രണ്ട് കൊല്ലം മുന്‍പാണ് ടെസ്ല മേധാവി മസ്ക് ന്യൂറോലിങ്ക്സ് എന്ന കമ്പനി ആരംഭിച്ചത്. എന്നാല്‍ ഇവര്‍ എന്താണ് ചെയ്യുന്നത് എന്ന് മസ്ക് പറഞ്ഞിരുന്നില്ല. മൂന്ന് മണിക്കൂര്‍ നീണ്ട അവതരണം ശരിക്കും ഒരു ശാസ്ത്രീയ വിശദീകരണം തന്നെയായിരുന്നു എന്ന് പറയാം. ഒരാളുടെ തലച്ചോറിനും, നിയന്ത്രിക്കേണ്ട യന്ത്രത്തിനും ഇടയില്‍ ഒരു ഇന്‍റര്‍ഫേസാണ് ന്യൂറോലിങ്ക് അവതരിപ്പിക്കുന്നത്.
ന്യൂയോര്‍ക്ക്: മനഃശക്തികൊണ്ടു ചുറ്റുമുള്ള ഉപകരണങ്ങളെ പ്രവർത്തിപ്പിക്കാനും കംപ്യൂട്ടറിൽ ജോലികൾ ചെയ്യാനുമൊക്കെ സാധിക്കുന്ന സംവിധാനം വന്നാല്‍ എങ്ങനെയിരിക്കും. ഇത് വൈകാതെ സാധ്യമാക്കുമെന്ന് പറയുകയാണ് ടെസ്ല മേധാവി ഇലോൻ മസ്ക്. ഇത്തരം ഒരു സാങ്കേതിക വിദ്യ വികസിപ്പിക്കുന്ന തന്‍റെ കമ്പനി ന്യൂറ ല്‍ ലിങ്കിന്‍റെ പദ്ധതികള്‍ ഇത് ആദ്യമായി മസ്ക് ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചു. മൂന്ന് മണിക്കൂറോളം നീണ്ട ഒരു ലൈവ് ഈവന്‍റിലൂടെ കഴിഞ്ഞ ജൂലൈ 18നായിരുന്നു ഈ അവതരണം. ലോകത്തെമ്പാടും ലക്ഷക്കണക്കിന് പേരാണ് ഈ അവതരണം കണ്ടത്.
രണ്ട് കൊല്ലം മുന്‍പാണ് ടെസ്ല മേധാവി മസ്ക് ന്യൂറല്‍ ലിങ്ക് എന്ന കമ്പനി ആരംഭിച്ചത്. എന്നാല്‍ ഇവര്‍ എന്താണ് ചെയ്യുന്നത് എന്ന് മസ്ക് പറഞ്ഞിരുന്നില്ല. മൂന്ന് മണിക്കൂര്‍ നീണ്ട അവതരണം ശരിക്കും ഒരു ശാസ്ത്രീയ വിശദീകരണം തന്നെയായിരുന്നു എന്ന് പറയാം. ഒരാളുടെ തലച്ചോറിനും, നിയന്ത്രിക്കേണ്ട യന്ത്രത്തിനും ഇടയില്‍ ഒരു ഇന്‍റര്‍ഫേസാണ് അവതരിപ്പിക്കുന്നത്.
undefined
തലമുടിനാരിനെക്കാൾ ചെറിയ ഇലക്ട്രോഡ് ത്രെഡുകൾ തലയിൽ സ്ഥാപിച്ചുകൊണ്ട് മസ്തിഷ്കത്തിലെ പ്രവർത്തനം മനസ്സിലാക്കുകയാണ് ഈ ഇന്‍റര്‍ഫേസ് ആദ്യം ചെയ്യുക. മസ്തിഷ്കത്തിൽ നിന്നു ലഭിക്കുന്ന സന്ദേശങ്ങളെ എൻ1 സെൻസർ സ്വീകരിച്ച് സിഗ്നലുകൾ ആംപ്ലിഫൈ ചെയ്ത് സോഫ്റ്റ്‌വെയർ മുഖേന വിശകലനം ചെയ്ത് കമാൻഡുകളാക്കി മാറ്റി പ്രവര്‍ത്തിപ്പിക്കേണ്ട ഉപകരണങ്ങളിലേക്ക് നല്‍കും. ദുര്‍ഘടമായ ഈ പ്രക്രിയ സെക്കന്‍റുകള്‍ക്കുള്ളില്‍ സാധിക്കുന്ന തരത്തിലേക്ക് മാറ്റിയെടുക്കും.
