാസ വിശദമാക്കുന്നത്.

ഭൂമിയെ ലക്ഷ്യമാക്കി രാക്ഷസ ഛിന്നഗ്രഹം; 'പ്രതിരോധമില്ല, സകലതും നശിക്കും': മുന്നറിയിപ്പുമായി ഇലോണ്‍ മസ്ക്

ഭൂമിയില്‍ നിന്ന് 6.2 മില്യണ്‍ കിലോമീറ്റര്‍ അകലെയായാണ് 1998 ഓആര്‍2 വിന്‍റെ സഞ്ചാരപഥം.  കാലാവസ്ഥ അനുകൂലമായാല്‍ 6 ഇഞ്ച് ടെലിസ്കോപില്‍ ഈ ഛിന്നഗ്രഹം ദൃശ്യമാകും. നിരവധി ശാസ്ത്ര സംഘടനകളാണ് ഈ ഛിന്നഗ്രഹത്തിന്‍റെ യാത്ര കാണാനുള്ള അവസരം കാത്തിരിക്കുന്നത്.

'ബെന്നു' ഭൂമിയെ തകര്‍ക്കുമോ? 'ഒസിരിസ്' ഗവേഷണത്തിന്റെ നിര്‍ണായക ഘട്ടത്തില്‍; ആശങ്കയോടെ ശാസ്ത്രലോകം

ശാസ്ത്രകുതുകികളായ നിരവധിപ്പേരാണ് തനിച്ചും സംഘമായും ഇതിനായുള്ള സംവിധാനങ്ങള്‍ അന്തര്‍ദേശീയ തലത്തില്‍ ഒരുക്കുന്നത്. മണിക്കൂറില്‍ 40000 മൈല്‍ വേഗതയാണ് ഈ ഛിന്നഗ്രഹത്തിനുള്ളതെന്നാണ് നാസ അവകാശപ്പെടുന്നത്. 

click me!