ഒന്നിന് പിറകെ ഒന്നായി ന്യൂനമര്‍ദ്ദങ്ങള്‍; കേരളത്തില്‍ മഴ തകര്‍ക്കും

By Web Team  |  First Published Oct 21, 2019, 11:17 AM IST
  • ലക്ഷദ്വീപിന് സമീപത്തെ ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്നു
  • ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദ്ദം രൂപപ്പെടുന്നു

കൊച്ചി: സംസ്ഥാനത്ത് തുലാവര്‍ഷം ശക്തിപ്പെട്ടതോടെ  നാല് ദിവസം കൂടി കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ലക്ഷദ്വീപിനും കേരളത്തിനും ഇടയില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദമാണ് ഇപ്പോള്‍ സംസ്ഥാനത്ത് കിട്ടുന്ന കനത്ത മഴയുടെ പ്രധാന കാരണം. അടുത്ത 36 മണിക്കൂറില്‍ ഈ ന്യൂനമര്‍ദ്ദം ഒമാന്‍ തീരത്തേക്ക് നീങ്ങും എന്നാണ് കാലവസ്ഥ പ്രവചനം. ഇതിനൊപ്പം ഇത് ശക്തിപ്രാപിച്ച് ചുഴലിക്കാറ്റായി മാറുവാനും സാധ്യതയുണ്ട്. ഇതിന്‍റെ സ്വദീനത്തില്‍ കേരളത്തില്‍ ഒക്ടോബര്‍ 24വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.

എന്നാല്‍ 24ന് ശേഷം മഴ ശമിക്കുമോ എന്നതില്‍ ഉറപ്പില്ല. അതിന് ശേഷം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം കേരളത്തില്‍ വീണ്ടും മഴപെയ്യിക്കാന്‍ ശേഷിയുള്ളതാണ്.   ഇത് ആന്ധ്ര തീരം വഴി കരയിലേക്കു കടക്കാനാണ് സാധ്യത. ഇതും കേരളത്തിൽ മഴയെത്തിക്കും എന്നാണ് സൂചന. ഇത് മൂന്ന് ദിവസം കൂടി കനത്ത മഴയ്ക്ക് ഇടവരുത്തും.

Latest Videos

എന്നാൽ തൊട്ടുപിന്നാലെ ബുധനാഴ്‌ചയോടെ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യൂനമർദം രൂപപ്പെടുന്നുണ്ട്. ഇതിനു ശേഷം ശ്രീലങ്കയ്‌ക്കും കന്യാകുമാരിക്കും ഇടയിൽ വീണ്ടുമൊരു ന്യൂനമർദം രൂപപ്പെട്ട് വീണ്ടും ശക്‌തമായ മഴയ്‌ക്കു കളമൊരുക്കുമെന്ന് വിദേശ കാലാവസ്‌ഥാ ഏജൻസികൾ പറയുന്നു. 

click me!