കഴിഞ്ഞ ദിവസം ഈ പദ്ധതിയുടെ ഒരു ചെറുരൂപമാണ് ലോകത്തിന് ന്യൂറല്‍ ലിങ്ക് പരിചയപ്പെടുത്തിയത്. ഇത് പൂര്‍ണ്ണമായും ഒരു മനുഷ്യനില്‍ പരീക്ഷിക്കണമെങ്കില്‍ ഇനിയും രണ്ട് കൊല്ലം എടുക്കും എന്നാണ് കണക്ക്. എന്നാല്‍ ഈ സാങ്കേതിക വിദ്യയുടെ വ്യാവസായികമായ ഉപയോഗത്തിനായിരിക്കും ഇത്രയും സമയം എടുക്കുക എന്നും. മനുഷ്യനില്‍ ഇതിന്‍റെ പരീക്ഷണം അടുത്ത വര്‍ഷം ആരംഭിച്ചേക്കും. അതേ സമയം ശരീരം തളര്‍ന്നിരിക്കുന്ന വ്യക്തികള്‍ക്കും മറ്റും വലിയ മാറ്റം ഉണ്ടാക്കുവാന്‍ ഈ സാങ്കേതി വിദ്യകൊണ്ട് സാധിക്കും എന്നാണ് മസ്ക് പറയുന്നത്.
എന്നാല്‍ മസ്കിന്‍റെ ഈ സ്വപ്ന പദ്ധതി എത്രത്തോളം വിജയകരമാകും എന്നത് സംബന്ധിച്ച് ടെക് ലോകത്ത് ചൂടേറിയ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ന്യൂറോ സയന്‍സ് വിദഗ്ധനും ഗൂഗിളിന്‍റെ ഡീപ് മൈന്‍റ് പദ്ധതിയില്‍ പ്രവര്‍ത്തിക്കുന്നയാളുമായ ആഡം മാറിബിള്‍സ്റ്റോണ്‍. എറെ മുന്നേറാനുള്ള മേഖലയാണെന്നും. അതില്‍ എത്രത്തോളം ന്യൂറല്‍ ലിങ്ക് ജയിക്കുമെന്ന് കാത്തിരുന്നു കാണണം എന്നാണ്. അതായത് അവര്‍ മികച്ച ഒരു ടീം ആയി എവറസ്റ്റ് കയറാന്‍ പോകുന്നു, അതിന് പറ്റിയ പര്‍വ്വത പരിവേഷകരും സാങ്കേതികതയും അവര്‍ക്കുണ്ട്, എന്നാല്‍ ശരിക്കും വേണ്ടത് ഒരു ഹെലികോപ്റ്ററാണ്. അതായത് ഒരു സയന്‍സ് ബ്രേക്ക് ത്രൂ. അത് ഇതുവരെ ഈ മേഖലയില്‍ സംഭവിച്ചില്ലെന്ന് ഇദ്ദേഹം പറയുന്നു.
എന്നാല്‍ എന്നും ബിസിനസ് എന്ന വാക്കിന് പ്രധാന്യം നല്‍കുന്ന മസ്ക് ഇത്രയും പണം നിക്ഷേപിക്കണമെങ്കില്‍ അത്തരം ഒരു ശാസ്ത്ര നേട്ടം അവരുടെ കയ്യില്‍ ഉണ്ടാകാം എന്ന് പറയുന്നുവരുമുണ്ട്. എന്തായാലും മനുഷ്യകുലത്തിന്‍റെ ഭാവിയെ തന്നെ സ്വദീനിക്കാന്‍ ശേഷിയുള്ള സാങ്കേതിക വിദ്യയുടെ പിറവിയാണ് സംഭവിക്കാന്‍ പോകുന്നത് എന്ന് ചുരുക്കത്തില്‍ വ്യക്തം.