ചന്ദ്രയാൻ രണ്ട് ഉപഗ്രഹത്തിന്റെ അവസാന ഭൂകേന്ദ്രീകൃത ഭ്രമണപഥ വികസനമാണ് ഇന്ന് പൂർത്തിയായത്. ആഗസ്റ്റ് പതിനാലിനാണ് ചന്ദ്രയാൻ 2 ഭൂമിയുടെ ഭ്രമണപഥം വിടുക.
ബംഗളൂരു: ചന്ദ്രയാൻ രണ്ട് പേടകത്തിന്റെ അഞ്ചാം ഘട്ട ഭ്രമണപഥവികസനം വിജയകരമായി പൂർത്തിയായി. 1041 സെക്കൻഡ് (17 മിനുട്ട് 35 സെക്കൻഡ് ) നേരത്തേക്ക് പേടകത്തിലെ പ്രപൾഷൻ സിസ്റ്റം പ്രവർത്തിപ്പിച്ചാണ് ഭ്രമണപഥം വികസിപ്പിച്ചത്. ഭൂമിയിൽ നിന്ന് അടുത്ത ദൂരം 276 കിലോമീറ്റും അകന്ന ദൂരം 142975 കിലോമീറ്ററുമായ ഭ്രമണപഥത്തിൽ പേടകമെത്തിയതായി ഐഎസ്ആർഒ അറിയിച്ചു.
ഇന്ന് ഉച്ചയ്ക്ക് 3:04 ഓടെയാണ് ഭ്രമണപഥ വികസനം പൂർത്തിയായത്. ചന്ദ്രയാൻ രണ്ട് ഉപഗ്രഹത്തിന്റെ അവസാന ഭൂകേന്ദ്രീകൃത ഭ്രമണപഥ വികസനമാണ് ഇന്ന് പൂർത്തിയായത്. ആഗസ്റ്റ് പതിനാലിനാണ് ചന്ദ്രയാൻ 2 ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്കുള്ള യാത്ര തുടങ്ങുന്നത്. സെപ്റ്റംബർ ഏഴിന് ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്താനാകുമെന്നാണ് ഇസ്റൊയുടെ പ്രതീക്ഷ .
Fifth earth bound orbit raising maneuver for spacecraft has been performed today (August 6, 2019) at 1504 hrs (IST) as planned.
For details, please visit https://t.co/gmamiVzyQ1 pic.twitter.com/DEQR1PPxwY