തമിഴന്‍ എന്ന നിലയില്‍ എന്ത് തോന്നുന്നു; ചോദ്യത്തിന് കെ ശിവന്‍റെ മാസ് മറുപടി; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

By Web Team  |  First Published Sep 10, 2019, 6:42 PM IST

ഇന്ത്യന്‍ എന്ന നിലയിലാണ് താന്‍ ഐ.എസ്.ആര്‍.ഒയില്‍ ചേര്‍ന്നത്. എല്ലാ മേഖലകളില്‍ നിന്നുള്ളവരും എല്ലാ ഭാഷക്കാരും ജോലി ചെയ്യുന്ന സ്ഥാപനമാണ് ഐ.എസ്.ആര്‍.ഒ എന്നും അദ്ദേഹം പറഞ്ഞു. 


ദില്ലി: ചന്ദ്രയാന്‍ 2 ദൗത്യം അവസാന നിമിഷത്തിലെ പിഴവ് വന്നെങ്കിലും ഇപ്പോള്‍ രാജ്യത്തിന്‍റെ ഹീറോയാണ് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ.ശിവന്‍. ഒരു തമിഴ് ചാനലിന് ഇദ്ദേഹം നല്‍കിയ ഒരു മറുപടി ഇപ്പോള്‍ ദേശീയ മാധ്യമങ്ങളില്‍ നിറയുന്നത്. തമിഴനെന്ന നിലയില്‍ തമിഴ്‌നാട്ടിലെ ജനങ്ങളോട് എന്താണ് പറയാനുള്ളതെന്ന് ചോദ്യത്തിന് താന്‍ ആദ്യം ഇന്ത്യക്കാരനാണെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കെ. ശിവന്‍ മറുപടി നല്‍കിയത്. തമിഴ് ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം നല്‍കിയ മറുപടിയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധേയമായിരിക്കുന്നത്. 

ഇന്ത്യന്‍ എന്ന നിലയിലാണ് താന്‍ ഐ.എസ്.ആര്‍.ഒയില്‍ ചേര്‍ന്നത്. എല്ലാ മേഖലകളില്‍ നിന്നുള്ളവരും എല്ലാ ഭാഷക്കാരും ജോലി ചെയ്യുന്ന സ്ഥാപനമാണ് ഐ.എസ്.ആര്‍.ഒ എന്നും അദ്ദേഹം പറഞ്ഞു. പ്രാദേശിക വാദത്തിനപ്പുറം താന്‍ ഇന്ത്യക്കാരനാണെന്ന നിലപാട് ഉയര്‍ത്തിപ്പിടിച്ച കെ. ശിവനെ അഭിനന്ദിച്ച് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ രംഗത്ത് വന്നിരിക്കുന്നത്.

Latest Videos

undefined

 സംസ്ഥാന അതിരുകള്‍ക്കപ്പുറം ഏവരുടെയും ഹൃദയം കവരുന്ന നിലപാടാണ് അദ്ദേഹത്തിന്റേതെന്ന് വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ട്വീറ്റ് ചെയ്തു. അതേസമയം ഒരു വ്യക്തിയുടെ നേട്ടത്തില്‍ ആ വ്യക്തിയുടെ സംസ്ഥാന ഐഡന്‍ററ്റി ചൂണ്ടിക്കാട്ടുന്നതില്‍ തെറ്റില്ലെന്ന് വാദിക്കുന്നവരുമുണ്ട്. 

തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലെ കാര്‍ഷിക കുടുംബത്തില്‍ നിന്നുള്ള അംഗമാണ് കൈലാസവടിവൂ ശിവന്‍ എന്ന കെ. ശിവന്‍. മദ്രാസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് 1980ല്‍ എയറോനോട്ടിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടിയ അദ്ദേഹം ബാംഗലൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സില്‍ നിന്ന് എയറോസ്‌പേസ് എഞ്ചിനീയറിംഗും 1982ല്‍ ബോംബെ ഐ.ഐ.ടിയില്‍ നിന്ന് എയറോസ്‌പേസ് എഞ്ചിനീയറിംഗില്‍ പി.എച്ച്.ഡിയും നേടി. 

click me!