ഗൂഗിള്‍ നിര്‍മ്മിച്ച 'കൃത്രിമ ബുദ്ധി' കണക്ക് പരീക്ഷയില്‍ തോറ്റു.!

By Web Team  |  First Published May 16, 2019, 9:48 AM IST

40 ചോദ്യങ്ങളുള്ള പരീക്ഷയിൽ 14 ഉത്തരങ്ങൾ മാത്രമാണ് കൃത്രിമ ബുദ്ധി ശരിയായ ഉത്തരം നല്‍കിയത്. കൃത്രിമ ബുദ്ധിയുടെ പരാജയം ടെക് ലോകത്ത് അമ്പരപ്പ് സ‍ൃഷ്ടിച്ചിട്ടുണ്ട്


ലണ്ടന്‍: ഡീപ് മൈൻഡ് എന്ന പേരുള്ള ഗൂഗിള്‍ നിര്‍മ്മിച്ച കൃത്രിമ ബുദ്ധി കണക്ക് പരീക്ഷയിൽ തോറ്റു. യുകെയിലെ 16 വയസ്സുളള കുട്ടികൾക്കായി നടത്തുന്ന കണക്ക് പരീക്ഷയിലാണ് ഗൂഗിളിന്‍റെ നിര്‍മ്മിത ബുദ്ധി പരാജയപ്പെട്ടത്. പരീക്ഷയ്ക്ക് വേണ്ടി കൃത്രിമ ബുദ്ധിയെ ഇതിന്‍റെ നിര്‍മ്മാതാക്കള്‍ എല്ലാം പഠിപ്പിച്ചിരുന്നെങ്കിലും പരാജയം നേരിടുകയായിരുന്നു.

40 ചോദ്യങ്ങളുള്ള പരീക്ഷയിൽ 14 ഉത്തരങ്ങൾ മാത്രമാണ് കൃത്രിമ ബുദ്ധി ശരിയായ ഉത്തരം നല്‍കിയത്. കൃത്രിമ ബുദ്ധിയുടെ പരാജയം ടെക് ലോകത്ത് അമ്പരപ്പ് സ‍ൃഷ്ടിച്ചിട്ടുണ്ട്. മനുഷ്യർ ചെയ്യുന്ന എല്ലാ ജോലികളും എഐ ഉപയോഗിച്ച് ചെയ്യാം എന്ന വാദത്തിന് തിരിച്ചടിയാണ് പുതിയ സംഭവം എന്നാണ് വിലയിരുത്തല്‍.

Latest Videos

പരീക്ഷയെ നേരിടാൻ ഡീപ് മൈൻഡിനു വേണ്ട അൽഗോരിതം തയാറാക്കി നൽകിയിരുന്നു. എന്നാൽ ചോദ്യങ്ങളിലെ ചില ചിഹ്നങ്ങൾ, വാക്കുകൾ, സംഖ്യകൾ എന്നിവ മനസ്സിലാക്കാൻ പോലും ഡീപ് മൈൻഡിനു സാധിച്ചില്ലെന്നാണ് ഗൂഗിള്‍ വിശദീകരണം. എല്ലാ ഗണിത പ്രശ്നങ്ങളും യന്ത്രത്താല്‍ പരിഹരിക്കാന്‍ സാധിക്കില്ലെന്നും, അതിന് നൈസര്‍ഗിക ബുദ്ധി തന്നെ പ്രയോഗിക്കേണ്ടതുണ്ടെന്നുമാണ് ഇതുമായി ബന്ധപ്പെട്ട ഒരു ഗണിത ഗവേഷക ഇംഗ്ലീഷ് മാധ്യമത്തോട് പ്രതികരിച്ചത്. 

click me!